Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
43 ദിവസം പ്രശ്നങ്ങള്‍ വട്ടംചുറ്റി പിടിക്കും; 4 രാശിക്ക് ചൊവ്വയുടെ ദോഷഫലം, കഷ്ടകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ അധിപന് എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയെ ഊര്‍ജ്ജം, ആത്മവിശ്വാസം, കോപം, പ്രേരണ, ധൈര്യം എന്നിവയുടെ ഘടകമായി വിശേഷിപ്പിക്കപ്പെടുന്നു. ആരുടെ ജാതകത്തിലാണോ ചൊവ്വ ആധിപത്യസ്ഥാനത്ത് നില്‍ക്കുന്നത്, ആ രാശിക്കാര്‍ക്ക് പല വിധത്തില്‍ നേട്ടങ്ങള്‍ ലഭിക്കും. ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ രാശി മാറുന്നു. അത്തരത്തില്‍ രാശി മാറുമ്പോഴെല്ലാം അത് 12 രാശികളെയും ബാധിക്കും. അതിന്റെ പ്രഭാവം മൂലം പല രാശിക്കാര്‍ക്കും ഭാഗ്യം തെളിയുമ്പോള്‍ ചിലര്‍ക്ക് നഷ്ടവും സഹിക്കേണ്ടിവരും. ഇപ്പോള്‍ ഒക്ടോബര്‍ മൂന്നിന് തുലാം രാശിയില്‍ ചൊവ്വ സംക്രമിച്ചുകഴിഞ്ഞു.
ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമം അശുഭകരമാണെന്ന് തെളിയും. ഒക്ടോബര്‍ 3ന് കന്നിരാശിയില്‍ നിന്ന് പുറപ്പെട്ട് ശുക്രന്റെ രാശിയായ തുലാം രാശിയില്‍ പ്രവേശിക്കുന്ന ചൊവ്വ 43 ദിവസം ഇവിടെ വസിക്കും. ഇതിനുശേഷം നവംബര്‍ 16ന് വൃശ്ചിക രാശിയില്‍ പ്രവേശിക്കും. തുലാം രാശിയിലേക്ക് ചൊവ്വ സംക്രമിക്കുമ്പോള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ കൂടാന്‍ പോകുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
തുലാം രാശിയിലേക്ക് ചൊവ്വ സംക്രമിക്കുമ്പോള്‍ ഇടവം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കുക. കുട്ടികളെ സംബന്ധിച്ച് ചില അശുഭകരമായ വാര്‍ത്തകളും കേള്‍ക്കേണ്ടിവരും. വാഹനങ്ങള്‍ ഓടിക്കുമ്പോഴും മറ്റും ശ്രദ്ധിക്കുക. അപകടം അടുത്തുണ്ട്.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണം നല്ലതാണെന്ന് പറയാനാവില്ല. ഈ കാലയളവില്‍ തൊഴില്‍, ബിസിനസ് മേഖലകളില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. ദാമ്പത്യജീവിതത്തിലും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടാകും. ഈ സമയത്ത് പണത്തിന്റെ നിക്ഷേപം സംബന്ധിച്ചുള്ള ഏത് തീരുമാനവും വളരെ ആലോചിച്ച് മാത്രം എടുക്കുക. ധനനഷ്ടം സാധ്യമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നേക്കാം.

കുംഭം
ചൊവ്വയുടെ രാശി മാറ്റം കുംഭം രാശിക്കാര്‍ക്കും ജീവിതത്തില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടും. കുടുംബം, അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി വഴക്കുകള്‍ക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് തടസ്സങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ജോലികള്‍ വിലമതിക്കില്ല, അത് നിങ്ങളെ അസന്തുഷ്ടനാക്കും. ഈ സമയത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ധനു
തുലാം രാശിയില്‍ ചൊവ്വ പ്രവേശിക്കുന്നതോടെ ധനുരാശിക്കാര്ക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ കൂടാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങള്‍ക്ക് കുടുംബ വഴക്കുകള്‍, ജോലിയില്‍ വെല്ലുവിളികള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ നേരിടേണ്ടി വന്നോം. എന്നാല്‍ ക്ഷമയോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിക്കുക, എല്ലാം പരിഹരിക്കാനാകും.

ജ്യോതിഷത്തിലെ ചൊവ്വ
ചൊവ്വയെ ഗ്രഹങ്ങളുടെ അധിപന് എന്ന് വിളിക്കുന്നു. അത് ഒരു വ്യക്തിയുടെ രക്തത്തിന്റെയും ധൈര്യത്തിന്റെയും ഘടകമാണ്. ജീവിതത്തില്‍ ഊര്‍ജം നല്‍കുന്നത് ചൊവ്വയാണ്. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനായി ചൊവ്വയെ കണക്കാക്കുന്നു. മേടത്തിലെ ചൊവ്വ വളരെ ശക്തനാണെന്ന് പറയപ്പെടുന്നു. ഈ രാശിയില്‍ ചൊവ്വയെ മൂല ത്രികോണം എന്ന് വിളിക്കുന്നു. മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങളില്‍ നില്ക്കുന്ന ചൊവ്വ വളരെ ശക്തനാണെന്ന് പറയപ്പെടുന്നു. ശനിയുടെ രാശിയായ മകരത്തില്‍ ചൊവ്വ ഉയര്‍ന്നതും ജല മൂലക രാശിയായ കര്‍ക്കടകത്തില്‍ താഴ്ന്നതുമാണ്.
ഗ്രഹങ്ങള്‍ അവയുടെ ഉയര്‍ന്ന രാശികളില് അവരുടെ കാരകങ്ങളുടെ നല്ല ഫലങ്ങള്‍ നല്‍കുകയും അവരുടെ താഴ്ന്ന രാശികളില് അവരുടെ കാരകങ്ങളുടെ ഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ചൊവ്വ ഒരു പുരുഷ ഗ്രഹമാണ്, അതിനുള്ളില്‍ പരിധിയില്ലാത്ത ഊര്‍ജ്ജം ഉണ്ട്. ചന്ദ്രന്, വ്യാഴം, ബുധന്‍ എന്നിവയുമായി ചേര്‍ന്ന് ചൊവ്വ വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ സൂര്യന്, രാഹു, ശനി എന്നിവയാല്‍ അത് അശുഭകരമായിത്തീരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

