Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
Makayiram Nakshatra 2022: മകയിരം നാളുകാര്‍ക്ക് 2022 എങ്ങനെ: അറിയാം സമ്പൂര്‍ണ ജാതകം
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് സംഭവിക്കുന്നത്. പ്രത്യേകിച്ച് 2022-ല്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരേയും എങ്ങനെയാണ് മാറ്റി മറിക്കുന്നത് എന്ന് നമുക്ക് നോക്കാം. 2022-ല്‍ നിങ്ങളെ കാത്ത് ഒാരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നാം ലേഖനത്തില്‍ വായിച്ച് കൊണ്ടിരിക്കുകയാണ്. ഈ ലേഖനത്തില്‍ നാം പറയുന്നത് മകയിരം 2022-ലെ ഫലങ്ങളെക്കുറിച്ചാണ്.

മകയിരം നക്ഷത്രം 2022 പ്രവചനങ്ങള്‍ മലയാളം നക്ഷത്രം അല്ലെങ്കില്‍ ജന്മനക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, ഡിസംബര്‍ 2022 നല്ല മാസങ്ങളാണ്. 2022 ജനുവരി, മാര്‍ച്ച്, മെയ്, ഒക്ടോബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. 2022 ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ നല്ലതും ചീത്തയും ആയിരിക്കും. മകയിരം നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

നക്ഷത്രഫലം ഇങ്ങനെ
മകയിരം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അല്പം പ്രയാസം നേരിടേണ്ടതായി വരുന്നുണ്ട്. എങ്കിലും സ്വത്ത് സംബന്ധിച്ച കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. കാരണം അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് മുന്‍പ് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നാല്‍ ഇവരില്‍ ഏറെ നാളായി മനസ്സില്‍ കരുതിയിരുന്ന ആഗ്രഹം 2022-ല്‍ സഫലമാകും. ചിലര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം പ്രത്യേകിച്ച് നിങ്ങളുടെ കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും ഒരു ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും. വിദേശ യാത്രയ്ക്ക് അവസരം. സര്‍ക്കാരില്‍ നിന്നോ മറ്റ് അധികാരികളില്‍ നിന്നോ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു.

ശ്രദ്ധിക്കണം ഇതെല്ലാം
കാര്യങ്ങളില്‍ കടുംപിടുത്തം ഒഴിവാക്കുക. ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് തൊഴിലിലും വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. എന്നാല്‍ തുടക്കത്തില്‍ കാണിക്കുന്ന ഈ ശ്രദ്ധ എന്തുകൊണ്ടും നിങ്ങളില്‍ ലാഭം പിന്നീട് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. സര്‍ക്കാര്‍, നിയമപരമായ കാര്യങ്ങളില്‍ ആശ്വാസം ലഭിക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2022. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്താണെന്ന് വെച്ചാല്‍ ശത്രുക്കളുടെ പ്രവര്‍ത്തനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നു എന്നുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്.

വരുമാനം വര്‍ദ്ധിക്കുന്നു
പുതിയ വരുമാന മാര്‍ഗം നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിട്ടുന്നുണ്ട്. വിദേശത്തുനിന്നുള്ള അധിക വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വായ്പകള്‍ പ്രത്യേകിച്ച് വാഹന വായ്പകള്‍ക്ക് അംഗീകാരം ലഭിക്കുന്ന വര്‍ഷം കൂടിയാണ് ഇപ്പോഴുള്ളത്. ഈ വര്‍ഷം പുതിയ വാഹനമോ വീടോ വാങ്ങും. ആഡംബര വസ്തുക്കള്‍ക്കായി ധാരാളം പണം ചിലവഴിക്കുന്നതായി വരുന്നുണ്ട്. ഇത് കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും. പക്ഷേ ഇതിനിടയിലും മറ്റുള്ളവരുടെ വാക്ക് കേട്ട് ധാരാളം പണം അനാവശ്യമായി ചിലവഴിക്കുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്.

