Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഐശ്വര്യദേവത കൂടെയുണ്ടാകും, ഈ 5 രാശിക്ക് സമ്പത്തും പ്രശസ്തിയും; 69 ദിവസം ചൊവ്വ മിഥുനം രാശിയില്‍
ജ്യോതിഷത്തില്‍ ധൈര്യം, ധീരത, ഊര്‍ജ്ജം മുതലായവയുടെ ഘടകമായി ചൊവ്വയെ കണക്കാക്കപ്പെടുന്നു. ചൊവ്വ ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 22 മാസമെടുക്കും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ഇപ്പോള്‍ മിഥുന രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. മിഥുന രാശിയില്‍ ചൊവ്വയുടെ സംക്രമണം മാര്‍ച്ച് 13 ന് രാവിലെ 05.47 ന് നടക്കും.
മിഥുന രാശിയില്‍ ചൊവ്വ വരുന്നതും ശനിയുടെ കൂടെ നവപഞ്ചമയോഗം നടത്തുന്നതും സൂര്യന്റെയും വ്യാഴത്തിന്റെയും രാശികള്‍ മാറുന്നതും വലിയൊരു ജ്യോതിഷ സംഭവമായിരിക്കും. ഇപ്പോള്‍ മിഥുന രാശിയില്‍ ചൊവ്വയുടെ പ്രവേശനം എല്ലാ രാശികളിലും പൂര്‍ണ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഈ സമയം സമ്പത്തും പ്രശസ്തിയും നേടാനാകും. മിഥുനം രാശിയില്‍ ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ചൊവ്വയെ മേടം രാശിയുടെ അധിപനായി കണക്കാക്കുന്നു. ഈ സംക്രമണ സമയത്ത് അത് നിങ്ങളുടെ മൂന്നാമത്തെ വീട്ടിലേക്ക് പ്രവേശിക്കും. നിങ്ങളുടെ രാശിയിലെ മൂന്നാം ഭാവത്തില്‍ ചൊവ്വയുടെ വരവ് നിങ്ങള്‍ക്ക് വളരെ അനുകൂലമായ നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കുകയും നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്‍ത്തീകരിക്കുകയും ചെയ്യും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ശുഭകരമായിരിക്കും. നിങ്ങളുടെ പിതാവിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഈ സംക്രമണം നിങ്ങളുടെ കരിയറിന് വളരെ അനുകൂലമാണെന്ന് തെളിയും.

മിഥുനം
മിഥുന രാശിക്കാരുടെ ലഗ്ന ഗൃഹത്തിലാണ് ചൊവ്വയുടെ ഈ സംക്രമണം സംഭവിക്കാന്‍ പോകുന്നത്. ഈ സംക്രമത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പ്രതിരോധശേഷി ശക്തമാകും. ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ചൊവ്വയുടെ സ്വാധീനം മൂലം വസ്തു ക്രയവിക്രയത്തില്‍ വലിയ ലാഭം ലഭിക്കും. നിങ്ങള്‍ക്ക് ഭൂമി വാങ്ങാനോ വില്‍ക്കാനോ താല്‍പ്പര്യമുണ്ടെങ്കില്‍, ഈ സമയം വളരെ അനുകൂലമാണ്. പങ്കാളിത്ത ബിസിനസില്‍ നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. ദോഷപരിഹാരമായി എല്ലാ ചൊവ്വാഴ്ചയും ഹനുമാന് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുക.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക്, സാമ്പത്തിക കാര്യങ്ങളില്‍ ഈ സംക്രമണം പ്രത്യേകിച്ചും പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ നിക്ഷേപത്തില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഈ സമയത്ത് പണം നിക്ഷേപിക്കുന്നതും നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകും. നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. ഈ സമയത്തും നിങ്ങള്‍ പണം ലാഭിക്കുന്നതില്‍ വളരെ വിജയിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. നിങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും. നിയമപരമായ കാര്യങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. പ്രതിവിധിയായി എല്ലാ ചൊവ്വാഴ്ചയും ഹനുമാന് ചാലിസ പാരായണം ചെയ്യുക.

കന്നി
കന്നി രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ അതിശയകരമായ ഫലങ്ങള്‍ ലഭിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് ഉയര്‍ച്ച കൈവരികയും ചെയ്യും. ബിസിനസ്സുകാര്‍ക്ക് അവരുടെ കഠിനാധ്വാനവും ഈ സമയത്ത് വിജയം നല്‍കും. ബിസിനസ്സ് വളരും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത വേണം. ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഒഴിവാക്കുക. പ്രതിവിധിയായി എല്ലാ ചൊവ്വാഴ്ചയും ശര്‍ക്കര ദാനം ചെയ്യുക.

മകരം
മകരം രാശിയില്‍ ചൊവ്വയെ ഉന്നതനായി കണക്കാക്കുന്നു. ഈ സംക്രമണം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ കരിയറിലെ ഈ സമയത്ത്, ആഗ്രഹിക്കുന്ന ജോലി ഓഫറുകള്‍ ലഭിക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വന്യമായി വര്‍ദ്ധിക്കും. ഈ സമയം നിങ്ങളുടെ പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ദേഷ്യ സ്വഭാവം നിയന്ത്രിക്കേണ്ടതായുണ്ട്.



Click it and Unblock the Notifications
