Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സെപ്റ്റംബര്‍ 24 മുതല്‍ തടസ്സങ്ങള്‍ എമ്പാടും; ചൊവ്വയുടെ ദോഷദൃഷ്ടി പതിയുന്ന 4 രാശി
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണവും ഉദയവും അസ്തമനവുമെല്ലാം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ധൈര്യം, ധീരത, ശത്രുക്കള്‍, ഭൂമി, ജംഗമ, സ്ഥാവര സ്വത്ത് മുതലായവയ്ക്ക് ഉത്തരവാദിയായ ഗ്രഹമായി ചൊവ്വയെ കണക്കാക്കുന്നു. ചൊവ്വയുടെ സഞ്ചാരത്തിലെ മാറ്റം എല്ലാ രാശികളെയും ബാധിക്കും. സെപ്റ്റംബര്‍ അവസാനം ചൊവ്വ കന്നി രാശിയില്‍ അസ്തമിക്കുന്നു.
സെപ്റ്റംബര്‍ 24 ന് ചൊവ്വ കന്നി രാശിയില്‍ അസ്തമിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലും അനുകൂലമോ പ്രതികൂലമോ ആയ സ്വാധീനം ചെലുത്തും. ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ അസ്തമയം അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വ അസ്തമിക്കുമ്പോള്‍ ജീവിതം കൂടുതല്‍ ശ്രദ്ധിക്കേണ്ട ചില രാശികളുണ്ട്. ചൊവ്വ അസ്തമിക്കുന്നത് ഏതൊക്കെ രാശികളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ചൊവ്വ അസ്തമിക്കുന്ന് ഈ സമയത്ത് ജാഗ്രത പാലിക്കണം. ഈ കാലയളവില്‍, ജോലിസ്ഥലത്ത് തടസ്സങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇനിയും വളരെക്കാലം കാത്തിരിക്കേണ്ടി വരും. വ്യാപാര മേഖലയില്‍ സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്. കുടുംബജീവിതത്തിലും ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
ഇടവം
ഇടവം രാശിക്കാര്‍ ചൊവ്വ അസ്തമിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. കാരണം ഈ കാലയളവില്‍ നിങ്ങള്‍ ചെറിയ പിഴവിനു പോലും വലിയ വില നല്‍കേണ്ടി വരും. ജോലിഭാരം മൂലം ജോലിസ്ഥലത്തും സമ്മര്‍ദ്ദം ഉണ്ടായേക്കാം. തൊഴില്‍ മേഖലയിലും ചില പ്രശ്നങ്ങള്‍ ഉണ്ടാകും. വരുമാന സ്രോതസ്സിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി വഷളായേക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ ചൊവ്വയുടെ അസ്തമയം കാരണം ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍ പരാജയങ്ങളും നേരിടേണ്ടി വന്നേക്കാം. കൂടാതെ, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുടെയോ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയോ പിന്തുണയില്ലാത്തതിനാല്‍ മനസ്സ് അസന്തുഷ്ടമായി തുടരും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അല്പകാലം കൂടി കാത്തിരിക്കേണ്ടിവരും.

ചിങ്ങം
ചൊവ്വയുടെ അസ്തമയമായതിനാല്‍ ചിങ്ങം രാശിക്കാര്‍ ഈ സമയം വളരെ ശ്രദ്ധിക്കണം. ഈ കാലയളവില്‍, നിങ്ങളുടെ ജോലിസ്ഥലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. ജോലയില്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ബിസിനസ്സിലും വലിയ നഷ്ടം ഉണ്ടായേക്കാം. അതിനാല്‍, എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് മാത്രം കാര്യങ്ങള്‍ നീക്കുക.
ജ്യോതിഷത്തിലെ ചൊവ്വ
ചൊവ്വയെ ഗ്രഹങ്ങളുടെ കമാന്‍ഡര്‍ എന്ന് വിളിക്കുന്നു. ഇത് ഒരു വ്യക്തിയുടെ രക്തത്തിന്റെയും ധൈര്യത്തിന്റെയും ഘടകമാണ്. ജീവിതത്തില്‍ ഊര്‍ജം നല്കുന്ന കാര്യം ചൊവ്വ മാത്രമാണ് ചെയ്യുന്നത്. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനായി ചൊവ്വയെ കണക്കാക്കുന്നു മേടത്തിലെ ചൊവ്വ വളരെ ശക്തനാണെന്ന് പറയപ്പെടുന്നു.
മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങളില്‍ നില്ക്കുന്ന ചൊവ്വ വളരെ ശക്തനാണെന്ന് പറയപ്പെടുന്നു. ചൊവ്വ ഒരു പുരുഷ ഗ്രഹമാണ്, അതിനുള്ളില്‍ പരിധിയില്ലാത്ത ഊര്‍ജ്ജം ഉണ്ട്. ജാതകത്തില്‍ ചൊവ്വ നല്ല സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. ചന്ദ്രന്, വ്യാഴം, ബുധന്‍ എന്നിവയുമായി ചേര്‍ന്ന് ചൊവ്വ വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ സൂര്യന്, രാഹു, ശനി എന്നിവ ചേര്‍ന്നാല്‍ ചൊവ്വ അശുഭകരമായിത്തീരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
