നിര്‍ബന്ധബുദ്ധികളും ദേഷ്യക്കാരും; ഫലം ഇതാണ്‌

മകയിരം നക്ഷത്രക്കാര്‍ എന്ന് പറയുന്നത് 27 നക്ഷത്രങ്ങളില്‍ അഞ്ചാമത്തെ നക്ഷത്മ്രാണ്. മകയിരം നക്ഷത്രക്കാരില്‍ എന്തൊക്കെ പ്രത്യേകതകള്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍, എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ട് എന്നറിയുന്നതിന് വേണ്ടി നമുക്ക് നോക്കാം. മകയിരം നക്ഷത്രം പാര്‍വ്വതീ ദേവിയുടെ ജന്മനക്ഷത്രം എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ പലപ്പോഴും രണ്ട് തരത്തിലുള്ള സ്വഭാവസവിശേഷതകള്‍ ഉള്ളവരായിരിക്കും. ആദ്യ മുപ്പത് നാഴികക്ക് ഉള്ളില്‍ ജനിച്ചവരെങ്കില്‍ അവര്‍ ഇടവക്കൂറുകാരും അവസാന മുപ്പത് നാഴിക മുതല്‍ അറുപത് നാഴികക്കുള്ളില്‍ ജനിച്ചവരെങ്കില്‍ അവര്‍ മിഥുനക്കൂറും ആയിരിക്കും.

എന്തൊക്കെയാണ് ഈ നക്ഷത്രക്കാരുടെ സവിശേഷതകള്‍ എന്ന് നമുക്ക് നോക്കാം. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ സ്വഭാവമായിരിക്കും. മകയിരം നക്ഷത്രക്കാര്‍ക്ക് ഇതില്‍ ഏതാണ് ഏറ്റവും നല്ല നക്ഷത്രം എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്. ഇവര്‍ ശുദ്ധമനസ്ഥിതിയുള്ളവര്‍ ആയിരിക്കും. പക്ഷേ ക്ഷിപ്രകോപികളായിരിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

ബാല്യകാലം

ബാല്യകാലം

മകയിരം നക്ഷത്രക്കാരുടെ ബാല്യകാലം പൊതുവേ ദുരിതങ്ങള്‍ നിറഞ്ഞതായിരിക്കും. ഇവര്‍ക്ക് നാല് വയസ്സു വരെ ബാലാരിഷ്ടതകള്‍ കൂടപ്പിറപ്പായിരിക്കും. പിന്നീടും ജീവിതത്തില്‍ രോഗങ്ങള്‍ക്കുള്ള സാധ്യത ഇവരെ കാത്തിരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തടസ്സങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. 22 വയസ്സ് വരെ ഇവരെ കാത്ത് വിദ്യാതടസ്സം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. ഏത് കാര്യത്തിനും എപ്പോഴും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്.

അനൂകൂല സമയം

അനൂകൂല സമയം

23 വയസ്സ് മുതല്‍ 37 വയസ്സു വരെ ഇവര്‍ക്ക് അനുകൂല സമയമാണ്. ഈ കാലത്ത് ജീവിതത്തില്‍ പല പോസിറ്റീവ് കാര്യങ്ങളും സംഭവിക്കുന്നുണ്ട്. തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തിക നേട്ടം, വിവാഹം എന്നിവ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം വളരെ അനുകൂലസമയാണ് ഈ സമയം. എങ്കിലും അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ആയിരിക്കണം എപ്പോഴും മുന്‍തൂക്കം.

അബദ്ധങ്ങളും ചതിവുകളും

അബദ്ധങ്ങളും ചതിവുകളും

അബദ്ധങ്ങളും ചതിവുകളും ഇവര്‍ക്ക് എപ്പോഴും സംഭവിക്കുന്നുണ്ട്. ഇവര്‍ ശുദ്ധമനസ്ഥിതി ഉള്ളവരായത് കൊണ്ട് തന്നെ ഇവരെ പറ്റിക്കാന്‍ പലപ്പോഴും മറ്റുള്ളവര്‍ തക്കം പാര്‍ത്തിരിക്കുന്നു. ധാരാളം അബദ്ധങ്ങളും മറ്റും ഇവര്‍ക്ക് സംഭവിക്കുന്നുണ്ട്. ജീവിതത്തിലെ ആദ്യത്തെ പകുതി അല്‍പം ക്ലേശവും മധ്യഭാഗം സുഖാനുഭവും ആയിരിക്കും ഇവര്‍ക്ക് ഉണ്ടാവുന്നത്.

ആകര്‍ഷിക്കാന്‍

ആകര്‍ഷിക്കാന്‍

മറ്റുള്ളവരെ സംസാരത്തിലൂടെ ആകര്‍ഷിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. സ്വന്തം പരിശ്രമത്താല്‍ തന്നെ ഇവര്‍ ഉയര്‍ച്ചയിലേക്ക എത്തുന്നുണ്ട്. എങ്കിലും ക്ഷിപ്രകോപവും നിര്‍ബന്ധബുദ്ധിയും ഇവരെ പലപ്പോഴും അപകടത്തില്‍ പെടുത്താറുണ്ട്. സുഖഭോഗങ്ങളില്‍ ധാരാളം ഭ്രമമുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് പണം ചിലവാക്കാന്‍ ഇവരെ ഉപദേശിച്ച് കൊണ്ടിരിക്കണം. അല്ലാത്ത പക്ഷം ഇവര്‍ വാരിക്കോരി പണം ചിലവാക്കുന്നവരായിരിക്കും.

