Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇല്ലായ്മയില്‍ നിന്ന് സര്വ്വേശ്വരന് കൈപിടിച്ചുയര്‍ത്തും; മകരമാസത്തില്‍ തലവര മാറുന്ന നക്ഷത്രക്കാര്‍
മകരമാസം പിറന്നുകഴിഞ്ഞു. സൂര്യന് ധനു രാശിയില്‍ നിന്ന് മാറി മകരം മാസത്തില്‍ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ മകരം മാസമായിരിക്കും. കൊല്ലവര്‍ഷത്തിലെ ആറാമത്തെ മാസമാണ് മകരം. ഗ്രഹനിലകള്‍ പ്രകാരം ചില നക്ഷത്രക്കാരായവര്ക്ക് മകരം മാസത്തില്‍ ജീവിതത്തില്‍ ചില അത്ഭുതങ്ങള്‍ നടക്കും. ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളില്‍ നിന്ന് ഇവര്‍ക്ക് മോചനം ലഭിക്കും. ചിലരുടെ ഭാഗ്യം കുതിച്ചുയരും. മകര മാസത്തില്‍ ഈ നക്ഷത്രക്കാര്‍ക്ക് രാജയോഗം തന്നെ പിറക്കുന്നതായിരിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബസ്വത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ ജീവിതനിലവാരം ഈ സമയം മെച്ചപ്പെടും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പുതിയ ജോലിയോ, സ്ഥാനക്കയറ്റമോ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. ദീര്‍ഘകാലമായുള്ള ചില ആഗ്രഹങ്ങള്‍ ഈ സമയം സഫലമാകും. സ്ത്രീസുഖം, വസ്ത്രലാഭം എന്നിവയ്ക്ക് യോഗമുണ്ട്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ദാമ്പത്യത്തില്‍ സ്നേഹം വര്‍ധിക്കും. ഈ സമയം നിങ്ങള്‍ക്ക് കലാരംഗത്ത് താല്പര്യം കൂടും. സന്താനങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ ലഭിക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ സമയം ജീവിതത്തില്‍ ശുഭകരമായ അനുഭവങ്ങളുണ്ടാകും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും. ഏറ്റെടുത്ത ജോലികള്‍ യഥാസമയം പൂര്‍ത്തിയാകും. മാനസിക സമാധാനവും സന്തോഷവും ലഭിക്കും. ധനപരമായി മികച്ച നേട്ടങ്ങള്‍ തന്നെ ഈ സമയം പ്രതീക്ഷിക്കാം. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മെച്ചപ്പെട്ട സഹകരണം ലഭിക്കും. എങ്കിലും ഒരു ശത്രുഭയം മനസില്‍ നിലനില്ക്കും. ഔദ്യോഗികരംഗത്ത് മേലധികാരികളില്‍ നിന്ന് പിന്തുണ ലഭിക്കും. വീട്ടില്‍ നല്ല അന്തരീക്ഷം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കാര്യവിജയം, സന്താനങ്ങള്‍ക്ക് നേട്ടങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ സമയം ജീവിതം ഐശ്വര്യപൂര്‍ണ്ണമാകും. ജീവിത പുരോഗതിക്കുള്ള തടസ്സങ്ങള്‍ നീങ്ങും. ജോലിക്കാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വിജയം വരിക്കും. യാത്രകള്‍ വഴി നേട്ടം കൈവരിക്കും. സഹോദരങ്ങളുടെ നേട്ടത്തില്‍ സന്തോഷിക്കും. വരുമാനത്തില്‍ നല്ല വര്‍ദ്ധന ഉണ്ടാകും. സമൂഹത്തില്‍ അന്തസ്സും സ്വാധീനവും ഉണ്ടാകും. അധികാരമുളള പദവികള്‍ തേടിവരും. സന്താനങ്ങള്‍ക്ക് പുരോഗതി ലഭിക്കും. എന്നാല്‍ സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ സമയം പ്രശസ്തിയും അംഗീകാരവും ലഭിക്കും. വീട്ടില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി കിട്ടാന്‍ സാദ്ധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ സംസാരം നിയന്തിക്കണം. പരുഷമായ സംഭാഷണങ്ങള്‍ കാരണം ദോഷാനുഭവങ്ങള്‍ നേരിടേണ്ടി വരും. ജോലി സംബന്ധമായി പുരോഗതി കൈവരിക്കാന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം. ആഭരണ വസ്ത്രലാഭം, ഭക്ഷണഭോഗസുഖം തുടങ്ങിയവ അനുഭവിക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യവും ഈ സമയം മെച്ചപ്പെടും. ചിലര്‍ക്ക് വിദേശ യാത്രക്ക് അവസരം കൈവരും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ സമയം ദീര്‍ഘകാലമായുള്ള പല ആഗ്രഹങ്ങളും സാധ്യമാകും. ഭൂമി, വീട് എന്നിവ വാങ്ങാന്‍ കഴിയും. സംരംഭങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും സഹായം ലഭിക്കും. എതിര് ലിംഗത്തിലുള്ളവരോട് ആകര്‍ഷണം വര്‍ധിക്കും. സന്താനലാഭത്തിന് സാദ്ധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായവും പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് വിജയം നേടാനാകും. വ്യാപാരികള്‍ക്ക് ധനലാഭത്തിന് അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ വിജയം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
