Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കഷ്ടപ്പാട് കൊടികുത്തി വാഴും കാലം, ദരിദ്രയോഗം; 4 രാശിക്ക് അതിജാഗ്രത വേണ്ട കാലം
ജ്യോതിഷപ്രകാരം യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഗ്രഹമായി ചൊവ്വയെ കണക്കാക്കുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനായ ഗ്രഹമാണ് ചൊവ്വ. മകരം രാശിയില്‍ ഉന്നതനും കര്‍ക്കടകത്തില്‍ ദുര്‍ബലനുമാണ് ചൊവ്വ. ഈ രാശികളില് ചൊവ്വ സ്ഥിതിചെയ്യുമ്പോള്‍, അത് അതിന്റെ ഏറ്റവും മികച്ച സ്ഥാനമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല അത് ശക്തവും അനുകൂലവുമായ ഫലം നല്‍കുകയും ചെയ്യുന്നു. കര്‍ക്കടകം രാശിയില്‍ ചൊവ്വയുടെ സംക്രമണം മെയ് 10ന് ബുധനാഴ്ച നടക്കും. ചൊവ്വയുടെ ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
ഗ്രഹങ്ങളുടെ ചലനങ്ങള്‍ രാശികളെ സ്വാധീനിക്കുന്ന തരത്തില്‍ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് മാറുന്ന ഈ സമയത്ത് ദരിദ്രയോഗം രൂപപ്പെടുന്നു. ജ്യോതിഷത്തില്‍ ദരിദ്ര യോഗത്തെ അശുഭകരമായ യോഗമായി കണക്കാക്കുന്നു. ജാതകത്തില്‍ ഈ യോഗമുള്ളവര്‍ക്ക് ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍, ചൊവ്വയുടെ സംക്രമണം സൃഷ്ടിക്കുന്ന ദരിദ്ര യോഗത്തിന്റെ സ്വാധീനം നാല് രാശികളില് ദൃശ്യമാകും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജാതകത്തില്‍ ദരിദ്രയോഗം രൂപപ്പെടുന്നത്
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ ജാതകത്തില്‍ അനുകൂല ഗ്രഹവും പ്രതികൂല ഗ്രഹവും ചേര്‍ന്ന് ദരിദ്രയോഗം സൃഷ്ടിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ ഭരണ ഗ്രഹങ്ങള്‍ അവരുടെ ഏറ്റവും ദുര്‍ബലമായ രാശിയിലോ ആറ് എട്ട്, അല്ലെങ്കില്‍ പന്ത്രണ്ട് ഭാവങ്ങളിലോ നില്ക്കുമ്പോള് അത് ദരിദ്രയോഗത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നു.
ഈ നാല് രാശിക്കാര്‍ ശ്രദ്ധിക്കണം - മിഥുനം
മിഥുന രാശിക്കാര്‍ക്ക് ദരിദ്രയോഗം രൂപപ്പെടുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ സമ്പത്ത് കുറയുന്നതിന് കാരണമായേക്കാം. അപ്രതീക്ഷിതവും അനാവശ്യവുമായ ചെലവുകള്‍ കാരണം പണം ലാഭിക്കുന്നത് ഈ സമയം നിങ്ങള്‍ക്ക് വെല്ലുവിളിയായേക്കാം. ദരിദ്ര യോഗത്തിന്റെ സമയത്ത് നിങ്ങള്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചൂതാട്ടങ്ങള്‍ ഒഴിവാക്കുകയും വേണം.

തുലാം
ദരിദ്ര യോഗത്തിന്റെ സാന്നിധ്യം മൂലം തുലാം രാശിക്കാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയം നിങ്ങള്‍ക്ക് സമ്പത്ത് കൈയ്യില്‍ വയ്ക്കുന്നതിന് തടസ്സങ്ങള്‍ക്ക് ഉണ്ടായേക്കും. സ്വത്ത് പോലുള്ള ആസ്തികളില്‍ എന്തെങ്കിലും നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ കാലയളവില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കുടുംബ ചെലവുകള്‍ ഉയര്‍ന്നേക്കാം.

മകരം
മകരം രാശിക്കാര്‍ ദരിദ്ര യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് പ്രതികൂല ഫലങ്ങള്‍ അനുഭവിച്ചേക്കാം. ഈ സമയത്ത് നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. കൂടാതെ, പണ നഷ്ടങ്ങളിലേക്ക് നയിച്ചേക്കാവുന്ന ചില ദോഷകരമായ പദ്ധതികളില്‍ അകപ്പെടാനുള്ള സാധ്യതയുണ്ട്. പരസ്പര ധാരണയുടെ അഭാവം നിമിത്തം നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കുക.

മീനം
മീനം രാശിക്കാര്‍ ദരിദ്ര യോഗ സമയത്ത് ശ്രദ്ധിക്കണം. ഈ സമയത്ത്, നിങ്ങള്‍ വലിയ തുക ചെലവഴിക്കേണ്ടിവരാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നല്ലവണ്ണം ചിന്തിക്കുന്നതാണ് നല്ലത്. വഞ്ചനാപരമായ പദ്ധതികളില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ മീനരാശിക്കാര്‍ ഈ കാലയളവില്‍ കാര്യമായ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.

ദരിദ്ര യോഗ ഫലങ്ങള്‍ കുറയ്ക്കാന്‍ പ്രതിവിധികള്‍
* നിങ്ങളുടെ മാതാപിതാക്കളെയും ജീവിത പങ്കാളിയെയും ബഹുമാനിക്കുക.
* ഒരു ആല്മരത്തിന് മുന്നില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
* സുന്ദരകാണ്ഡം പാരായണം ചെയ്യുക.
* കുബേര യന്ത്രം വച്ച് ആരാധിക്കുക
* ലക്ഷ്മി ദേവിക്ക് പാലില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍ സമര്‍പ്പിക്കുക.



Click it and Unblock the Notifications