പണം ചിലവാക്കാന്‍

പണം ചിലവാക്കാന്‍

അന്യര്‍ക്ക് വേണ്ടിയാണെങ്കില്‍ കൂടി പണം ചിലവാക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മടിയും ഇവര്‍ക്കുണ്ടാവുന്നില്ല. അത് പലപ്പോഴും ബാധ്യതകള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ട സ്വഭാവമാണ് എന്നുള്ളതാണ് സത്യം. പലപ്പോഴും അനാവശ്യ ചിലവുകള്‍ ഇവരെ വളരെയധികം ബാധ്യതകളിലേക്ക് എത്തിക്കുന്നുണ്ട്. മാതാപിതാക്കളോട് വളരെയധികം സ്‌നേഹത്തോടെ പെരുമാറുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.

വിവാഹജീവിതം

വിവാഹജീവിതം

വിവാഹ ജീവിതം പ്രതീക്ഷിച്ച പോലെ ശോഭിക്കുകയില്ല. പലപ്പോഴും ഇവരുടെ പങ്കാളികള്‍ വളരെയധികം നിര്‍ബന്ധബുദ്ധിയുള്ളവരായിരിക്കും. മാത്രമല്ല ദേഷ്യക്കാരും ആയിരിക്കും. ഇത് ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. പുത്രാനുകൂല്യം ഈ നക്ഷത്രക്കാര്‍ക്ക് കുറവായിരിക്കും. വിവാഹ ജീവിതത്തില്‍ അസ്വസ്ഥതകള്‍ പലപ്പോഴും പങ്കാളിയുടെ ആരോഗ്യത്തെ പോലും ഹനിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ആത്മവിശ്വാസം കൂടുതല്‍

ആത്മവിശ്വാസം കൂടുതല്‍

ഉറച്ച ആത്മവിശ്വാസം ഇവര്‍ക്കുണ്ടായികരിക്കും. അങ്ങേയറ്റം ദൈവ വിശ്വാസികളായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ തനിക്ക് എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മുന്നോട്ട് പോവുന്നതിന് സാധിക്കും എന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ശുഭാപ്തി വിശ്വാസക്കാരായിരിക്കും ഇവര്‍. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ആഭരണങ്ങളില്‍ പ്രിയമുള്ളവരും സുന്ദരികളും സന്താനഭാഗ്യമുള്ളവരും ആയിരിക്കും. എങ്കിലും ചെറുപ്പകാലത്ത് ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ 21 വയസ്സിന് ശേഷം വിദ്യാഗുണം, തൊഴില്‍ അഭിവൃദ്ധി എന്നിവ ഇവരെ കാത്തിരിക്കുന്നുണ്ട്.

കൂട്ടുകെട്ടുകള്‍ ദോഷകരം

കൂട്ടുകെട്ടുകള്‍ ദോഷകരം

എന്നാല്‍ മുപ്പത്തി ഏഴ് വയസ്സിനിപ്പുറം ഇവരുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചേക്കാം. ഇതില്‍ സാമ്പത്തികാഭിവൃദ്ധിയും സംഭവിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും കൂട്ടുകെട്ടുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ദോഷകരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം ഇതിന്റെ ഫലമായി കുറയുന്നതിനുള്ള സാധ്യതയുണ്ട്. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ അപകടങ്ങളിലേക്ക് എത്തുന്നുണ്ട്.

ബുധന്റെബലം

ബുധന്റെബലം

ജാതകത്തില്‍ ബുധഗ്രഹത്തിന് ബലമുണ്ടെങ്കില്‍ കണക്ക്, എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ശോഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതില്‍ നിന്ന് ജോലി ലഭിക്കുന്നതിനും അതില്‍ ജീവിതം മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക് ഭാഗ്യമുണ്ട്. എങ്കിലും സ്വഭാവസവിശേഷതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കളോടുള്ള സ്‌നേഹത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരായിരിക്കും. മന:ക്ലേശത്തിനുള്ള സാധ്യത ഇവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.

അമ്മയുടെ പിന്‍ബലം

അമ്മയുടെ പിന്‍ബലം

ഏത് കാര്യത്തിനും ഇവര്‍ക്ക് അമ്മയുടെ പിബലം ലഭിക്കുന്നുണ്ട്. കലാപരമായ പല കഴിവുകളും ഇവരില്‍ ശോഭിക്കുന്നുണ്ട്. നിര്‍ബന്ധബുദ്ധികള്‍ ആയതുകൊണ്ട് തന്നെ പല തീരുമാനങ്ങളില്‍ നിന്നും ഇവരെ പിന്‍വലിക്കാന്‍ സാധിക്കുകയില്ല. ഇടവക്കൂറുകാരിലാണ് കലാപരമായ വാസനകള്‍ അടങ്ങിയിട്ടുള്ളത്. ദേഷ്യത്തില്‍ നിയന്ത്രണം വരുത്തിയാല്‍ തന്നെ ഇവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

X
Desktop Bottom Promotion