Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുക്രന് സമ്മാനിക്കും മാളവ്യയോഗം; 4 രാശിക്കാര്‍ക്ക് ശുക്രദശ, ധനലാഭം, തൊഴില്‍നേട്ടം
ജ്യോതിഷശാസ്ത്രം അനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു, അതിനെ ഗ്രഹ സംക്രമണം എന്ന് വിളിക്കുന്നു. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ പ്രവേശിക്കുമ്പോള്‍, പല ഗ്രഹങ്ങളുടെ സഖ്യം രൂപപ്പെടുകയും വിവിധ തരത്തിലുള്ള യോഗങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. വിവിധ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം വിവിധ രാജയോഗങ്ങള്‍ രൂപപ്പെടുന്നു. ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുന്നു.
ഈ സമയം, മഹത്വവും സമ്പത്തും നല്കുന്ന ശുക്രന് ഏപ്രില്‍ 6ന് സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിച്ചു. ഇതുകാരണം ഇപ്പോള്‍ മാളവ്യ രാജയോഗം രൂപപ്പെട്ടുകഴിഞ്ഞു. ശുഭകരമായ ഒരു യോഗമാണ് ഇത്. ഇതിന്റെ ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. 4 രാശിക്കാര്‍ക്ക് ഈ സമയം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
മാളവ്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭം, യാത്രകളില്‍ വിജയം, ബഹുമാനം വര്‍ദ്ധിക്കല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. വ്യവസായികള്‍ക്ക് ഈ സമയം അനുകൂലമാണ്. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. സഹോദരന്മാരുടെ പൂര്‍ണ സഹകരണം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കും.

ഇടവം
മാളവ്യ രാജയോഗം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ഗുണം ചെയ്യും. കുടുംബത്തില്‍ സന്തോഷത്തിനും പ്രശസ്തിക്കും ധാരളം അവസരമുണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രശസ്തരും ആദരണീയരുമായ ആളുകളുമായി സമ്പര്‍ക്കം വര്‍ദ്ധിക്കും. അതിലൂടെ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ബിസിനസ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും പുതിയ നേട്ടങ്ങള്‍ ലഭിക്കും. ഇതോടൊപ്പം വരുമാനം വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.

കുംഭം
കുംഭം രാശിയുടെ നാലാം ഭാവത്തില്‍ മാളവ്യ രാജയോഗം രൂപപ്പെടുന്നു. ഇത് സുഖസൗകര്യങ്ങളുടെയും വാഹനങ്ങളുടെയും ഘടകമായി കണക്കാക്കപ്പെടുന്നു. വാഹനം വാങ്ങാന്‍ അനുകൂല സമയമാണ് ഇത്. വീട്, ഫ്ളാറ്റ്, ഫര്‍ണിച്ചര്‍ മുതലായവ വാങ്ങുന്നതിനുള്ള എല്ലാ സാധ്യതകളും ഈ സമയം നിങ്ങള്‍ക്ക് കൈവരും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മാളവ്യ രാജയോഗം അത്യധികം ഫലദായകമാണെന്ന് തെളിയിക്കും. ഈ സമയത്ത് ജോലിസ്ഥലത്തും ബിസിനസ്സിലും നല്ല പുരോഗതിയുണ്ടാകും. പുതിയ ജോലി നേടാനും സാധ്യതയുണ്ട്. തൊഴിലില്ലാത്തവര്‍ക്ക് ഈ സമയത്ത് തൊഴില്‍ ലഭിക്കും. ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. ഈ സമയത്ത് ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പുരോഗതിക്കുള്ള പുതിയ അവസരങ്ങളും കൈവരും.

എന്താണ് മാളവ്യ യോഗം
ഈ യോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകത്തില്‍ ശുക്രന് ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍ നിന്നോ കേന്ദ്രത്തിലെ ഭാവങ്ങളില്‍ സ്ഥിതിചെയ്യുന്നു. അതായത്, ശുക്രന് ലഗ്നത്തില്‍ നിന്ന് 1, 4, 7 അല്ലെങ്കില്‍ 10 ഭാവങ്ങളില്‍ ഇടവം, തുലാം, മീനം എന്നിവയിലാണെങ്കില്‍. അല്ലെങ്കില്‍ ജാതകത്തില്‍ ചന്ദ്രന് സ്ഥിതി ചെയ്താല്‍ മാളവ്യയോഗം ഉണ്ടാകുന്നു. മാളവ്യ യോഗത്തിലൂടെ ഒരു വ്യക്തി സൗന്ദര്യവും കലയും ഇഷ്ടപ്പെടുന്നയാളാകുന്നു. കവിത, പാട്ട്, സംഗീതം, സിനിമ, കല, സമാനമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിജയം കൈവരിക്കുന്നു.



Click it and Unblock the Notifications

