Latest Updates
-
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ!
കന്നിയില്‍ ചൊവ്വയുടെ അസ്തമനം, 12 രാശിക്കും മാറ്റത്തിന്റെ കാലം, മേടം-മീനം ഫലം
ജ്യോതിഷപ്രകാരം, ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിലനില്ക്കുമ്പോള് അവ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, സെപ്റ്റംബര്‍ 24ന് കന്നിരാശിയില്‍ ചൊവ്വ അസ്തമിക്കാന്‍ പോകുന്നു. ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഒരു യോദ്ധാവ് എന്നാണ് ചൊവ്വ അറിയപ്പെടുന്നത്.
ജീവിതത്തിലെ ഊര്‍ജ്ജം, ശക്തി, അഭിനിവേശം എന്നിവയ്ക്ക് ഉത്തരവാദിയായ ഗ്രഹമായും ചൊവ്വയെ കണക്കാക്കുന്നു. ഏതെങ്കിലും രാശിയില്‍ ഒരു ഗ്രഹം അസ്തമിക്കുമ്പോഴും ഉദിക്കുമ്പോഴും പിന്നോട്ട് പോകുമ്പോഴും നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴുമെല്ലാം അതിന്റെ സ്വാധീനം 12 രാശികളിലും കാണപ്പെടുന്നു. കന്നി രാശിയില്‍ ചൊവ്വ അസ്തമിക്കുന്നതിനാല് 12 രാശിക്കാരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ജ്യോതിഷ പ്രകാരം മേടത്തിന്റെ അധിപന് ചൊവ്വയാണ്. ചൊവ്വ നിങ്ങളുടെ ആറാം ഭാവത്തില്‍ അസ്തമിക്കാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാരുടെ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും വര്‍ധിച്ചേക്കാം. ജോലിയിലും ബിസിനസ്സിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദം നേരിടേണ്ടിവരും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ അസ്തമയം വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ കാലയളവില്‍ ലഭിക്കില്ല. കൂടാതെ ജോലിയോടുള്ള നിങ്ങളുടെ താല്‍പ്പര്യവും കുറയും. ജീവിതത്തില്‍ നിരാശയുടെ തിരമാലകള്‍ അലയടിക്കും. വരുമാനത്തില്‍ ഇടിവ് ഉണ്ടാകും. ബിസിനസ്സില്‍ മാന്ദ്യം നേരിടേണ്ടിവരും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ആറാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ചൊവ്വയാണ്. ചൊവ്വ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തില്‍ അസ്തമിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ മിഥുന രാശിക്കാര്‍ക്ക് കുടുംബ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അമ്മയുടെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം. ചിലവുകള്‍ വര്‍ധിക്കും. പണം കടം വാങ്ങേണ്ട അവസ്ഥ പോലും വന്നേക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം പരാജയങ്ങള്‍ നേരിടേണ്ടിവരും. തൊഴില്‍ മേഖലയില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ അസ്തമയം മൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ബിസിനസ്സില്‍ നഷ്ടം വരാം, ജോലിയില്‍ പല തടസ്സങ്ങളും ഉണ്ടായേക്കാം.
കന്നി
കന്നി രാശിയിലുള്ള ആളുകള്‍ക്ക് ചൊവ്വയുടെ അസ്തമയം പ്രതികൂലമായിരിക്കും. മൂന്നാം വീടിന്റെ അധിപനാണ് ചൊവ്വ. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. ഒക്ടോബര്‍ 3 മുതല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് രക്തവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടാതെ നിങ്ങള്‍ക്ക് ആരുമായും തര്‍ക്കമുണ്ടാകാം. അതുകൊണ്ട് കോപം നിയന്ത്രിക്കണം. ഈ സമയം നിങ്ങള്‍ സൂര്യന്റെ മന്ത്രങ്ങള്‍ ജപിക്കണം. സൂര്യദേവന് ജലം സമര്‍പ്പിക്കുകയും വേണം.
തുലാം
നിങ്ങളുടെ രണ്ട്, ഏഴ് ഭാവങ്ങളുടെ അധിപനായ ചൊവ്വ 12ാം ഭാവത്തില്‍ അസ്തമിക്കുന്നു. ഈ കാലയളവില്‍ തുലാം രാശിക്കാര്‍ക്ക് പ്രണയകാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടായേക്കാം. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ജോലി സംബന്ധമായി ഇടയ്ക്കിടെയുള്ള യാത്ര നിങ്ങള്‍ക്ക് വളരെ ക്ഷീണം വര്‍ധിപ്പിക്കും.

വൃശ്ചികം
വൃശ്ചിക രാശിയുടെ ഒന്നും ആറാം ഭാവങ്ങളുടെ അധിപനായ ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ അസ്തമിക്കുന്നു. ഈ കാലയളവില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും, പക്ഷേ അത് മിതമായിരിക്കും. കരിയറിലെ പുരോഗതിക്കും കുറച്ച് കാലതാമസമുണ്ടാകാം. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കാര്യത്തിലും നിശ്ചയദാര്ഢ്യമില്ലാതെ വരും.
ധനു
ധനു രാശിക്കാര്‍ ചൊവ്വയുടെ അസ്തമയം മൂലം പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കില്ല. ജോലിയില്‍ വിജയം നേടാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസ്സിലും പല തരത്തിലുള്ള വെല്ലുവിളികളും കാണപ്പെടും. ഈ കാലയളവില്‍ നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം.
മകരം
നിങ്ങളുടെ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനായ ചൊവ്വ ഒമ്പതാം ഭാവത്തില്‍ അസ്തമിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറിലെ മാറ്റങ്ങളും നിങ്ങള്‍ കണ്ടേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.

കുംഭം
നിങ്ങളുടെ മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപനായ ചൊവ്വ എട്ടാം ഭാവത്തില്‍ അസ്തമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കുംഭം രാശിക്കാര്‍ ഈ കാലയളവില്‍ സമ്മിശ്ര ഫലങ്ങള്‍ കാണും. കരിയറിനൊപ്പം നിങ്ങളുടെ ബന്ധങ്ങളിലും സാമ്പത്തിക സ്ഥിതിയിലും ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
മീനം
മീനം രാശിയുടെ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനായ ചൊവ്വ ഏഴാം ഭാവത്തില്‍ അസ്തമിക്കുന്നു. സാമ്പത്തിക സ്ഥിതിയിലും ബിസിനസ്സ് മുതലായവയിലും ചൊവ്വയുടെ സ്വാധീനം കാണാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം.



Click it and Unblock the Notifications
