For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിങ്ങ മാസത്തില്‍ 27 നാളിന്റേയും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം

|

ജ്യോതിഷത്തില്‍ ചിങ്ങ മാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പൊന്നിന്‍ ചിങ്ങമാസം എന്നത് കാത്തിരിപ്പിന്റേയും പ്രതീക്ഷകളുടേയും കൂടി മാസമാണ്. ഈ മാസം നമ്മുടെ ജീവിതത്തില്‍ ഉന്‍മേഷവും സന്തോഷവും എല്ലാം വന്നെത്തുന്നു. ഓണത്തിന് തുടക്കം കുറിക്കുന്ന മാസം കൂടിയാണ് ഇത്. ഓണക്കോടിയും ഓണപ്പൂക്കളവും ഒരുക്കി മാവേലിയെ കാത്തിക്കുന്ന മാസം. എന്നാല്‍ ഈ മാസത്തില്‍ ജ്യോതിഷപരമായി ചില മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും നടക്കുന്നുണ്ട്. മലയാളത്തിന്റെ സമൃദ്ധിയും കാര്‍ഷിക സംസ്‌കാരവും വിളിച്ചോതുന്ന ഒരു മാസം കൂടിയാണ് ചിങ്ങ മാസം.

Malayalam New Year 2022:

ചിങ്ങ മാസത്തില്‍ സൂര്യന്‍ ചിങ്ങം രാശിയിലാണ് നില കൊള്ളുന്നത്. ശനി മകരത്തിലും വ്യാഴം മീനത്തിലും. ഈ വര്‍ഷത്തെ പുതുവര്‍ഷ ഫലം 27 നാളുകാര്‍ക്കും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. ഈ ലേഖനത്തില്‍ 27 നക്ഷത്രക്കാരുടേയും പൊതുവായഫലത്തെക്കുറിച്ചാണ് പറയുന്നത്. എന്തൊക്കെയാണ് നിങ്ങള്‍ക്ക് ഈ മാസത്തില്‍ കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ നക്ഷത്രഫലം ഇതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ ദിനത്തില്‍ ലഭിക്കുന്നത്. ജോലിയില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ച് പിടിക്കുന്നതിനുള്ള ഒരു സമയമാണ്. എങ്കിലും ബിസിനസില്‍ ചെറിയ നഷ്ടം വരുന്നതിനുള്ള സാധ്യതയുണ്ട്. ഈശ്വര വിശ്വാസം കൂടുതലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെടുന്ന സമയമാണ്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. പകര്‍ച്ച വ്യാധികള്‍ ഇവരെ തേടി വരുന്നു. ചൊവ്വയുടെ സാന്നിധ്യം മൂലം പലപ്പോഴും സംസാരിക്കുന്നതില്‍ പ്രശ്‌നങ്ങളും ദേഷ്യവും പരുഷതയും ഉണ്ടായിരിക്കും. എങ്കിലും ശ്രദ്ധിച്ചാല്‍ മതി. മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരായിരിക്കും. കുടുംബത്തോടൊപ്പം വിനോദയാത്രകള്‍ നടത്തുന്നതിന് സാധിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതില്‍ നിങ്ങള്‍ ആധി പിടിക്കില്ല.

 കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച കാര്യങ്ങളില്‍ പലപ്പോഴും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നു. എന്ത് ചെയ്യുമ്പോഴും ചിന്തിച്ച് പ്രവര്‍ത്തിക്കണം.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. തൊഴിലില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പക്ഷേ ഭാഗ്യാനുഭവങ്ങള്‍ക്ക് കാലതാമസം നേരിടാം. പ്രണയിക്കുന്നവര്‍ക്ക് അനൂകൂലസമയമായിരിക്കും. എങ്കിലും പ്രശ്‌നങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. പല പദ്ധതികളും ആലോചിച്ച് നടപ്പിലാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതില്‍ പരാജയം സംഭവിക്കും.

 മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ചിങ്ങ മാസത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് പലപ്പോഴും ഈശ്വര വിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സര്‍ക്കാരില്‍ നിന്ന് വായ്പ ലഭിക്കുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യങ്ങളും അവര്‍ ആഗ്രഹിച്ചത് പോലെ നടക്കണം എന്നില്ല. പലപ്പോഴും തൊഴിലില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതൊരു ചെറിയ സമയത്തേക്ക് മാത്രമാണ് ഉണ്ടാവുന്നത്. സാമ്പത്തികപരമായി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ധാരാളം പണം പല കാര്യങ്ങള്‍ക്കായി ചിലവഴിക്കുന്നു. ആരോഗ്യകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ചെറി രീതിയിലുള്ള പ്രതിസന്ധികള്‍ ഇവര്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവുള്ള സമയമാണ്. പലപ്പോഴും വാഹനത്തിന്റെ ഉപയോഗം അല്‍പം ശ്രദ്ധിക്കണം. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. അവയൊന്നും തന്നെ വിട്ടുകളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കില്ല. സാങ്കേതികമായി പല വിഷയങ്ങളിലും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സമ്മാനങ്ങള്‍ ലഭിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. സുഹൃത്തുകളുടടെ സഹായം സ്വീകരിക്കേണ്ടി വരും. പല എതിര്‍പ്പുകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ ആത്മസംയമനം പാലിക്കേണ്ട സമയമാണ്. പലപ്പോഴും കുടുംബത്തതില്‍ വഴക്കുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നു. പല കാര്യങ്ങളിലും എതതിര്‍പ്പുകള്‍ ഉണ്ടായേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. ഒരിക്കലും ഇവര്‍ക്ക് ഒരു കാര്യത്തിലും തോല്‍ക്കേണ്ടി വരില്ല. അത് മാത്രമല്ല ജീവിതത്തില്‍ ഇവര്‍ വളരെ ഉയരത്തില്‍ എത്തുന്നു. രോഗികളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. സാമ്പത്തിക ലാഭം കച്ചവടം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നു. നിരന്തരമായി ചെയ്യുന്ന കാര്യങ്ങളില്‍ പോലും ശ്രദ്ധ അത്യാവശ്യമാണ്.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ സുഹൃത്തുക്കളിലൂടെ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ഏത് ആപത്തിലും ഇവര്‍ക്ക് സുഹൃത്തിന്റെ സഹായം ലഭിക്കുന്നു. ചികിത്സാ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ വിവാഹക്കാര്യം നിങ്ങളെ അലട്ടുന്നു. ആരോഗ്യം അല്‍പം ശഅരദ്ധിക്കണം. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കിട്ടുന്ന അവസരം ഒഴിവാക്കരുത്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കുന്നു. പല കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താല്‍ നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്. തൊഴിലില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്വത്ത് സംബന്ധമായ വിഷയങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളില്‍ പ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പൈതൃക സ്വത്തില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ചിലവും അലച്ചിലും അല്‍പംപ കൂടുതലായിരിക്കും. അത് ഇവരില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ജോലിയില്‍ പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. ഏത് കാര്യത്തിനും പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരിക്കും. ഇത് എതിര്‍പ്പുകള്‍ കൊണ്ട് വരുന്നു. സാമ്പത്തിക പ്രതിസന്ധി വല്ലാതെ വലക്കുന്നു. പല വിധത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും നിങ്ങള്‍ വഴങ്ങും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

 ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങി വരുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഉഴലുന്ന സമയമായിരിക്കും. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. പൈതൃകപരമായി ലഭിച്ച സ്വത്ത് നിങ്ങളെ തേടി വരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും എടുക്കരുത്.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് മികച്ച സമയമാണ്. പഠിക്കുന്നവര്‍ക്ക് അവരുടെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നു. കരാറുകള്‍ പുതുക്കുന്നതിന് സാധിക്കാതെ വരുന്നു. മക്കളില്‍ നിന്ന് ശക്തമായ പിന്തുണ ഏത്കാര്യത്തിനും ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന സമയമാണ്. എല്ലാ വിധത്തിലും പ്രതികരിച്ച് മുന്നോട്ട് പോവുന്നു.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ വരുന്നു. ഏത് പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷമുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. നല്ലതുപോലെ ശ്രദ്ധിച്ച് വേണം സംസാരിക്കുന്നതിന്. കലാകായിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ക്ക് അനുകൂല സമയമാണ്. ചിലവിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും നല്ലതുപോലെ ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ അനുകൂല ഫലമാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് ക്ഷേത്രയാത്രകള്‍ നടത്തുന്നതിന് അനുകൂല സമയമാണ്. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കില്ല. സാമ്പത്തികപരമായി മികച്ച സമയമായിരിക്കും. എങ്കിലും ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് വരവും ചിലവും ഒരുപോലെയായിരിക്കാം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. രോഗത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. വിവാഹാലോചനയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച് വേണം തീരുമാനം എടുക്കുന്നതിന്. സാമ്പത്തികം ജോലിയില്‍ മാറ്റങ്ങള്‍ വരുത്തും. അവസരങ്ങള്‍ നിരവധി വരുമെങ്കിലും അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും പരാജയത്തിലേക്കുള്ള വഴി തുറക്കും. അതുകൊണ്ട് തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് നവീകരിക്കുന്നതിനും പണം ചിലവാക്കുന്നതിനുളള സാധ്യത കാണുന്നു. ജോലിയില്‍ നിങ്ങളെ തേടി നേട്ടങ്ങള്‍ വരുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറിയ രീതിയില്‍ ബാധിക്കാം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് അവരെ തേടി കീര്‍ത്തിയും അംഗീകാരവും എത്തുന്നു. ചെയ്യുന്ന ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. വീട്ടില്‍ പൂജയും മറ്റ് മംഗള കാര്യങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. എല്ലാവരുടേയും പിന്തുണ പല കാര്യത്തിലും ലഭിക്കുന്നു.

 ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഏത് കാര്യത്തിലും രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. സ്വത്ത് സമ്പാദിക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യസ്ഥിതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ നന്നേ കുറയുന്ന സമയമാണ്. പ്രതീക്ഷിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അഗ്നിഭയം ഇവര്‍ക്ക് എപ്പോഴും കൂടെ ഉണ്ടാവുന്നു. വിദേശ യാത്ര പോവുന്നതിനും സ്ഥിര താമസമാക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. മികച്ച അവസരത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടാതെ ഉപയോഗിക്കാന്‍ സാധിക്കണം. അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുപോലെ ഉണ്ടാവുന്ന സമയമാണ്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന ജോലിയില്‍ പ്രവേശിക്കുന്നതിന് സാധിക്കുന്നു. കുടുംബങ്ങള്‍ക്കിടയില്‍ ചെറിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം പുതുക്കി വാങ്ങിക്കുന്നതിന് ശ്രദ്ധിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സമയമാണ് ഈ ചിങ്ങ മാസം. കച്ചവടത്തില്‍ ലാഭം ലഭിക്കുന്നു. യാത്രകള്‍ പലപ്പോഴും അലച്ചില്‍ ഉണ്ടാക്കും.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. വീട് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ അനുകൂല സമയമാണ് ഇപ്പോള്‍. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. അതിന്റെ ഫലമായി നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കും. രോഗാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാവും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ദിവസവും നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശ്യമാണ്.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ചെറിയ ചില പ്രതികൂലഫലങ്ങളെ നേരിടേണ്ടതായി വരുന്നുണ്ട്. ആലസ്യമില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അലസത ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വിവാഹാലോചനയില്‍ തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. യാത്രകള്‍ പരമാവധി മാറ്റി വെക്കുന്നതിന് ശ്രമിക്കുന്നു. സാമ്പത്തികം വളരെ പ്രയാസമില്ലാതെ മുന്നോട്ട് പോവുന്നു. ആലോചിച്ച് തീരുമാനം എടുത്ത് വേണം മുന്നോട്ട് പോവുന്നതിന്.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മനസ്സ് പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. എന്നാല്‍ സാമ്പത്തിക സ്ഥിതി അതനുസരിച്ച് ഉണ്ടായിക്കൊള്ളണം എന്നില്ല. വ്യാവസായിക മാറ്റങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിരിക്കും. രോഗങ്ങളുമായി മല്ലടിക്കുന്നവര്‍ക്ക് അല്‍പം പ്രയാസം ഉണ്ടായിരിക്കും. കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചെയ്യണം, അശ്രദ്ധക്ക് കൂടുതല്‍ സമയം നല്‍കേണ്ടി വരും.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദേശയാത്രാ യോഗവും തൊഴില്‍ സാധ്യതയും കാണപ്പെടുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിത ശൈലിയില്‍ മാറ്റം വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. അറിവിന് വേണ്ടി സമയം ചിലവഴിക്കുന്നു. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നതിനും അതിലൂടെ വിജയം കൊയ്യുന്നതിനും സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്.

Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലംWeekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം

ഈ രാശിക്കാരെ സ്‌നേഹിക്കാന്‍ എളുപ്പമാണ്: നിങ്ങളുണ്ടോ ഈ കൂട്ടത്തില്‍?ഈ രാശിക്കാരെ സ്‌നേഹിക്കാന്‍ എളുപ്പമാണ്: നിങ്ങളുണ്ടോ ഈ കൂട്ടത്തില്‍?

English summary

Malayalam New Year 2022: Chingam Month Predictions In Malayalam

Chingam 2022 Month Predictions In Malayalam: Here in this article we are sharing malayalam new year 2022 varsha phalam in Malayalam. Take a look.
Story first published: Monday, August 15, 2022, 19:30 [IST]
X
Desktop Bottom Promotion