For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്

|

മലയാള മാസപ്രകാരം ഏറെ പ്രത്യേകതകളുള്ള മാസമാണ് മകരം. ഈ സമയം വസന്തകാലത്തിന്റെ ആഗമന കാലമാണ്. മകരം ഒന്നിന് ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം മകരസംക്രാന്തി ആഘോഷിക്കുന്നു. ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു. മകര മാസത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും നേട്ടങ്ങള്‍ എങ്ങനെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെMost read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പാദം)

ഏറെക്കാലമായുള്ള നിങ്ങളുടെ ചില ആഗ്രഹങ്ങള്‍ ഇക്കാലയളവില്‍ സാധ്യമാകും. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. മക്കളുടെ ഭാഗത്തുനിന്ന് സന്തോഷം വരും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. എങ്കിലും ചെറിയ ചില അപകടങ്ങളെ കരുതിയിരിക്കണം. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത നിങ്ങളുടെ പ്രകൃതം ഉത്കണ്ഠയ്ക്ക് വകനല്‍കും. വരുമാനം കുറയില്ലെങ്കിലും ധനനഷ്ടം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ ഭയവും ഉത്കണ്ഠയും വേട്ടയാടും, കരുതിയിരിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മൂന്ന് പാദം, രോഹിണി, മകയിരം ആദ്യ രണ്ടു പാദം)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മൂന്ന് പാദം, രോഹിണി, മകയിരം ആദ്യ രണ്ടു പാദം)

ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാനാകും. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദാമ്പത്യ ബന്ധത്തില്‍ സ്‌നേഹം നിലനില്‍ക്കും. നിയമപരമായ കാല്യങ്ങളില്‍ ആനുകൂല്യം ലഭിക്കും. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം ലഭിക്കും. ബാങ്ക് വായ്പകള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. വാഹനം ഓടിക്കുമ്പോള്‍ ഈ സമയം കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക.

Most read:ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്Most read:ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ചില കഷ്ടതകള്‍ നേരിടേണ്ടിവരാം. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട് ആനുകൂല്യം ലഭിക്കും. വീട്ടില്‍ ചില മംഗളകര്‍മ്മങ്ങള്‍ക്ക് അവസരം വരും. വിദേശത്ത് പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം കൈവരും. പങ്കാളിത്ത ബിസിനസ് സംരംഭത്തില്‍ നിന്ന് നേട്ടം ലഭിക്കും. ആരോഗ്യം നന്നായിരിക്കും.

കര്‍ക്കിടകക്കൂറ്‌ (പുണര്‍തം അവസാന പാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറ്‌ (പുണര്‍തം അവസാന പാദം, പൂയം, ആയില്യം)

സാമ്പത്തികമായി സമ്മിശ്ര ഫലങ്ങളായിരിക്കും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും ധനനഷ്ടം സാധ്യമാണ്. ഏറ്റെടുക്കുന്ന ചുമതലകളില്‍ വിജയം നേടാനാകും. വ്യാപാരികള്‍ക്കും നേട്ടമുണ്ടാക്കാനാകും. കുടുംബജീവിതത്തില്‍ സന്തോഷം കൈവരും. ഭൂമി ഇടപാടുകളില്‍ നേട്ടം ലഭിക്കും. പുതിയ ഗൃഹയോഗം കാണുന്നുണ്ട്. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് നിരാശയാവും ഫലം. ബിസിനസ് യാത്രകളും ഗുണം ചെയ്യില്ല.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യപാദം)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യപാദം)

സാമ്പത്തികമായി ഈ സമയം നേട്ടങ്ങള്‍ ലഭിക്കും. ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിജയം കാണാനാകും. ദാമ്പത്യജീവിതത്തില്‍ ചില അസ്വസ്ഥതകളും അകല്‍ച്ചകളും സംഭവിക്കാം. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് തീരുമാനങ്ങളെടുക്കാതിരിക്കുക. നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. ജോലിസംബന്ധമായി ചില നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. കഠിനാദ്ധ്വാനത്താല്‍ നേട്ടങ്ങള്‍ കൈവരിക്കും. അപ്രതീക്ഷിതമായി ചില ഭാഗ്യവും കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാകും. എങ്കിലും അലച്ചിലും യാത്രാദുരിതവും കാരണം നിങ്ങള്‍ക്ക് മാനസികസന്തോഷം നഷ്ടപ്പെട്ടേക്കാം.

