ഇന്ന് ചിങ്ങം 1; 12 രാശിക്കാരുടേയും പുതുവര്‍ഷ ഫലം

പൊന്നിന്‍ ചിങ്ങമാസത്തിന് ഇന്ന് തുടക്കമായി. കാര്‍ഷിക സംസ്‌കാരത്തിന്റേയും ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും ഗൃഹാതുരത ഉണര്‍ത്തുന്ന ദിവസങ്ങള്‍ക്ക് തുടക്കമായി. എന്നാല്‍ മലയാളമാസത്തിലെ പുതുവര്‍ഷം പോലെ തന്നെ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന നേട്ടങ്ങള്‍ കോട്ടങ്ങള്‍ പ്രശ്‌നങ്ങള്‍ പ്രതിസന്ധികള്‍ നല്ല ഫലങ്ങള്‍ എന്നിവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഈ മലയാള വര്‍ഷത്തിലെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ. നക്ഷത്രഫലവും ജ്യോതിഷവും നല്‍കുന്ന ഫലം 100 ശതമാനവും ശരിയാണെന്ന് വാദിക്കുന്നില്ല. എന്നാല്‍ ഓരോരുത്തര്‍ക്കും ജനന സമയവും നാഴികയും വിനാഴികയും എല്ലാം മാറി വരുന്നതിന് അനുസരിച്ച് ഫലങ്ങളും മാറി വരുന്നുണ്ട്. നിങ്ങളുടെ രാശിപ്രകാരം ഈ മലയാള വര്‍ഷത്തില്‍ എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ വര്‍ഷം ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നവ സാമാന്യമായ ഗുണദോഷഫലം ചുവടെയുണ്ട്. വായിക്കൂ....

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ വര്‍ഷം വലിയ പ്രശ്‌നങ്ങളില്ലാതെ കടന്ന് പോവുന്ന ഒരു വര്‍ഷമാണ്. ചിങ്ങം, കന്നി, തുലാം മാസങ്ങളില്‍ ഇവര്‍ക്ക് ആഗ്രഹിച്ച് പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നുണ്ട്. കലാസാഹിത്യ മേഖലകളില്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തികം അഭിവൃദ്ധിപ്പെടും. സാമ്പത്തിക പുരോഗതി, രോഗശാന്തി എന്നിവക്കുള്ള സാധ്യത മേടം രാശിക്കാരില്‍ അല്‍പം കൂടുതലാണ്. ഭൂമി, വീട്, വാഹനം എന്നിവ സ്വന്തമാക്കുന്നതിന് സാധിക്കുന്നുണ്ട്. അത് മാത്രമല്ല ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാകുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ആദ്യ ചില മാസങ്ങളില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് ശേഷമുള്ള സമയം കഷ്ടപ്പാടെല്ലാം മാറി സ്ഥിതി നല്ലതാവുന്നു. ആത്മവിശ്വാസവും കാര്യക്ഷമതയും വര്‍ദ്ധിക്കും. മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതിയും യാത്രകളിലൂടെ ശുഭാനുഭവങ്ങളും ഉണ്ടാവുന്നുണ്ട്. മീനം മേടം മാസങ്ങളാണ് ഇടവം രാശിക്കാര്‍ക്ക് ഏറ്റവും നല്ല മാസങ്ങള്‍. രോഗങ്ങള്‍ക്ക് ശമനമുണ്ടാവുന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് ഇടവം രാശിക്കാര്‍ക്ക്.

മിഥുനം രാശി

മിഥുനം രാശി

കുടുംബത്തില്‍ സന്തോഷം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആദ്യ സമയത്ത് അല്‍പം ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് അത് മാറുന്നതിനും ഉള്ള സാധ്യതയുണ്ട്. അവിവാഹിതരെങ്കില്‍ പലപ്പോഴും വിവാഹത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അല്‍പം കഷ്ടപ്പെടേണ്ടി വരുമെങ്കിലും അവസാനത്തോടെ കാര്യങ്ങള്‍ ട്രാക്കിലേക്കാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാവുന്നുണ്ട്. കുടും ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

അകന്ന് നില്‍ക്കുന്നവര്‍ക്ക് കുടുംബത്തോട് ചേരുന്നതിനുള്ള സമയമാണ് ഈ വര്‍ഷം. പണം സൂക്ഷിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ദാരിദ്ര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചാല്‍ അത് അവസാനിപ്പിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുമുണ്ട്. പാര്‍ടണര്‍ ഷിപ്പില്‍ ബിസിനസ് ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. എങ്കിലും അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ ചിലപ്പോള്‍ ഭീകരമായിരിക്കും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ചിങ്ങം രാശി

ചിങ്ങം രാശി

മറ്റുള്ളവരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഒരു സമയമാണ് ഈ വര്‍ഷം. ജോലി ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാവുന്നുണ്ട്. മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ക്ക് നേട്ടമുണ്ടാവുന്നു. പ്രണയത്തിന് വളരെ അനുകൂലസമയമാണ്. അത് മാത്രമല്ല പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കും. ബന്ധുക്കളുമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൃഷിയില്‍ നേട്ടമുണ്ടാവാനുള്ള സാധ്യതയും കാണുന്നുണ്ട്.

