27 നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷ ഫലം ഇങ്ങനെയാണ്; ചിങ്ങമാസം നക്ഷത്രഫലം

പൊന്നിന്‍ ചിങ്ങമാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. ഈ ദിനത്തില്‍ പോസിറ്റീവ് ചിന്തകള്‍ ആയിരിക്കണം നമ്മുടെ ജീവിതത്തില്‍ ഉന്‍മേഷം നല്‍കേണ്ടത്. കൊവിഡ് എന്ന മഹാമാരിക്കിടയിലേക്ക് അടുത്ത ഒരു ഓണക്കാലം കൂടി വന്നെത്തി. പൂവിളികളും ഓണക്കോടിയുമായി ഓണത്തപ്പനെ വരവേല്‍ക്കുന്നതിന് നാം ഓരോരുത്തരും തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന പൊന്നിന്‍ ചിങ്ങ മാസം. ചിങ്ങമാസം പുതുവര്‍ഷത്തിന് തുടക്കം കുറിക്കുന്ന മാസം കൂടിയാണ്. മലയാളത്തിന്റെ സമൃദ്ധിയും കാര്‍ഷിക സംസ്‌കാരവും വിളിച്ചോതുന്ന ഒരു കാലം കൂടിയാണ് ചിങ്ങ മാസം.

Malayalam New Year 2021 Varsha Phalam

ഈ വര്‍ഷത്തെ പുതുവര്‍ഷ ഫലം ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ജ്യോതിഷവും നക്ഷത്രഫലവും പറയുന്നതെല്ലാം ശരിയാണെന്ന് ഞങ്ങള്‍ വാദിക്കുന്നില്ല. എന്നാല്‍ ഓരോരുത്തരുടേയും ജനന സംയവും നാഴികയും വിനാഴികയും എല്ലാം കണക്കാക്കി മലയാള പുതുവര്‍ഷത്തില്‍ എന്താണ് ഇവര്‍ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂര്‍:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം രാശിക്കാരില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ആദ്യ പാദത്തില്‍ വരുമാനം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് ചിങ്ങ മാസം. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ തൊഴിലില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. ഏറെകാലമായി പരിശ്രമിച്ചിട്ടും നടക്കാത്ത പല കാര്യങ്ങളും ഈ വര്‍ഷം നടക്കുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷമുള്ള കാര്യങ്ങള്‍ അല്‍പം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇവരില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ആശുപത്രി കാര്യങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കേണ്ട അവസ്ഥ വരുന്നുണ്ട്. തീര്‍ത്ഥയാത്രക്കുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.

 ഇടവക്കൂര്‍ : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍ : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറുകാര്‍ക്ക് ചിങ്ങ മാസത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. ഈശ്വരാനുകൂല്യം ഇവരില്‍ മികച്ച് നില്‍ക്കുന്നു. ജോലിക്കാര്യത്തില്‍ ആദ്യം അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും പിന്നീട് ഇത് മാറി വരുന്നതിനുള്ള സാധ്യതയുണ്ട. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ.് ഇവരില്‍ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വരുമാനത്തില്‍ മാറ്റം വരുന്നു. പണത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിലവുകള്‍ ഉണ്ടാവുകയില്ല. വരുമാനം പല കോണുകളില്‍ നിന്നും വര്‍ദ്ധിക്കുന്നു. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും ഈ വര്‍ഷം കാണുന്നുണ്ട്.

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂര്‍:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )

മിഥുനക്കൂറുകാര്‍ക്ക് വളരെയധികം ഗുണകരമായ ഒരു വര്‍ഷമാണ് ഈ വര്‍ഷം. ഇവരില്‍ കുടുംബത്തില്‍ പല മികച്ച പോസിറ്റീവ് ആയ കാര്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. പല വിധത്തിലും ഗുണം നല്‍കുന്ന വര്‍ഷമാണ് മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. വര്‍ഷത്തിന്റെ അവസാനത്തില്‍ ജീവിതത്തില്‍ അല്‍പം കൂടുതല്‍ ഭാരം വര്‍ദ്ധിക്കുമെങ്കിലും പൊതുവേ ഗുണകരമായ വര്‍ഷമാണ് ഇത്.

കര്‍ക്കടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കടകക്കൂര്‍:- (പുണര്‍തം 1/4, പൂയം, ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം പൊതുവേ അനുകൂലമല്ലാത്ത ഫലങ്ങളാണ് ആദ്യത്തെ പാതിയില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ തളര്‍ന്ന് പോവാതെ പ്രാര്‍ത്ഥനകളും നേര്‍ച്ചകളും മുടങ്ങാതെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു. കടം വാങ്ങി ദുരിതക്കയത്തില്‍ ആവുന്നതിനുള്ള ഒരു സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. വാഹന ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ആറ് മാസത്തിന് ശേഷം വരുന്ന ആറ് മാസത്തില്‍ ജീവിതം പച്ചപിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ബന്ധം മികച്ചതായിരിക്കും. ഈ സമയത്ത് പല ഭാഗ്യങ്ങളും പ്രതീക്ഷിക്കാം.

 ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂര്‍:-(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറില്‍ മികച്ച വര്‍ഷമായിരിക്കും ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്നത്. ഇത് കൂടാതെ ഇവരില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ബിസിനസ് വര്‍ദ്ധിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ മികച്ച ഫലം ലഭിക്കുന്നു. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയരുത്.

