Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ധനദാതാവായ ശുക്രന്റെ മാളവ്യരാജയോഗം; 3 രാശിക്കാര്‍ക്ക് സമ്പത്തും സ്ഥാനമാനങ്ങളും
ജ്യോതിഷത്തില്‍ മാളവ്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ഈ രാജയോഗം ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെയാണ് ജീവിക്കുന്നത്. അവര്‍ക്ക് സമ്പത്തിനും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല. ദീപാവലിക്ക് ശേഷമാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. നവംബര്‍ 30ന് ശുക്രന് തുലാം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഈ യോഗം രൂപപ്പെടുന്നു. ഇത് മൂലം ചില രാശിക്കാര്‍ക്ക് ഭാഗ്യം തെളിയും. കൂടാതെ, ഈ രാശിക്കാരുടെ സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. മാളവ്യ രാജയോഗത്താല്‍ ഈ സമയം ഭാഗ്യം ലഭിക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ഈ മാളവ്യ രാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിഞ്ഞേക്കാം. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മികച്ച വിജയം നേടാനുള്ള അവസരമുണ്ട്. വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ ആശയങ്ങളില്‍ പ്രവര്‍ത്തിക്കുകയും അതില്‍ വിജയം നേടുകയും ചെയ്യും.
തൊഴില്‍ രഹിതരായവര്‍ക്ക് ഈ സമയത്ത് പുതിയ ജോലി ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തിന്റെ അധിപന് ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിച്ചേക്കാം. അതേസമയം, നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം.
തുലാം
മാളവ്യ രാജ്യോഗത്തിന്റെ രൂപീകരണത്തോടെ നിങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ ആരംഭിക്കും. കാരണം നിങ്ങളുടെ രാശിയില്‍ മാത്രമാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. കൂടാതെ, ഈ സമയത്ത് നിങ്ങളുടെ പ്രവര്‍ത്തന ശൈലി മികച്ചതായിരിക്കും. അതേസമയം, ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ പണം ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില സുവര്‍ണ്ണാവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീണ്ടും ആരംഭിച്ചേക്കാം. വിവാഹിതര്‍ ഈ സമയത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണയും ലഭിക്കും. അതേസമയം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തിന്റെ അധിപന് ശുക്രനാണ്. അതിനാല്‍, ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം മികച്ചതാണെന്ന് തെളിയും. അവിവാഹിതര്‍ക്ക് ഈ സമയത്ത് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.
കന്നി
ഈ മാളവ്യ രാജ്യയോഗം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പണത്തിന്റെയും സംസാരത്തിന്റെയും ഗൃഹത്തില്‍ ഈ യോഗം രൂപപ്പെടാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിക്കും. കൂടാതെ, നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനവും ഈ സമയം വര്‍ദ്ധിക്കും. ഇതിലൂടെ ആളുകള്‍ നിങ്ങളില്‍ മതിപ്പുളവാക്കും.
നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് നിങ്ങള്‍ക്ക് ഒരു മികച്ച സമയമാണ്. കൂടാതെ, ഈ സമയത്ത് ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവാധിപന് ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും. നിങ്ങള്‍ക്ക് ഏതെങ്കിലുംമംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
മാളവ്യ രാജയോഗം
മാളവ്യ യോഗം എന്നത് പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നാണ്. ഇത് ശുക്രന്റെ പ്രത്യേക വീടുകളിലും അതും പ്രത്യേക രാശികളിലും സ്ഥാപിക്കുന്നതിലൂടെ രൂപം കൊള്ളുന്ന ഒരു യോഗമാണ്. രുചകയോഗം, ഭദ്രയോഗം, ഹംസയോഗം, ശാസയോഗം എന്നിവയാണ് പഞ്ചമഹാപുരുഷയോഗങ്ങളുടെ കൂട്ടത്തില്‍ വരുന്ന മറ്റ് യോഗങ്ങള്‍. ജ്യോതിഷ പ്രകാരം ശുക്രന് സ്ത്രീകള്‍, സൗന്ദര്യം, നയതന്ത്രം, വ്യാപാരം, ആഡംബരങ്ങള്‍, പ്രണയ ജീവിതം, സുഖസൗകര്യങ്ങള്‍, സര്‍ഗ്ഗാത്മകത, കലകള്‍ തുടങ്ങി നിരവധി നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജന്മനക്ഷത്രത്തില് മാളവ്യയോഗമുള്ള ആളുകള്‍ക്ക് പ്രത്യേക ഫലങ്ങള്‍ ശുക്രന് നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications