For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹദോഷങ്ങളകറ്റി ജീവിതസൗഭാഗ്യത്തിന് മകരസംക്രാന്തിയില്‍ ചെയ്യേണ്ടത് ഇത്

|

സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയില്‍ പ്രവേശിക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ ദിവസം മുതല്‍ സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് നീങ്ങുന്നു. ഉത്തരായനം മൂലം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സൂര്യന്റെ പൂര്‍ണ്ണമായ അനുഗ്രഹം ലഭിക്കാന്‍ തുടങ്ങുന്നു. നമുക്ക് ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു. ഈ വര്‍ഷം മകര സംക്രാന്തി ജനുവരി 14 വെള്ളിയാഴ്ച ആഘോഷിക്കുന്നു. ജ്യോതിഷ കണക്കനുസരിച്ച് ഇത്തവണ മകരസംക്രാന്തി ആരംഭിക്കുന്നത് രോഹിണി നക്ഷത്ര സമയത്താണ്. 14ന് രാത്രി 08.18 വരെ രോഹിണി നക്ഷത്രം നിലനില്‍ക്കും.

Most read: മകരസംക്രാന്തി ഐശ്വര്യവും ഭാഗ്യവും നല്‍കുന്നത് ഈ അഞ്ച് രാശിക്കാര്‍ക്ക്Most read: മകരസംക്രാന്തി ഐശ്വര്യവും ഭാഗ്യവും നല്‍കുന്നത് ഈ അഞ്ച് രാശിക്കാര്‍ക്ക്

ഈ നക്ഷത്രത്തെ ഒരു ശുഭനക്ഷത്രമായി കണക്കാക്കുന്നുവെന്ന് നമുക്ക് പറയാം. രോഹിണി നക്ഷത്രത്തോടനുബന്ധിച്ച്, ദാനം, സ്നാനം, ആരാധന, മന്ത്രങ്ങള്‍ ഉരുവിടല്‍ എന്നിവയാല്‍ പ്രത്യേക ഐശ്വര്യ ഫലങ്ങള്‍ ലഭിക്കും. ഇതോടൊപ്പം ബ്രഹ്‌മയോഗവും ആനന്ദാദി യോഗവും ഈ ദിനത്തില്‍ രൂപപ്പെടുന്നു. ഈ ഘടകങ്ങളും അനന്തമായി ഫലവത്താകുന്നുവെന്ന് പറയുന്നു. മകരസംക്രാന്തി നാളില്‍ ചില പ്രത്യേക പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ ജാതകത്തിലെ ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ അകറ്റാനാകുമെന്ന് വിശ്വസിക്കുന്നു. അത്തരം ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സൂര്യദോഷം നീങ്ങാന്‍

സൂര്യദോഷം നീങ്ങാന്‍

മകരസംക്രാന്തി ദിനത്തില്‍ സൂര്യനുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ മാറാന്‍ ചുവന്ന ചന്ദനം, നെയ്യ്, മാവ്, ശര്‍ക്കര, കുരുമുളക് മുതലായവ ദാനം ചെയ്യുക. ഈ ദിനത്തില്‍ പുലര്‍കാലെ സൂര്യദേവന് വെള്ളം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹം നേടി ജീവിതത്തില്‍ വിജയം കൈവരുത്താമെന്ന് പറയപ്പെടുന്നു. മകരസംക്രാന്തി നാളില്‍ സൂര്യയന്ത്രം ധരിക്കുന്നതിന് പുണ്യമായി കണക്കാക്കപ്പെടുന്നു. സൂര്യന്റെ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ചെമ്പ് ലോക്കറ്റാണ് ഇത്. കഴുത്തില്‍ ചുവന്ന നൂലില്‍ ഇത് ധരിക്കുന്നതിലൂടെ സൂര്യന്റെ ഗ്രഹ സ്ഥാനത്തിന്റെ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം മോശമായി തുടരുന്നവര്‍ക്ക് ഇത് ധരിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുന്നു. കടങ്ങള്‍, നേത്ര രോഗങ്ങള്‍ എന്നിവ ഒഴിവാക്കാനും ചര്‍മ്മ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. മകരസംക്രാന്തിയില്‍ നേരത്തെ എഴുന്നേറ്റ് കുളിക്കുക. സൂര്യദേവനെ ആരാധിക്കുകയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും ചെയ്യുക. കുറച്ച് കുങ്കുമവും റോസ് വാട്ടറും കലര്‍ത്തി നെറ്റിയില്‍ തിലകമായി പുരട്ടുക.

