For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരസംക്രാന്തി ദിനത്തില്‍ ഐശ്വര്യം പടികയറാന്‍ രാശിപ്രകാരം ഈ ദാനം

|

ദാനധര്‍മ്മങ്ങള്‍ എപ്പോഴും നല്ലതാണ്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നേട്ടങ്ങളും നഷ്ടങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ സാധാരണ സംഭവിക്കുന്നത് തന്നെയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ മകര സംക്രാന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് രാശിപ്രകാരം ദാനം ചെയ്യേതണ്ടത് എന്ന് നോക്കാം.

Makar Sankranti 2022

ഈ വര്‍ഷം ജനുവരി 14നാണ് മകരസംക്രാന്തി ആഘോഷം. ഈ അവസരത്തില്‍, സൂര്യദേവനില്‍ നിന്ന് അനുഗ്രഹം തേടുന്നതിനായി ആളുകള്‍ അവരുടെ രാശിചിഹ്നങ്ങളെ ആശ്രയിച്ച് വിവിധ കാര്യങ്ങള്‍ സംഭാവന ചെയ്യുന്നു. മകരസംക്രാന്തി ദിനത്തില്‍, സൂര്യന്‍ ഉത്തരായനത്തിലേക്ക് നീങ്ങുന്നു, ഈ ദിവസത്തോടെ ശുഭ മുഹൂര്‍ത്തം ആരംഭിക്കും. ആളുകള്‍ അതിരാവിലെ കുളിച്ച് അരി, മഞ്ഞള്‍, സിന്ദൂരം, ലഡു തുടങ്ങിയ സാധനങ്ങള്‍ ദാനം ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ രാശിചിഹ്നങ്ങളെ അനുസരിച്ച് നിങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം

മേടം

ഈ രാശിക്കാര്‍ എള്ള്, മധുരപലഹാരങ്ങള്‍, കിച്ചടി, പട്ടുവസ്ത്രം, പയര്‍വര്‍ഗ്ഗങ്ങള്‍, മധുരമുള്ള അരി, കമ്പിളി വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യണം. രാവിലെ കുളിച്ചതിന് ശേഷമാണ് ഇവ ദാനം ചെയ്യേണ്ടത്. ഇത് ഇവര്‍ക്ക് ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ഐശ്വര്യങ്ങളും മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍,ഉലുവ, കറുത്ത ഉലുവ, കടുകെണ്ണ, കറുത്ത തുണി, കറുത്ത എള്ള് മുതലായവ ദാനം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ദാനം ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ശാസ്താവിന്റെ അനുഗ്രഹം ലഭിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും സമാധാനവും ഉണ്ടാവുന്നു.

മിഥുനം

മിഥുനം

ഈ രാശിക്കാര്‍ കിച്ചടി, കറുത്ത എള്ള്, കുട, ഉലുവ, ലഡ്ഡു, കടുകെണ്ണ എന്നിവ ദാനം ചെയ്യണം. മിഥുന രാശിക്കാര്‍ ഈ സാധനങ്ങള്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ ഐശ്വര്യം ഇവര്‍ക്ക് ജീവിതത്തിലേക്ക് പടി കയറി വരും എന്നുള്ളതാണ് സത്യം. ഇത് കൂടാതെ സന്താനങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് വലിയ നേട്ടങ്ങളും കുടുംബത്തില്‍ എത്തുന്നു.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കടക രാശിയില്‍ പെട്ടവര്‍ മകരസംക്രാന്തി ദിനത്തില്‍ കിച്ചടി, ചെറുപയര്‍, മഞ്ഞ തുണി, മുഴുവന്‍ മഞ്ഞള്‍, പിച്ചള പാത്രങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ദരിദ്രര്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യണം. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ പൂര്‍വ്വ പാപങ്ങളേയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു.

ചിങ്ങം

ചിങ്ങം

മകരസംക്രാന്തി ദിനത്തില്‍ ചിങ്ങം രാശിക്കാര്‍ രാവിലെ കുളികഴിഞ്ഞ് പയര്‍, കിച്ചടി, ചുവന്ന തുണി, ഗജകം മുതലായവ ദാനം ചെയ്യണം. ഇത് ദാനം ചെയ്യുന്നതിലൂടെ ഇവരുടെ വീട്ടില്‍ നിന്ന് ദാരിദ്ര്യം ഒഴിഞ്ഞ് പോവുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇവര്‍ക്ക് തരണം ചെയ്യേണ്ടി വരുന്നില്ല എന്നുള്ളതാണ്.

കന്നി

കന്നി

ഈ രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ രാവിലെ കുളികഴിഞ്ഞ് പാവപ്പെട്ടവര്‍ക്ക് പച്ച വസ്ത്രങ്ങള്‍, കിച്ചടി, കടല മുതലായവ ദാനം ചെയ്യണം. ഇത് കൂടാതെ സൂര്യദേവനെ ആരാധിക്കുകയും ചെയ്യണം. ജീവിത്തതില്‍ അറിവിന്റെ വെളിച്ചം വീശുന്നതിനും ഐശ്വര്യത്തിനും ഈ ദിനം നിങ്ങളെ അനുഗ്രഹിക്കുന്നു. ഒരു തരത്തിലും ജീവിതത്തിലെ മോശം അവസ്ഥകളെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല.

തുലാം

തുലാം

മകരസംക്രാന്തി ദിനത്തില്‍, തുലാം രാശിക്കാര്‍ പാവപ്പെട്ട ആളുകള്‍ക്ക് കിച്ചടി, പഴങ്ങള്‍, പഞ്ചസാര മിഠായി, പുതിയ വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യണം. ഇത് ചെയ്യുന്നത് തുലാം രാശിക്കാരെ എപ്പോഴും ജീവിതത്തില്‍ മികച്ചവരാക്കി മാറ്റുന്നു. ഒരു തരത്തിലും ജീവിതത്തിലെ വെല്ലുവിളികളില്‍ ഇവര്‍ തോറ്റു പോവുന്നില്ല. ഐശ്വര്യം ഇവരുടെ ജീവിതത്തില്‍ സഹായിക്കുന്നു.

വൃശ്ചികം

വൃശ്ചികം

ഈ രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് കിച്ചടി, പുതപ്പ്, എള്ള്-ശര്‍ക്കര മുതലായവ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിനും സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തിലെ വെല്ലുവിളികളില്‍ ഇവര്‍ തളരുന്നില്ല.

ധനു

ധനു

ധനു രാശിക്കാര്‍ മകരസംക്രാന്തി നാളില്‍ നിലക്കടല, എള്ള്, ചുവന്ന ചന്ദനം, ചുവന്ന തുണി എന്നിവ ദരിദ്രര്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യണം. ഇവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. വിവാഹ ജീവിതത്തില്‍ ഐശ്വര്യവും ഐക്യവും നിലനില്‍ക്കുന്നു. സന്താനഭാഗ്യം ഉണ്ടാവുന്നു.

മകരം

മകരം

ഈ ദിവസം സൂര്യന്‍ മകരം രാശിയിലേക്ക് നീങ്ങുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് മകരസംക്രാന്തി ദിനം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അവര്‍ ഖിച്ഡി, പുതപ്പുകള്‍, വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യണം. ഇത് കൂടാതെ സൂര്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍, കിച്ചടി, എണ്ണ, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ ഉപദേശിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ വീട്ടില്‍ ഐശ്വര്യം നിറയുന്നു എന്നാണ് വിശ്വാസം.

മീനം

മീനം

ഈ രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ നിലക്കടല, എള്ള്, ശര്‍ക്കര, കിച്ചടി മുതലായവ ദാനം ചെയ്യണം. ഇത് ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ നല്‍കുകയും അപ്രതീക്ഷിത ധനലാഭം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

(ശ്രദ്ധിക്കേണ്ടത്: ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ നടപ്പിലാക്കുന്നതിന് മുമ്പ് ദയവായി ബന്ധപ്പെട്ട വിദഗ്ധരുമായി ബന്ധപ്പെടുക)

രാജയോഗത്തിലെ വിപരീത ഫലം ജാതകം പറയും കഷ്ടനഷ്ടങ്ങള്‍ അറിയണംരാജയോഗത്തിലെ വിപരീത ഫലം ജാതകം പറയും കഷ്ടനഷ്ടങ്ങള്‍ അറിയണം

English summary

Makar Sankranti 2022: Here is What to Donate According To Your Zodiac Signs In Malayalam

Here is a list of things you can donate depending on your zodiac signs on Makar Sankranti day. Take a look.
X
Desktop Bottom Promotion