Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
ശാപദോഷം, മാറാവ്യാധികള്‍ക്ക് പ്രതിവിധി; നാഗപ്രീതിക്ക് ഉത്തമം മകരമാസ ആയില്യം
എല്ലാ മാസത്തിലെയും ആയില്യം നാഗദൈവങ്ങളെ ആരാദിക്കുന്നതിന് പ്രധാനമാണ്. സര്‍പ്പദോഷമകറ്റാന്‍ ഉത്തമ മാര്‍ഗമാണ് ആയില്യം ദിവസത്തിലെ നാഗാരാധന. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ഈശ്വരശക്തിയാണ് നാഗങ്ങള്‍ എന്നാണ് വിശ്വാസം. എല്ലാമാസവും ആയില്യം നാളില്‍ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ചില കാര്യങ്ങള്‍ നടത്തിവരുന്നു. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് വിശ്വാസം.
ഈ ദിവസം ദോഷമുക്തിക്കായി ഭക്തര്‍ വ്രതവും എടുക്കാറുണ്ട്. നാഗരാജാവിനും നാഗയക്ഷിക്കും വേണ്ടിയുള്ളതാണ് ആയില്യ പൂജ. ഈ ദിവസത്തെ പ്രധാന വഴിപാട് നൂറും പാലും ആണ്. മകര മാസത്തിലെ ആയില്യം നാള് എപ്പോഴാണെന്നും നാഗപ്രീതിക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

മകര മാസത്തിലെ ആയില്യം
എല്ലാ മാസത്തെയും ആയില്യം പ്രധാനമാണ്. ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് വളരെ ശ്രേഷ്ഠമാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം ആരാധന നടത്തിയാല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ജനുവരി 27 ശനിയാഴ്ചയാണ് മകര മാസത്തിലെ ആയില്യം വരുന്നത്. ഈ ദിവസം നാഗരാധന നടത്തിയാല്‍ എല്ലാ സര്‍പ്പദോഷങ്ങളും ഒഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
നാഗദൈവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും നാഗക്ഷേത്രത്തില്‍ നടത്തുന്ന ദിനമാണ് ആയില്യം. ഉറക്കത്തില്‍ നിന്നും സര്‍പ്പങ്ങള്‍ ഉണരുന്ന ദിനമായാണ് ആയില്യത്തെ വിശേഷിപ്പിക്കുന്നത്. ആയില്യം നാളില്‍ വ്രതം ആചരിച്ചാല്‍ നിങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സര്പ്പഭയമോ പ്രശ്നങ്ങളോ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ പ്രത്യേക പൂജകളും സര്‍പ്പബലിയും നടത്തുന്നു. കളംപാട്ടുകളും സര്പ്പപാട്ടുകളും സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താനലബ്ധിക്കും സഹായിക്കുന്നു. ആയില്യം നാളില്‍ നാഗക്ഷേത്രങ്ങളില് വിശേഷ ചടങ്ങുകളും വഴിപാടുകളുമെല്ലാം നടത്തുന്നു.
ആയില്യം നാളില്‍ വ്രതമെടുക്കുന്ന വിധം
ആയില്യ വ്രതം തലേദിവസം ആരംഭിക്കുന്നു, അതായത് ആയില്യം നക്ഷത്രത്തിന്റെ തലേദിവസം. ഈ ദിവസവും അടുത്ത രണ്ടുദിവസവും ഭക്തര്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. ആയില്യം നക്ഷത്ര ദിവസം പലരും പൂര്‍ണ്ണമായ വ്രതം എടുക്കാറുണ്ട്. ഭാഗിക വ്രതം അനുഷ്ഠിക്കുന്നവര്‍ പഴങ്ങളോ ലളിതമായ ഭക്ഷണമോ കഴിക്കുന്നു. പിറ്റേന്ന് രാവിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഉപവാസം അവസാനിപ്പിക്കാം. ശിവക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം കുടിച്ചാണ് വ്രതം മുറിക്കേണ്ടത്. വ്രതദിനത്തില്‍ 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുക. നിങ്ങള്‍ നാഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയോ നാഗ മൂര്‍ത്തികളെ ആരാധിക്കുകയോ ചെയ്താല്‍ അഞ്ച് തവണ പ്രദക്ഷിണം നടത്തുക.
എന്താണ് സര്‍പ്പദോഷം
നാഗദോഷം എന്നറിയപ്പെടുന്നതാണ് സര്‍പ്പദോഷം. മുന്‍ ജന്മത്തില് ഒരു സര്‍പ്പത്തെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോള്‍ ഇത് നിങ്ങളുടെ ജാതകത്തില്‍ സംഭവിക്കുന്നു. രാഹു ശിരസ്സാണ്, കേതു സര്‍പ്പത്തിന്റെ വാലാണ്. സര്‍പ്പദോഷത്തിന് പ്രത്യേക സമയപരിധിയില്ല. ഇതൊരു കഠിനമായ ദോഷമാണ്. ഈ ദോഷം ബാധിച്ച വ്യക്തി തന്റെ മുന്‍ ജന്മത്തില് പാമ്പുകളെ കൊല്ലുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്തിരിക്കുമെന്ന് വിശ്വസിക്കുന്നു.
സര്‍പ്പദോഷത്തിന് ആയില്യം നാളിലെ പരിഹാരം
ആയില്യം നാളില്‍ നാഗക്ഷേത്ര ദര്‍ശനം നടത്തണം. മഞ്ഞള്‍പ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളില്‍ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമര്‍പ്പിക്കാവുന്ന പ്രധാന വഴിപാടുകള്‍. ആയില്യവ്രതം എടുക്കുന്നവര്‍ തലേന്നുമുതല്‍ ബ്രഹ്മചര്യം പാലിക്കണം. തലേന്നാള്‍ ഒരിക്കലൂണും ആയില്യ നാളില്‍ മൊത്ത ഉപവാസവുമാണ് നല്ലത്. നോണ്‍ വെജ് ഭക്ഷണം, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
നാഗപ്രീതിക്ക് ചെയ്യേണ്ട കാര്യങ്ങള്‍
ആയില്യം നാളില്‍ നാഗപ്രീതിക്കായി ഓം ഹ്രീം നാഗരാജായ നമഃ, ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി, നവ നാഗസ്തോത്രം തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കണം. 21 ദിവസം ജപം തുടര്‍ന്നാല്‍ നാഗദോഷം ഒഴിഞ്ഞ് നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗര്‍ണ്ണമി, ബുധന്‍, വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ നാഗ മന്ത്രജപത്തിന് ഉത്തമമായ ദിവസങ്ങളാണ്.
നാഗ പ്രീതികരമായ മന്ത്രങ്ങള്‍
ആയില്യം നാളില്‍ 108 തവണ മൂലമന്ത്രമായ 'ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ' ജപിക്കുന്നത് ഉത്തമമാണ്. സര്‍പ്പദോഷപരിഹാരത്തിനായി നവനാഗസ്തോത്രം ഒന്‍പതു തവണ ജപിക്കണം
പിങ്കലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ'



Click it and Unblock the Notifications