Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന്റെ അനുഗ്രഹം, വച്ചടി കയറ്റം; മാളവ്യരാജയോഗം ശുഭഫലങ്ങള്‍ നല്കുന്ന 3 രാശി
ജ്യോതിഷത്തില്‍ 5 മഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരണമുണ്ട്. അതിലൊരു ശുഭകരമായ രാജയോഗം ഈ സമയം രൂപപ്പെടുന്നു. നവംബര്‍ 30 ന് ശുക്രന് സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. അതുമൂലം മാളവ്യ രാജ്യയോഗം രൂപപ്പെടുന്നു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും കാണാപ്പെടും.
എന്നാല്‍ ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഇവരുടെ ജീവിതത്തില്‍ സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് കാണാനാകും. ജീവിതത്തില്‍ സന്തോഷം അലയടിക്കും. ഈ മാളവ്യയോഗം ഡിസംബറില്‍ മാത്രമല്ല വരും വര്‍ഷത്തിലും പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. മാളവ്യയോഗത്താല്‍ തലവര തെളിയാന്‍ പോകുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
മാളവ്യ രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയിും. കാരണം നിങ്ങളുടെ രാശിയുടെ അധിപന് ശുക്രനാണ്. കൂടാതെ, ശുക്രന് ഗ്രഹം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ശത്രുക്കളുടെ മേല്‍ നിങ്ങള്‍ വിജയിക്കും. അതേസമയം, ഏതെങ്കിലും കോടതി കേസ് നടക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.
ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വളരും. വരുംകാലങ്ങളില്‍ പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും. ജോലിക്കായി അലയുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.
കന്നി
മാളവ്യ രാജയോഗത്തിന്റെ രൂപീകരണം കന്നി രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം ശുക്രന് നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെ ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ ധനലാഭം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളും നിങ്ങള്‍ക്ക് പിന്തുണ നല്‍കും. എല്ലാവരുമായുള്ള ബന്ധം നല്ലതായിരിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ എന്ത് പരീക്ഷണം നടത്തിയാലും നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും.
ഈ സമയത്ത്, നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. അതുമൂലം ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പുളവാകും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. കിട്ടാതെ കിടക്കുന്ന പണം തിരിച്ചുകിട്ടും. കൂടാതെ, നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിന്റെ അധിപന് ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനാകും.
മിഥുനം
മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം ശുക്രന് നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം നടക്കുകയോ ചെയ്യാം. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും.
പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. വിദ്യാര്‍ത്ഥികള്‍ക്ക് വരും സമയങ്ങളില്‍ മത്സര പരീക്ഷതളില് വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് നല്ല എവിടെയെങ്കിലും പ്രവേശനം നേടാനാകും. നിങ്ങളുടെ രാശിയില്‍ നിന്ന് 12-ാം ഭാവത്തിന്റെ അധിപനാണ് ശുക്രന്. അതിനാല്‍, ഈ സമയത്ത് പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. കൂടാതെ നിങ്ങള്‍ക്ക് ചില മുന്‍കാല കടങ്ങളും തിരിച്ചടയ്ക്കാനാകും.
മാളവ്യ രാജയോഗം
മാളവ്യ രാജയോഗം മാളവ്യ യോഗം എന്നത് പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നാണ്. ഇത് ശുക്രന്റെ പ്രത്യേക വീടുകളിലും അതും പ്രത്യേക രാശികളിലും സ്ഥാപിക്കുന്നതിലൂടെ രൂപം കൊള്ളുന്ന ഒരു യോഗമാണ്. രുചകയോഗം, ഭദ്രയോഗം, ഹംസയോഗം, ശാസയോഗം എന്നിവയാണ് പഞ്ചമഹാപുരുഷയോഗങ്ങളുടെ കൂട്ടത്തില്‍ വരുന്ന മറ്റ് യോഗങ്ങള്‍. ജ്യോതിഷ പ്രകാരം ശുക്രന് സ്ത്രീകള്‍, സൗന്ദര്യം, നയതന്ത്രം, വ്യാപാരം, ആഡംബരങ്ങള്‍, പ്രണയ ജീവിതം, സുഖസൗകര്യങ്ങള്‍, സര്‍ഗ്ഗാത്മകത, കലകള്‍ തുടങ്ങി നിരവധി നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജന്മനക്ഷത്രത്തില് മാളവ്യയോഗമുള്ള ആളുകള്‍ക്ക് പ്രത്യേക ഫലങ്ങള്‍ ശുക്രന് നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
