Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മകരച്ചൊവ്വ 2025: ചൊവ്വ ഇന്ന് ഉച്ചരാശിയില്‍, ഭദ്രകാളി ശക്തിസ്വരൂപിണിയാകും, പ്രാര്‍ത്ഥനകള്‍ സഫലമാകും
മകരമാസത്തിലെ മുപ്പെട്ട് ചൊവ്വാഴ്ചയാണ് ഇന്ന്. അതായത് മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച. മകരച്ചൊവ്വ എന്നാണ് ഇതറിയപ്പെടുന്നത്. ചൊവ്വ ഗ്രഹത്തിന്റെ ഉച്ചക്ഷേത്രമാണ് മകരം. മകരം രാശിയില്‍ ചൊവ്വ ബലവാനാകും. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ ദേവതകള്‍. യുഗ്മരാശിയായ മകരത്തില്‍ ഭദ്രകാളിക്കാണ് പ്രാധാന്യം. അതുകൊണ്ട് മകരച്ചൊവ്വ ദിവസം ഭദ്രകാളിക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. ഈ ദിവസം ശക്തിസ്വരൂപിണിയായി മാറുമെന്നും ഭക്തരുടെ സകല ആഗ്രഹങ്ങളും സഫലമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, ചൊവ്വാദോഷം തീരാനും മകരച്ചൊവ്വയ്ക്ക് ഭദ്രകാളി ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഭഗവതിക്ക് വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്.

ഭദ്രകാളി ശക്തിസ്വരൂപിണിയാകും
മകരച്ചൊവ്വയുടെ ദിവസം ഭഗവതി സാധാരണ ദിവസങ്ങളേക്കാള്‍ ശക്തിയില്‍ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. മകരച്ചൊവ്വ ദിവസം ഭദ്രകാളി ക്ഷേത്രത്തില്‍ ഗുരുതിക്കൂട്ടും കരിക്കും ചുവന്ന പുഷ്പങ്ങളും ചുവന്ന പട്ടും സമര്‍പ്പിക്കുന്നത് ഉത്തമമാണ്. ജീവിതത്തിലെ ക്ലേശങ്ങള്‍ അകറ്റാനും ബുദ്ധിമിുട്ടുകള് മാറാനും കുലമഹിമയ്ക്കും ഐശ്വര്യത്തിനും പ്രാര്‍ത്ഥിക്കേണ്ടത് ഭഗവതിയെ ആണ്. ക്ഷിപ്രപ്രസാദിനിയാണ് ഭദ്രകാളി. കുടുംബക്ഷേത്രങ്ങളിലെ ഭൂരിഭാഗം പ്രതിഷ്ഠകളും ഭഗവതിയുടേതാണ്.
മകരച്ചൊവ്വ ആചാരങ്ങള്‍
ഈ ദിവസം ദേവീക്ഷേത്ര ദര്‍ശനം നടത്തുന്നത് ശുഭഫലദായകമായതിനാല് കഴിവതും ക്ഷേത്ര ദര്‍ശനം നടത്തുകയും ദേവീ മന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുക. ഭദ്രകാളി സ്തോത്രങ്ങളും സ്തുതികളും ചൊല്ലി ഭജിക്കുന്നവരെ ദേവി ഇന്ന് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ദേവിക്ക് കടുംപായസം സമര്‍പ്പിക്കുന്നത കുടുംബൈശ്വര്യം നല്‍കും. ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവും അകലാനും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ലഭിക്കാനും മകരച്ചൊവ്വ ദിവസം ഭദ്രകാളിയെ ഭജിക്കുന്നതിലൂടെ സാധിക്കും.
ഭദ്രകാളി ക്ഷേത്രങ്ങളില്‍ മകരച്ചൊവ്വ വിശേഷദിവസമാണ്. മിക്ക ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളോടെ മകരച്ചൊവ്വ ആഘോഷിക്കാറുണ്ട്. ഇന്നേദിവസം ചില ക്ഷേത്രങ്ങളില്‍ താലപ്പൊലി മഹോത്സവവും പൊങ്കാല മഹോത്സവവും നടത്താറുണ്ട്. ചില ക്ഷേത്രങ്ങളില്‍ ഭദ്രകാളിയുടെ രൂപം കളം വരയ്ക്കാറുമുണ്ട്. ദേവീപൂജകള്‍, ദീപാലങ്കാരങ്ങള്‍, പുഷ്പാലങ്കാരങ്ങള്‍, പൂമൂടല്‍ തുടങ്ങിയ ചടങ്ങുകയും മകരച്ചൊവ്വ ദിവസം ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടക്കുന്നു.
ഭദ്രകാളി പ്രീതി വരുത്തേണ്ടവര്‍
മകരച്ചൊവ്വ ദിവസം ഭദ്രകാളിക്ക് കടുംപായസം നേദിക്കുന്നതിലൂടെ ചൊവ്വാദോഷം അകറ്റാമെന്നും വിശ്വാസമുണ്ട്. യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ രാശികളില് ചൊവ്വ സ്ഥിതി ചെയ്യുന്ന ജാതകര്‍ ചൊവ്വയെയും ഭദ്രകാളിയെയും പ്രീതിപ്പെടുത്തണം. പ്രത്യേകിച്ച് ചൊവ്വാദശയുള്ളവര്. ഗ്രഹനിലയില്‍ ചൊവ്വയുടെ സ്ഥാനം അനുസരിച്ച് പല രൂപങ്ങളിലുള്ള ദേവിയെ ആണ് ആരാധിക്കേണ്ടത്. ഗ്രഹനിലയില്‍ ചൊവ്വ ലഗ്നം, നാല, അഞ്ച്, ഒമ്പത് ഭാവങ്ങളില്‍ ആണെങ്കില്‍ അവര്‍ ഉഗ്രമൂര്‍ത്തിയായ ഭദ്രകാളിക്ക് പകരം സൗമ്യമൂര്‍ത്തിയായ ഭദ്രകാളിയെ ഭജിക്കുന്നതാണ് ഉത്തമം. ഇനി മൂന്ന്, ആറ്, എട്ട് ഭാവങ്ങളിലാണ് ചൊവ്വയുടെ സ്ഥാനമെങ്കില്‍ അവര്‍ കൊടുങ്കാളി, കരിങ്കാളി തുടങ്ങി തമോഗുണങ്ങളുള്ള പ്രതിഷ്ഠയെ ആരാധിക്കുക. രണ്ട്, ഏഴ്, പത്ത്, പതിനൊന്ന് ഭാവങ്ങളില്‍ ചൊവ്വയുള്ളവര് സുമുഖി രൂപത്തിലുള്ള, ധ്യാനസ്ഥിതിയിലുള്ള ദേവിയെ ഭജിക്കുക.



Click it and Unblock the Notifications