Most read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലംMost read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലം

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

ശാരീരിക അസ്വസ്ഥതകള്‍ ചിലര്‍ക്ക് പ്രശ്‌നം സൃഷ്ടിച്ചേക്കാം. അതിനാല്‍, ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും ഈ സമയം അവഗണിക്കാതിരിക്കുക. ബന്ധുക്കളില്‍ നിന്ന് സഹായവും സഹകരണവും ലഭിക്കും. കുട്ടികളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ സന്തോഷിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. കുടുംബജീവിതത്തില്‍ സന്തോഷം വരും. വിദേശ യാത്രയ്‌ക്കോ ദൂര യാത്രയ്‌ക്കോ അവസരമുണ്ടാകും. ചില അവസരങ്ങളില്‍ മാനസിക നിങ്ങള്‍ അസ്വസ്ഥരായേക്കാം. വാഹനം ഓടിക്കുമ്പോള്‍ ഈ കാലയളവില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. സാമ്പത്തികമായി പ്രയാസങ്ങള്‍ അനുഭവിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ സാഹചര്യമുണ്ടാകും. ഉദ്യോഗക്കയറ്റം, ശമ്പള വര്‍ദ്ധന, സ്ഥലം മാറ്റം എന്നിവ സാധ്യമാണ്. നിങ്ങളുടെ പ്രശസ്തിയും സുഹൃദ്ബന്ധങ്ങളും വര്‍ദ്ധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ഈ സമയം അസൂയാലുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. പല കാര്യങ്ങളിലും നിങ്ങള്‍ തടസങ്ങള്‍ കണ്ടേക്കാം. ദാമ്പത്യജീവിതത്തില്‍ ചിലര്‍ക്ക് കഷ്ടതകള്‍ നിറയും.

Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

കുടുംബബന്ധം ശക്തമാകാനുള്ള സാധ്യതയുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള അകല്‍ച്ച മാറും. ബിസിനസുകാര്‍ക്ക് ചില യാത്രകള്‍ സാധ്യമാണ്. സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണ വരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും സഹായം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നീക്കാനാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല സമയമാണ്. ചില മംഗളകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ നിങ്ങള്‍ക്ക് ഈ കാലയളവില്‍ അവസരം ലഭിക്കും. അവിവാഹിതര്‍ക്ക് ചില വിവാഹാലോചനകള്‍ വന്നേക്കാം. വിദേശയാത്രയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)

ജോലിയില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. വരുമാന വര്‍ദ്ധനവും സാമ്പത്തികനേട്ടങ്ങളും പ്രതീക്ഷിക്കാം. കുടുംബജീവിതത്തില്‍ സന്തോഷം കൈവരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബബന്ധം മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. ഈ സമയം നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കേണ്ടതുണ്ട്. ബിസിനസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമയം അനുകൂലമാണ്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

കുടുംബജീവിതത്തില്‍ സമാധാനവും ഐശ്വര്യവും നിറയും. ശനിയുടെ കാലം അനുകൂലമായതിനാല്‍ കടുത്ത ശനി ദോഷങ്ങള്‍ വിട്ടുനില്‍ക്കും. ഈ സമയം ഭൂമി വാങ്ങുവാനോ വില്‍ക്കുവാനോ സാധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തിന്റെ വളര്‍ച്ചയ്ക്കായി നിങ്ങള്‍ പ്രയത്‌നിക്കും. അവിവാഹിതര്‍ക്ക് സമയം അനുകൂലമാണ്. ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്കായി വന്നേക്കാം. നിങ്ങളുടെ വീടിനായി നിങ്ങള്‍ ആഢംബര കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ അനുകൂല സമയമാണ്.

Most read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവMost read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

ലൗകിക സുഖങ്ങളില്‍ നിങ്ങളുടെ താല്‍പര്യം വര്‍ധിക്കും. കുടുംബജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും. ഈ സമയം നിങ്ങളുടെ ചില അസൂയാലുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. കണ്ണടച്ച് ആരെയും വിശ്വസിക്കാതിരിക്കുക. ആരുമായും അല്‍പം അകലം പാലിക്കുന്നത് എപ്പോഴും നല്ലതാണ്. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. ഈ കാലയളവില്‍ സാമ്പത്തികമായി ചില നഷ്ടങ്ങള്‍ സാധ്യമാണ്. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉതൃട്ടാതി, രേവതി)

സാമ്പത്തികമായി സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. നിക്ഷേപങ്ങള്‍ നടത്തുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവസങ്ങള്‍ ലഭിക്കും. പല പ്രവര്‍ത്തികളിലും നിങ്ങള്‍ക്ക് വിജയം നേടാനാകും. ജോലിപരമായും വളരെ അനുകൂല സമയമാണ്. പുതിയ വീട് വയ്ക്കാനും ഭൂമി വാങ്ങാനും കഴിയും. നിയമപരമായി കുരുക്കുകള്‍ അഴിയും. കലാസാംസ്‌കാരിക രംഗത്ത് പ്രര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യമുണ്ടാകും. പല കാര്യങ്ങളിലും സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമാകും. എങ്കിലും നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കേണ്ടതുണ്ട്. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള തടസങ്ങള്‍ മാറിക്കിട്ടും. ആരോഗ്യം ശ്രദ്ധിക്കുക.

Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്

English summary

Makara (Capricorn) Monthly Rashiphalam for January 2021

Makara (Capricorn) Monthly Rashiphalam for January 2021
Story first published: Friday, January 15, 2021, 9:24 [IST]
X
Desktop Bottom Promotion