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂര്‍:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് ഈ വര്‍ഷം ഗുണദോഷ സമ്മിശ്രമായിരിക്കും. ഇവരില്‍ ആദ്യത്തെ ആറുമാസത്തേക്കാള്‍ മികച്ചതായി മാറുന്നത് രണ്ടാമത്തെ ആറ് മാസമായിരിക്കും. അതിന്റെ ഫലമായി ഇവരില്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കുന്നതിന് ശ്രദ്ധിക്കണം. ഏത് സമയത്താണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. അവസാന ആറുമാസത്തില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. വിവാഹം കഴിച്ചവര്‍ അവരുടെ ജീവിതത്തില്‍ മികച്ച സമയമായി കണക്കാക്കുന്ന വര്‍ഷമായിരിക്കും ഈ വര്‍ഷം. പണത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നു. ദൈവാദീനം ഉള്ള വര്‍ഷമായിരിക്കും. പരീക്ഷയില്‍ വിജയം ഇവരുടെ കൂടെത്തന്നെയായിരിക്കും.

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലാക്കൂര്‍:-(ചിത്തിര1/2,ചോതി, വിശാഖം3/4)

തുലക്കൂറുകാര്‍ക്ക് മികച്ച വര്‍ഷമാണ് ഇതെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഇവരെ കാത്ത് പല വിധത്തിലുള്ള പോസിറ്റീവ് ചിന്തകളും കാര്യങ്ങളുമാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. വിജയത്തിന്റെ വര്‍ഷമായിരിക്കും തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ ജോലി ലഭിക്കുന്നതിനോ അല്ലെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കൂടുതലാണ്. എന്നാല്‍ അതിന് വേണ്ടി ഇവര്‍ വളരെയധികം പ്രയത്‌നിക്കേണ്ടതായി വരും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത ഈ നക്ഷത്രക്കാര്‍ക്കുണ്ട്. ഇവര്‍ ചെന്നു കേറുന്നിടത്ത് ഐശ്വര്യം നിലനില്‍ക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍:-(വിശാഖം1/4,അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന ഒരു സമയമാണ് ഈ വര്‍ഷം. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും ഐശ്വര്യവും വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് എന്നുള്ളതാണ് സത്യം. ജോലിക്കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. മക്കളുടെ അപ്രതീക്ഷിത വിജയം ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. വീട് പണിക്കുള്ള സാധ്യതയുണ്ട്. വസ്തുസംബന്ധമായ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. വിദേശയാത്രക്കുള്ള സാധ്യത ഈ നക്ഷത്രക്കാരില്‍ ഉണ്ട്. ജോലിക്കായി വര്‍ഷങ്ങളായി ശ്രമിക്കുന്നവര്‍ക്ക് മികച്ച വര്‍ഷമായിരിക്കും എന്നുള്ളതാണ് കാണിക്കുന്നത്.

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂര്‍: (മൂലം,പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാര്‍ക്ക് മികച്ച സമയമായിരിക്കും എന്നുള്ളതാണ് ഈ വര്‍ഷത്തെ ഫലം. അതുകൊണ്ട് തന്നെ ഇവര്‍ എല്ലാ വിധത്തിലും മികച്ചതിനെ ആഗ്രഹിച്ചാല്‍ അത് ലഭ്യമാവുന്ന സമയമാണ് എന്നുള്ളതാണ് സത്യം. എല്ലാ ദിവസവും പോസിറ്റീവ് ഊര്‍ജ്ജത്തോടെ എഴുന്നേല്‍ക്കുന്നവരായി ഇവര്‍ മാറും. സാമ്പത്തികമായി മികച്ച ഒരു വര്‍ഷമായിരിക്കും ഇവര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും എങ്കിലും അലസത കാണിച്ച് തുടങ്ങിയാല്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കും എന്നുള്ളതാണ്. വിദേശത്ത് പോവുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്നുള്ളതാണ്.

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

മകരക്കൂര്‍:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

ധനുക്കൂറില്‍ മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ വര്‍ഷത്തില്‍ മുടങ്ങിപോയ ചില കാര്യങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. പരീക്ഷകളിലും മറ്റും മികച്ച വിജയം നേടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവരില്‍ ആഗ്രഹിച്ച സമയത്ത് നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ഒരുമിച്ച് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കുടുംബത്തില്‍ സന്തോഷം നിറയുന്നു. എല്ലാ വിധത്തിലും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഉള്ള പരിഹാരം ഈ വര്‍ഷം ലഭിക്കുന്നു.

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂര്‍:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം മികച്ച ഫലം ലഭിക്കുമെങ്കിലും ഗുണദോഷ സമ്മിശ്രമാണ് കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച ഒരു വര്‍ഷം എന്ന് പറയാന്‍ സാധിക്കുകയില്ല. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലി സമബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ടത് അവശ്യമായി വരുന്നുണ്ട്. പരീക്ഷയില്‍ മികച്ച വിജയം ഇവരെ കാത്തിരിക്കുന്നു. വിവാഹയോഗത്തിനുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിന് വേണ്ടി പലവിധത്തില്‍ ശ്രമിക്കുമെങ്കിലും പലപ്പോഴും പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീനക്കൂര്‍:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി)

മീക്കൂറുകാര്‍ക്ക് ഈ വര്‍ഷം മികച്ച ഫലങ്ങള്‍ ആണ് ലഭിക്കുക. കുടുംബ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷകരമായ ജീവിതം ഇവരെ കാത്തിരിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്ത ഒരു വര്‍ഷമായിരിക്കും മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക്. ആരോഗ്യം തൃപ്തികരമായിരിക്കും. പല കാര്യങ്ങളും പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി തുടങ്ങുന്നതിന് ഇവര്‍ സമയം കണ്ടെത്തും. ജോലി അന്വേഷിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് ജോലി ലഭിക്കുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാവും. സാമ്പത്തിക പരാധീനതകള്‍ ഇല്ലാതെ മുന്നോട്ട്പോവുന്നു.

X
Desktop Bottom Promotion