മത്സരപരീക്ഷകളില്‍ വിജയം
പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇടയ്ക്ക് ഉപേക്ഷിക്കുകയോ നിര്‍ത്തുകയോ ചെയ്ത പഠനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അവര്‍ ഉദ്ദേശിച്ചത് പോലെ പഠിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പരീക്ഷകള്‍ പോലും മികച്ച രീതിയില്‍ വിജയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എപ്പോഴും ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ തന്നെയാണ് വിദ്യാര്‍ത്ഥികളേയും മറ്റും കാത്തിരിക്കുന്നത്.

ആരോഗ്യം മെച്ചപ്പെടുന്നു
2022-ന്റെ തുടക്കത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് ഇത് മാറുകയും ആരോഗ്യം മികച്ച അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യത്തിനായി നിങ്ങളുടെ ദിനചര്യ മാറ്റും. ചില പ്രാഥമിക പ്രശ്നങ്ങള്‍ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടും. ആത്മീയവും മതപരവുമായ സ്ഥലങ്ങളിലേക്കുള്ള യാത്രയില്‍ അതീവ താല്പര്യം കാണിക്കുകയും. മെഡിറ്റേഷന്‍, യോഗ പോലുള്ള കാര്യങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യു്നുണ്ട്. ഇതെല്ലാം അല്പം ഗുണം ആരോഗ്യത്തിന് നല്‍കുന്നത് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ നടത്തുന്ന യാത്രകളില്‍ നിന്ന് നേട്ടങ്ങള്‍ നിരവധി നിങ്ങളെ തേടിയെത്തുന്നു.

ദാമ്പത്യ ജീവിതത്തില്‍ സന്തോഷം
ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ മികച്ച ഫലം നേടുന്നതിനും പങ്കാളിയെ നിങ്ങളോടൊപ്പമോ അല്ലെങ്കില്‍ നിങ്ങള്ക്കുപരിയായോ കണക്കാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അകല്‍ച്ചകളും പ്രശ്നങ്ങളും ഇല്ലാതെ തന്നെ മുന്നോട്ട് പോവുന്ന അവസ്ഥയാണ് നിങ്ങള്‍ക്കുണ്ടാവുക. അത് നിങ്ങളുടെ കുടുംബ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്കുന്നു. പുതിയ സൗഹൃദങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. സാംസ്കാരിക പരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതെല്ലാം കുടുംബത്തിനെക്കൂടി ഉള്‍പ്പെടുത്തിയാണ് ചെയ്യുക എന്നുള്ളതാണ് സത്യം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അത് പരിഹരിക്കുന്നതിന് ഉടന്‍ തന്നെ മുന്‍കൈയ്യെടുക്കും.

കുടുംബം
കുടുംബത്തില്‍ മംഗളകരവും സന്തോഷകരവുമായ അവസരങ്ങള്‍ ഉണ്ടാകും. കുടുംബത്തോടൊപ്പം ദീര്‍ഘകാലം കഴിയാനുള്ള അവസരം നിങ്ങളെ തേടിയെത്തുന്നു. പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് നല്ല വര്‍ഷമായിരിക്കും. ഭൂതകാലത്തിലെ നിങ്ങളുടെ തിടുക്കവും തെറ്റായതുമായ പ്രവൃത്തികളില്‍ നിങ്ങള്‍ പിന്നീട് പശ്ചാത്തപിക്കും. പേരും പ്രശസ്തിയും നിങ്ങളെ തേടിയെത്തുന്നുണ്ട്. പ്രധാനമായും സ്പോര്‍ട്സ് അല്ലെങ്കില്‍ സിനിമ പോലുള്ള ആവേശകരമായ വിഷയവുമായി ബന്ധപ്പെട്ട വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുറമേ കാണുന്ന വസ്തുക്കളില്‍ ആകൃഷ്ടരാവാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ധനനഷ്ടത്തിന് കാരണമാകുന്നുണ്ട്.



Click it and Unblock the Notifications
