Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ് രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം -
ദീപാവലിക്ക് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
ധൻതേരസ് സ്വർണ്ണക്കച്ചവടം: കേരളത്തിൽ ഇന്നത്തെ സ്വർണ്ണവിലയും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളും -
മുരസു ചുഴലിക്കാറ്റ്: ആന്ധ്രയിൽ കനത്ത മഴയും നാശനഷ്ടങ്ങളും; ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു, ജാഗ്രത തുടരുന്നു -
ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം: ഈഡൻ പാർക്കിലെ ചെറിയ ബൗണ്ടറികൾ ഇന്ത്യക്ക് വിനയാകുമോ? അറിയേണ്ടതെല്ലാം -
നവംബർ 4 ഗ്രഹചാരം: ദീപാവലി വാരത്തിൽ 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 4-ലെ ശുഭയോഗം: കേരളത്തിൽ ഇന്ന് രാജയോഗം വരുന്നുണ്ടോ? അറിയേണ്ടതെല്ലാം ഇവിടെ -
ധൻതേരസ് 2026: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് ധനയോഗം; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാഹുകാലവും ഗുളികകാലവും: ഇന്നത്തെ സമയം കൃത്യമായി നോക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 4 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും അറിയാം!
ശുക്രന് സ്വരാശി തുലാത്തില്‍; മാളവ്യയോഗം നല്‍കും 3 രാശിക്ക് അപാര ധനനേട്ടം, ശുക്രദശയാല് ഭാഗ്യം
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും ശുഭ, അശുഭകരമായ യോഗകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു. നവംബറില്‍ ശുക്രന് സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കുന്നു. അതുമൂലം മാളവ്യരാജ്യോഗം രൂപപ്പെടും.
മാളവ്യ യോഗം ഒരു വ്യക്തിക്ക് എപ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. മാളവ്യയോഗം കൈവരുന്ന ആളുകള്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. ഈ സമയം മാളവ്യയോഗത്താല്‍ 3 രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹം ലഭിക്കും. അവര്‍ക്ക് അപ്രതീക്ഷിത ധനലാഭവും ലഭിച്ചേക്കാം. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
മാളവ്യ രാജയോഗം നിങ്ങള്‍ക്ക് പ്രയോജനപ്രദമായ ഫലങ്ങള്‍ നല്‍കിയേക്കാം. കാരണം നിങ്ങളുടെ രാശിയുടെ അധിപന് ശുക്രനാണ്. നിങ്ങളുടെ ജാതകത്തിന്റെ ആറാം ഭാവത്തില്‍ ശുക്രന് സഞ്ചരിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ വളരെയധികം പുരോഗതി കാണും. ബിസിനസ്സില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും.
മകരം
കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ മാളവ്യ രാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ നീങ്ങും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ജോലി മേഖലയില്‍ വളര്‍ച്ച ഉണ്ടാകും. ഈ കാലയളവില്‍ സാമ്പത്തിക നേട്ടത്തോടൊപ്പം, നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ബിസിനസ്സില്‍ മികച്ച ലാഭം ലഭിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് ഈ സമയത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. അതേസമയം, ജോലിയുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കും.
കുംഭം
മാളവ്യ രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ നല്‍കും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലേക്ക് നീങ്ങാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ചെറുതോ വലുതോ ആയ യാത്രകള്‍ നടത്താനാകും, അത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ജോലിയില്‍ ആഗ്രഹിച്ച ഫലങ്ങള്‍ കൈവരും. ബിസിനസ്സില്‍ വലിയ ലാഭം ലഭിക്കുന്നതില്‍ സംതൃപ്തി ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ, പ്രണയ ബന്ധങ്ങളിലും മാധുര്യം കാണും. ഈ സമയം മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ ലഭിക്കും.
മാളവ്യ രാജയോഗം
മാളവ്യ യോഗം ഒരു വ്യക്തിക്ക് എപ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. മാളവ്യയോഗം കൈവരുന്ന ആളുകള്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. ഇവരുടെ ഭാഗ്യം ശക്തമാണ്, അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലും വിജയിക്കുന്നതിലും ഇവര്‍ക്ക് ഒരു പ്രശ്നവുമില്ല. ഇവര്‍ക്ക് അതിശയകരമായ വ്യക്തിത്വമുണ്ട്, അതിനാല്‍ അവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. മാളവ്യ യോഗയുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഭൗതിക സുഖങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല.
കലാപരവും ക്രിയാത്മകവുമായ സൃഷ്ടികളോട് ഇവര്‍ കൂടുതല്‍ ചായ്വുള്ളവരായിരിക്കും. ലക്ഷ്മിദേവി ഇവര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നല്കുന്നു. ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ക്ക് ഒരുപാട് സന്തോഷം ലഭിക്കുന്നു. ഇത്തരക്കാര്‍ രാഷ്ട്രീയത്തിലും പ്രാവീണ്യം നേടുന്നു. ഇവര്‍ വാഹനം, കെട്ടിടം, അപാരമായ സമ്പത്ത് എന്നിവയുടെ ഉടമയായിരിക്കും. ഇവരുടെ സ്വഭാവം ശോഭയുള്ളതും ഉത്സാഹമുള്ളതും മിടുക്കുള്ളതുമായിരിക്കും. ഫാഷന്‍, കലാകാരന്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കവി, നാടകം, അധ്യാപകര്‍ അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഈ ആളുകള്‍ പേരും പണവും സമ്പാദിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