കന്നി രാശി

കന്നി രാശി

സാത്വികമായി പല കാര്യങ്ങളേയും സമീപിക്കാന്‍ ശ്രമിക്കുന്നു. വ്യാവസായിക കാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിലൂടെ സാമ്പത്തിക നിലയും ശക്തിപ്പെടുന്നുണ്ട്. വായനയും എഴുത്തും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും അത് വഴി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. സമാധാനം നിറഞ്ഞ ഒരു വര്‍ഷമായിരിക്കും. എങ്കിലും മഹാമാരിയുടെ അലയൊലികിള്‍ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി

തുലാം രാശി

എത്ര വിപരീത സാഹചര്യമാണെങ്കില്‍ പോലും അതിനെ അതിജീവിച്ച് മുന്നോട്ട് പോവുന്നതിന് ഇവര്‍ശ്രമിക്കും. എതിര്‍പ്പുകള്‍ വകവെക്കാതെ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. പ്രവര്‍ത്തന മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കുക തന്നെയായിരിക്കും ഇവരുടെ ലക്ഷ്യം. എന്നാല്‍ ധനു, മകരം മാസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ പുതിയ വ്യവസായത്തിന് തുടക്കം കുറിക്കുകയോ ചെയ്യരുത്. ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.

 വൃശ്ചികം രാശി

വൃശ്ചികം രാശി

കുടുംബത്തില്‍ സമാധാനവും സന്തോഷവും കൈവരും. വ്യാവസായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരാവുന്നതാണ്. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ശ്രമിക്കുന്നുവെങ്കില്‍ അത് മുന്നോട്ട് എത്തുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്തേക്ക് പറക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ പ്രമോഷനുള്ള സാധ്യതയുണ്ട്. പങ്കാളിയെ വിട്ട് നില്‍ക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്.

ധനു രാശി

ധനു രാശി

പകുതിയില്‍ നിര്‍ത്തിയ പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് പറ്റുന്ന ഒരു വര്‍ഷമാണ്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിന് എപ്പോഴും ശ്രമിക്കും. അംഗീകാരങ്ങളും ബഹുമതികളും നിങ്ങളെ തേടി വരുന്ന വര്‍ഷമാണ്. വീട് പണി വീണ്ടും ആരംഭിക്കുന്നു. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം. അനാവശ്യമായി ചില കാര്യങ്ങള്‍ക്ക് വേണ്ടി പലപ്പോഴും ധനു രാശിക്കാര്‍ വാശിപിടിക്കും. എന്നാല്‍ അത് പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്. ആഗ്രഹങ്ങള്‍ പലതും സാക്ഷാത്കരിക്കപ്പെടുന്ന ഒരു സമയമാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

മകരം രാശി

മകരം രാശി

പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഈ വര്‍ഷം ഉണ്ടാവുന്നത്. ചിങ്ങം, കന്നി, തുലാം മാസങ്ങളില്‍ എളുപ്പമെന്ന് വിചാരിച്ചിരുന്ന കാര്യങ്ങള്‍ പലതും പ്രശ്‌നത്തിലേക്ക് എത്തിക്കുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് തീരുമാനം എടുക്കേണ്ടതായി വരുന്നുണ്ട്. അവസരങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ഉപയോഗപ്പെടുത്തേണ്ട അവസ്ഥയാണ്. പണം ചിലവാക്കുന്നത് വളരെയധികം സൂക്ഷിച്ച് വേണം എന്നുള്ളതാണ്. കുടുംബത്തില്‍ ബന്ധുക്കളോട് വളരെയധികം ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. അല്ലെങ്കില്‍ കുടുംബ കലഹത്തിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി

കുംഭം രാശി

നേട്ടങ്ങളാണ് കുംഭം രാശിക്കാര്‍ക്ക് ഉള്ളത് ഈ വര്‍ഷം. പണം ചിലവാക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ കൂടുതല്‍ ദരിദ്രമായ അവസ്ഥകളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. സാഹിത്യം, കല, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. പങ്കാളിയോട് വിശ്വസ്തതയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബന്ധം തളരുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി

മീനം രാശി

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ പലരിലും ഉണ്ടാവുമെങ്കിലും അത് പലപ്പോഴും കരകയറുന്നതിനുള്ള ഒരരു ്‌വസരം കൂടിയാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അംഗീകാരവും പ്രശസ്തിയും ഇവരെ തേടിയെത്തുന്നുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തും. ഉന്നത വിദ്യാഭ്യാസത്തിനായി യോഗമുണ്ട്. എല്ലാ കാര്യങ്ങളിലും വളരെയധികം തൃപ്തി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

X
Desktop Bottom Promotion