ചന്ദ്രദോഷം മാറാന്‍

ചന്ദ്രദോഷം മാറാന്‍

ചന്ദ്രദോഷം മാറാന്‍ മകരസംക്രാന്തി നാളില്‍ ചോറിനൊപ്പം കര്‍പ്പൂരം, നെയ്യ്, പാല്‍, തൈര്, വെള്ള ചന്ദനം മുതലായവ ദാനം ചെയ്യുക. ഇതുകൂടാതെ വെള്ളി ഗ്ലാസില്‍ വെള്ളം കുടിക്കുന്നതും ആശ്വാസം നല്‍കുന്നു. കൂടാതെ, ശിവനെ ആരാധിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ജാതകത്തിലെ ചന്ദ്രന്റെ അവസ്ഥയും മെച്ചപ്പെടാന്‍ തുടങ്ങുന്നു.

Most read:ബ്രഹ്‌മയോഗവും ആനന്ദാദി യോഗവും; മകരസംക്രാന്തി നല്‍കും ശുഭയോഗങ്ങള്‍Most read:ബ്രഹ്‌മയോഗവും ആനന്ദാദി യോഗവും; മകരസംക്രാന്തി നല്‍കും ശുഭയോഗങ്ങള്‍

ചൊവ്വാദോഷം മാറാന്‍

ചൊവ്വാദോഷം മാറാന്‍

ചൊവ്വയുടെ ദോഷം അകറ്റാന്‍ മകര സംക്രാന്തി ദിനത്തില്‍ ശര്‍ക്കര, തേന്‍, പയര്‍, ചുവന്ന ചന്ദനം മുതലായവ ദാനം ചെയ്യുക. ചൊവ്വാഴ്ച ദിവസം ഹനുമാനെ ഭക്തിയോടെ ആരാധിക്കുന്നതിലൂടെ, അവന്‍ ഭക്തരുടെ എല്ലാ സങ്കടങ്ങളും അകറ്റുന്നു. മാത്രവുമല്ല, ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും അവന്‍ നിറവേറ്റുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം, ചൊവ്വയുടെ കാരക ദേവനാണ് ഹനുമാന്‍. ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്നത് ചൊവ്വാദോഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കുന്നു.

ബുധന്റെ ദോഷം തീര്‍ക്കാന്‍

ബുധന്റെ ദോഷം തീര്‍ക്കാന്‍

ബുധന്റെ ദോഷം അകറ്റാന്‍ മകരസംക്രാന്തി നാളില്‍ മല്ലിയില, പഞ്ചസാര മിഠായി, ഉണങ്ങിയ തുളസിയില, മധുരപലഹാരങ്ങള്‍, തേന്‍ എന്നിവ ചോറിനൊപ്പം ദാനം ചെയ്യുക. ജാതകത്തില്‍ ബുധന്‍ ഗ്രഹം മോശമായാല്‍ കൈയില്‍ ചെമ്പ് വള ധരിക്കണമെന്ന് പറയുന്നു. ഇതുകൂടാതെ ഗണപതിയെ ആരാധിക്കണം. കൂടാതെ പശുവിന് പച്ചപ്പുല്ല് നല്‍കണം. ഇത് ബുധന്റെ അനുഗ്രഹം നല്‍കുകയും പ്രശ്‌നങ്ങള്‍ കുറയാന്‍ തുടങ്ങുകയും ചെയ്യുന്നു.

Most read:ഉത്തരായനകാലത്ത് മരിക്കുന്നവര്‍ പുനര്‍ജനിക്കില്ല; മകരസംക്രാന്തി ആഘോഷത്തിനു പിന്നില്‍Most read:ഉത്തരായനകാലത്ത് മരിക്കുന്നവര്‍ പുനര്‍ജനിക്കില്ല; മകരസംക്രാന്തി ആഘോഷത്തിനു പിന്നില്‍

വ്യാഴദോഷം നീക്കാന്‍

വ്യാഴദോഷം നീക്കാന്‍

വ്യാഴവുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ അകറ്റാന്‍ മകരസംക്രാന്തി നാളില്‍ തേന്‍, മഞ്ഞള്‍, പയര്‍, പഴങ്ങള്‍, വാഴപ്പഴം മുതലായവ ദാനം ചെയ്യുക. നിങ്ങള്‍ ശ്രീ ഹരി വിഷ്ണുവിനെ ആരാധിക്കണം. ഇതുകൂടാതെ വ്യാഴാഴ്ച ദിവസം മഞ്ഞനിറത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യണം. വ്യാഴാഴ്ചകളില്‍ വാഴപ്പഴം കഴിക്കാതിരിക്കാനും ശ്രമിക്കുക.

ശുക്രദോഷത്തിന് പരിഹാരം

ശുക്രദോഷത്തിന് പരിഹാരം

ശുക്രദോഷം നീക്കാന്‍ മകരസംക്രാന്തി ദിനത്തില്‍ പഞ്ചസാര മിഠായി, വെള്ള എള്ള്, അരി, ഉരുളക്കിഴങ്ങ്, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ദാനം ചെയ്യുക. വെള്ളിയാഴ്ച വെള്ളനിറത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യണമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് അരി ദാനം ചെയ്യുക. ഇതുകൂടാതെ ലക്ഷ്മി ദേവിയെ ആരാധിക്കുക. സാധ്യമെങ്കില്‍, 'കക് ഷും ശുക്രായ നമഃ' എന്ന മന്ത്രം ജപമാല ചൊല്ലുക.

