Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മംഗളദേവന്റെ കൃപ, സമ്പത്ത് കുതിച്ചുയരും; ഒക്ടോബര്‍ 3 മുതല്‍ ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഇപ്പോള്‍ കന്നിരാശിയിലാണ് സഞ്ചരിക്കുന്നത്. നിലവില്‍ കന്നി രാശിയില്‍ സ്ഥിതി ചെയ്യുന്ന ചൊവ്വ അടുത്ത മാസം ഒക്ടോബര്‍ മൂന്നിന് രാശി മാറി തുലാം രാശിയിലേക്ക് കടക്കും. ജാതകത്തില്‍ ചൊവ്വ ബലവാനാണെങ്കില്‍ ആ വ്യക്തിക്ക് ജോലിയിലും ബിസിനസ്സിലും ആഗ്രഹം പോലെ വിജയം ലഭിക്കും. സനാതന ധര്‍മ്മത്തില്‍ ചൊവ്വാഴ്ച ദിവസം മംഗളദേവന് സമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം ഹനുമാന് സ്വാമിയെയും മംഗളദേവനെയും ആരാധിക്കുന്നു. ഇതുകൂടാതെ ഹനുമാന് പ്രീതിക്കായി ഭക്തര്‍ വ്രതവും അനുഷ്ഠിക്കാറുണ്ട്.
ചൊവ്വയുടെ ഈ സംക്രമത്തിന്റെ സ്വാധീനത്താല്‍ ചില രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ കൈവരും. ഈ ആളുകള്‍ക്ക് സമ്പത്തും പ്രശസ്തിയും ഉയര്‍ച്ചയും ലഭിക്കും. ചൊവ്വ തുലാം രാശിയിലേക്ക് കടക്കുന്നതോടെ ഭാഗ്യം കുതിച്ചുയരുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചൊവ്വയുടെ രാശിമാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ നാലാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളുടെ അധിപനായ ചൊവ്വ മൂന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും.
കൂടാതെ ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള അവസരങ്ങളും കൈവരും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തിന്റെ ഗുണം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണിത്. ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ധനു
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ രാശിയിലെ മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കാന് സാധ്യതയുണ്ട്. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനായ ചൊവ്വ ഒമ്പതാം ഭാവത്തിലേക്ക് സഞ്ചരിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
കൂടാതെ,ഈ സമയത്ത് നിങ്ങള്‍ പണം ലാഭിക്കുന്നതിലും വിജയിക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍ ഇത് നിക്ഷേപത്തിന് വളരെ നല്ല സമയമാണ്. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. സന്താനത്തെ കുറിച്ച് ചിന്തിക്കുന്ന ദമ്പതികള്‍ക്കും ഇത് ശുഭകരമായ സമയമാണ്.

മേടം
ചൊവ്വയുടെ രാശിയിലെ മാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ചൊവ്വ നിങ്ങളുടെ രാശിയുടെ അധിപനാണ്. കൂടാതെ, അവന് നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ഇണയുമായി വളരെക്കാലമായി നിലനിന്നിരുന്ന പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കാനാകും. ഈ സമയത്ത് പങ്കാളിത്ത ജോലികളില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാന്‍ കഴിയും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. അതേസമയം അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനയും വന്നേക്കാം.
തുലാം
നിലവില്‍ തുലാം രാശിയുടെ ഏഴാം ഭാവത്തില്‍ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. അതേസമയം ഒക്ടോബര്‍ മൂന്നിന് ചൊവ്വയും തുലാം രാശിയില്‍ പ്രവേശിക്കും. തൊഴിലിലും ബിസിനസ്സിലും ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ സംസാരം ഈ സമയം നിയന്ത്രിക്കുക. തുലാം രാശിക്കാര്‍ക്ക് വരും കാലങ്ങളില്‍ പരമാവധി നേട്ടങ്ങള്‍ ലഭിക്കും.

വൃശ്ചികം
വൃശ്ചിക രാശിയുടെ അധിപന് ചൊവ്വയും ദേവന് ഹനുമാനുമാണ്. അതിനാല്‍, വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ആഗ്രഹം സാധിക്കാന്‍ ഹനുമാനെ ആരാധിക്കണം. കൂടാതെ, എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തില്‍ പോയി ഹനുമാന് സ്വാമിക്ക് ലഡ്ഡു സമര്‍പ്പിക്കുക. ചൊവ്വയുടെ രാശിയിലെ മാറ്റം വൃശ്ചിക രാശിയുടെ ബിസിനസ്സിന് ഗുണം ചെയ്യും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

