Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മകര വിളക്കും മകരസംക്രാന്തിയും : അറിയാം പ്രാധാന്യവും ആത്മീയതയും ചടങ്ങുകളും
മകര വിളക്ക് ദിനത്തില്‍ നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെ തന്നെ മകര സംക്രാന്തി ദിനത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. മകര സംക്രാന്തിക്ക് കേരളത്തില്‍ അധികം പ്രാധാന്യം ഇല്ലെങ്കിലും മകര വിളക്കിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. സൂര്യന് ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സമയത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. വിശ്വാസ പ്രകാരം നിങ്ങള്‍ക്ക് ഈ പുണ്യ കാലഘട്ടത്തില്‍ പുതിയ തുടക്കങ്ങള്‍ക്കും ഐശ്വര്യത്തിനും ആത്മീയ ഉണര്‍വ്വിനും കാരണമാകുന്നു എന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്.
എന്നാല്‍ മകര വിളക്ക് ദിനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. ഇത് ഒരു വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല മണ്ഡലകാല വ്രതം പൂര്‍ത്തിയാക്കിയ ശേഷം മകര സംക്രാന്തി ദിനത്തില്‍ ഭക്തര്‍ ദര്‍ശിക്കുന്ന ദിവ്യജ്യോതിയാണ് മകര വിളക്കായി കണക്കാക്കുന്നത്. ഇത് ദൈവിക സാന്നിധ്യത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഈ ദിനം തുടക്കമിടുന്നത്.

മകര സംക്രാന്തിയും മകര വിളക്കും
മകര സംക്രാന്തിയും മകര വിളക്കും തമ്മിലുള്ള ബന്ധം എന്നത് വളരെയധികം ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്. ആത്മീയ ശുദ്ധീകരണത്തിനാണ് ഈദിനത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഇത് രണ്ടും സൂര്യനുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന പുണ്യ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. അത്മീയമായി വളരെയധികം പ്രാധാന്യം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയംവേണ്ട. ഈ ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനകളും ദാനവും വ്രതവും എടുക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട.
മകര വിളക്ക്
മകര വിളക്ക് ദിനത്തില്‍ ധാരാളം ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനില്ക്കുന്നു. ഈ ദിനത്തില്‍ ദൈവിക അത്ഭുതമായാണ് മകര ജ്യോതിയെ കണക്കാക്കുന്നത്. ഇതിന്റെ ശാസ്ത്രീയ വിശദീകരണങ്ങളെക്കുറിച്ച് പല വിധത്തിലുള്ള ചര്‍ച്ചകളും നിലനില്ക്കുന്നു. എങ്കിലും ഭക്തരുടെ വിശ്വാസത്തിലും ആചാരങ്ങളിലും എല്ലാം മകര വിളക്കിന്റെ സ്ഥാനം ഇന്നും മാറ്റമില്ലാതെ തുടരുന്നു. മണ്ഡലകാലത്തിന് അവസാനം കുറിയ്ക്കുന്ന ഒരു ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്.
പുണ്യ ദിനത്തിന്റെ സംഗമം
ഈ ദിനത്തിനെ മകര വിളക്കിന്റേയും മകര സംക്രാന്തിയുടേയും പ്രാധാന്യം കണക്കാക്കി വളരെയധികം ഐശ്വര്യം നിറയുന്ന ഒരു ദിനമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ആത്മീയത, വിശ്വാസം, ആചാരം എന്നിവയുടെ മനോഹരമായ സംഗമമാണ് ഈ ദിനം എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ഈ പുണ്യ ദിനങ്ങള്‍ മനുഷ്യനെ ആത്മപരിശോധനയിലേക്കും ധാര്‍മ്മിക ജീവിതത്തിലേക്കും നയിക്കുന്ന ശക്തമായ സന്ദേശവും നല്‍കും.

വിവിധ പേരുകളില്‍ ആചാരം
വിവിധ പേരുകളില്‍ ആണ് മകര സംക്രാന്തി ഇന്ത്യയിലാകെ ആഘോഷിക്കുന്നത്. കേരളത്തില്‍ ഇത് മകരവിളക്കുമായി ചേര്‍ന്നാണ് ആചരിക്കുന്നത്. കര്‍ഷകരും ഗൃഹസ്ഥരും ഈ ദിനം സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു വര്‍ഷത്തിനുള്ള പുതിയ തുടക്കമായാണ് കണക്കാക്കുന്നത്. എന്നാല്‍ മകര വിളക്ക് എപ്പോഴും ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ എത്തുന്ന ഭക്തര്‍ക്ക് മാനസികശക്തിയും ആത്മവിശ്വാസവും ഭക്തിയും നിറഞ്ഞതാവുന്നു. കൂടാതെ ജീവിതത്തിലെ ദുരിതങ്ങള്‍ മാറാനും ആഗ്രഹങ്ങള്‍ സഫലമാകാനും സഹായിക്കുന്നുവെന്നതാണ് വിശ്വാസം.
ജ്യോതിഷപരമായി നോക്കുമ്പോള്‍
ജ്യോതിഷപരമായി നോക്കുമ്പോള്‍ മകര സംക്രാന്തി ദിനത്തില്‍ സൂര്യന് ശക്തിയാര്‍ജ്ജിക്കും എന്നാണ് വിശ്വാസം. അത് മാത്രമല്ല സൂര്യന്റെ ഈ മാറ്റം വളരെയധികം ഗുണഫലങ്ങളും പ്രദാനം ചെയ്യുന്നു. ഈ ദിനത്തില്‍ ആരംഭിക്കുന്ന പല കാര്യങ്ങളും ശുഭകരമായി മാറുകയും വിജയം കൊണ്ട് വരുകയും ചെയ്യും എന്നാണ് വിശ്വാസം. അതോടൊപ്പം തന്നെ മകര വിളക്ക് ദിനത്തില്‍ ആത്മനിയന്ത്രണവും ആത്മശുദ്ധിയും നിറയുന്നു എന്നതും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്.



Click it and Unblock the Notifications