Most read:ഐശ്വര്യത്തിനും വിജയത്തിനും വഴിതുറക്കും മകരസംക്രാന്തി നാളിലെ ആചാരങ്ങള്‍Most read:ഐശ്വര്യത്തിനും വിജയത്തിനും വഴിതുറക്കും മകരസംക്രാന്തി നാളിലെ ആചാരങ്ങള്‍

ശനിദോഷം അകറ്റാന്‍

ശനിദോഷം അകറ്റാന്‍

ശനിയുടെ ദശാകാലം മോശമാണെങ്കില്‍, ജീവിതത്തിലെ എല്ലാ ജോലികളും തടസ്സപ്പെടാന്‍ തുടങ്ങും. ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ അതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. മകരസംക്രാന്തി ദിവസം ശനി ദേവന്‍ തന്റെ പിതാവായ സൂര്യദേവനെ കാണാന്‍ വരുന്നു എന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തില്‍, സൂര്യദേവനോടൊപ്പം ശനിദേവന്റെ ആരാധനയും പരിഹാരങ്ങളും ഈ ദിവസം പ്രധാനമാണ്. നിങ്ങളുടെ ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍ അത് മാറാന്‍ മകരസംക്രാന്തി ദിനത്തില്‍ കറുത്ത എള്ള്, വെള്ള എള്ള്, കടുകെണ്ണ, ഇഞ്ചി എന്നിവ ദാനം ചെയ്യുക. ഇത് ശനിദേവന്റെ അനുഗ്രഹം നല്‍കുന്നു.

മകരസംക്രാന്തി ദിനത്തില്‍ ചെയ്യേണ്ടത്

മകരസംക്രാന്തി ദിനത്തില്‍ ചെയ്യേണ്ടത്

മകരസംക്രാന്തി നാളില്‍ നദികളില്‍ കുളിക്കുന്ന ഒരു ആചാരമുണ്ട്. ഈ ദിവസം വീട്ടില്‍ കറുത്ത എള്ള് വെള്ളത്തില്‍ ചേര്‍ത്തും കുളിക്കാം. മകരസംക്രാന്തി നാളില്‍ എള്ള് വെള്ളം കുടിക്കുന്നതും എള്ള് ലഡ്ഡു കഴിക്കുന്നതും എള്ള് പുരട്ടുന്നതും പ്രതിവിധിയാണ്. മകരസംക്രാന്തി ദിനത്തില്‍ നിങ്ങള്‍ കിച്ചടി കഴിക്കണം. ആരോഗ്യപരമായ ഗുണങ്ങളുള്ള എല്ലാത്തരം സീസണല്‍ പച്ചക്കറികളും ഇതില്‍ അടങ്ങിയിരിക്കുന്നു.

Most read:Makar Sankranti 2022 Wishes : മകരസംക്രാന്തി: പുണ്യനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശമയക്കാംMost read:Makar Sankranti 2022 Wishes : മകരസംക്രാന്തി: പുണ്യനാളില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശമയക്കാം

മകരസംക്രാന്തിയില്‍ ചെയ്യാന്‍ പാടില്ലാത്തത്

മകരസംക്രാന്തിയില്‍ ചെയ്യാന്‍ പാടില്ലാത്തത്

മകരസംക്രാന്തി ദിനത്തില്‍ മദ്യം, അത്തരം മറ്റ് പദാര്‍ത്ഥങ്ങള്‍ എന്നിവ കഴിക്കരുത്. മകരസംക്രാന്തി ദിനത്തില്‍ കുളിക്കുന്നതിനും ദാനം ചെയ്യുന്നതിനും മുമ്പ് ഭക്ഷണം കഴിക്കരുത്. നിങ്ങളുടെ വീട്ടില്‍ യാചകര്‍ വന്നാല്‍ അവരെ വെറുംകൈയോടെ തിരികെ അയക്കാതിരിക്കുക. മകരസംക്രാന്തി നാളില്‍, നിങ്ങളുടെ മറ്റ് ഗ്രഹങ്ങളുടെ സമാധാനത്തിനായി നിങ്ങള്‍ക്ക് പരിഹാരം ചെയ്യാം. കുളികഴിഞ്ഞാല്‍ ദോഷപരിഹാരം ചെയ്യേണ്ട ഗ്രഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യണം. ഇതോടെ ആ ഗ്രഹത്തിന്റെ ദോഷം മാറിക്കിട്ടും.

English summary

Makar Sankranti 2022: Remedies On Makar Sankranti To Get Rid of Graha Dosha in Malayalam

Here we are discussing the remedies to perform on makar sankranti to get rid of graha dosha. take a look.
Story first published: Saturday, January 8, 2022, 9:29 [IST]
X
Desktop Bottom Promotion