Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മകര സംക്രാന്തി 2026: ഐശ്വര്യത്തോടെ തുടങ്ങാം മകരം 1, അറിയാം തീയ്യതിയും പ്രധാന ചടങ്ങുകളും
മകര സംക്രാന്തി 2026: ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതാണ് മകര സംക്രാന്തി. ഈ ദിനത്തില്‍ നിങ്ങള്‍ ചെയ്യേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. 2026- ജനുവരി 14-നാണ് സംഭവിക്കുന്നത്. ഇത് സൂര്യന്റെ ഉത്തരായന സഞ്ചാരം ആരംഭിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഈ ദിനം വളരെയധികം വിശുദ്ധമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ തന്നെയാണ് ശബരിമലയില്‍ അതീവ പ്രാധാന്യമുള്ള മകരവിളക്ക് ഉത്സവവും സംഭവിക്കുന്നത്. ശബരിമല സന്നിധാനത്ത് മകരജ്യോതി ദര്‍ശിക്കുന്നതിന് വേണ്ടി വിശ്വാസികള്‍ കാത്തിരിക്കുകയാണ്. മകര സംക്രാന്തി ദിനത്തില്‍ ഉച്ചക്ക് 3.13-നാണ് മകരവിളക്ക് തെളിയുന്നത്.
ദൈവിക സാന്നിധ്യം, വിശ്വാസം, ആത്മീയ സംതൃപ്തി എന്നിവയുടെ പ്രതീകമായാണ് മകര വിളക്ക് സങ്കല്‍പ്പിക്കുന്നത്. അത് മാത്രമല്ല ഈ ദിനത്തില്‍ ശബരിമല ക്ഷേത്രത്തില്‍ തെളിയുന്ന മകരവിളക്ക് മകര സംക്രാന്തി ദിനത്തില്‍ ഭഗവാന് നല്കുന്ന അനുഗ്രഹമായാണ് സങ്കല്‍പ്പം. അന്നേ ദിനസം നടക്കുന്ന മകര സംക്രാന്തി പൂജയ്ക്ക് ശേഷമാണ് വൈകുന്നേരം മകരവിളക്ക് ദര്‍ശനം സംഭവിക്കുന്നത്. മകര സംക്രാന്തി ദിനത്തിലെ പ്രത്യേകതയും ചടങ്ങുകളും എന്തൊക്കെയെന്നും എപ്രകാരം ഈ ദിനത്തിനെ ആചരിക്കുന്നു എന്നും നമുക്ക് നോക്കാം.

ഉത്സവം എന്തിന്?
സൂര്യന്റെ മകരം രാശിയിലെക്കുള്ള സംക്രമണത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. ഇത് പ്രകാശത്തിന്റേയും പുതുവര്‍ഷത്തിന്റേയും തുടക്കമായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ പല കാര്യങ്ങള്‍ക്കും ഐശ്വര്യത്തോടെ തുടക്കം കുറിയ്ക്കുന്നതിന് ഈ ദിനം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഈ ദിനത്തില്‍ ദക്ഷിണായന കാലം അവസാനിക്കുകയും അത് കൂടാതെ ഉത്തരായന കാലം ആരംഭിക്കുകയും ചെയ്യുന്നു. ഈ ദിനത്തില്‍ ദൈവാനുഗ്രഹത്തോടെ ഏത് കാര്യത്തിനും തുടക്കമിടുന്നതിനും നല്ലതാണ്.
പ്രധാന ആചാരങ്ങള്‍
മകരസംക്രാന്തി ദിനത്തില്‍ പ്രധാനമായും പുണ്യ നദികളില്‍ സ്നാനം നടത്താവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും പരിഹാരം കാണുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്. അത്രയധികം പുണ്യദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നതും. അത് കൂടാതെ ഈ ദിനത്തില്‍ എള്ള്, കുരുമുളക്, ഭക്ഷ്യധാന്യങ്ങള്‍, വെള്ളം നിറച്ച കുടങ്ങള്‍ എന്നിവ ദാനം ചെയ്യാവുന്നതാണ്. അത് മാത്രമല്ല സൂര്യനെ പൂജിക്കുന്നതും നല്ലതാണ്. ഇതെല്ലാം സൂര്യന്റെ അനുഗ്രഹം നിങ്ങളിലേക്ക് എത്തിക്കുന്നു. രാവിലെ തന്നെ സൂര്യസ്നാനത്തിന് വേണ്ടി കൈയ്യില്‍ വെള്ളമെടുത്ത് അതില്‍ ചുവന്ന പുഷ്പം എടുത്ത് ഭഗവാന് സമര്‍പ്പിക്കേണ്ടതാണ്.

ആഘോഷങ്ങള്‍ ഇപ്രകാരം
ഈ ദിനത്തില്‍ ആഘോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളിലാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. തമിഴ്നാട്ടില്‍ ഇത് പൊങ്കലായും ചില ഇടങ്ങളില്‍ ലോഹ്രി എന്നും അസമില്‍ മാഘ് ബിഹു എന്നുമാണ് ആഘോഷിക്കപ്പെടുന്നത്. കേരളത്തില്‍ മകര സംക്രാന്തി ദിനത്തില്‍ മകര വിളക്ക് ദിനമായാണ് ആഘോഷിക്കുന്നത്. സംക്രാന്തിയായും ഈ ദിനത്തെ ആഘോഷിക്കുന്നു എന്നതാണ് പ്രത്യേകത.
പുരാണങ്ങളിലെ പ്രാധാന്യം
ശബരിമലയുമായി ബന്ധപ്പെട്ട് മകര സംക്രാന്തി ദിനത്തില്‍ എന്തൊക്കെയാണ് പ്രാധാന്യം എന്ന് നോക്കാം. മഹിഷിയെ അയ്യപ്പസ്വാമി വധിച്ചതിന്റെ സന്തോഷത്തില്‍ പൊന്നമ്പലമേട്ടില്‍ തെളിഞ്ഞതാണ് മകരജ്യോതി എന്ന് പറയുന്നത്. അത് മാത്രമല്ല മഹാവിഷ്ണു കൂര്‍മ്മാവതാരം എടുത്തതും ഈ ദിനത്തിലാണ് എന്നത് മകര സംക്രാന്തിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നത് ഭീഷ്മര്‍ ശരശയ്യയില്‍ കിടന്ന് മരണം വരിച്ചതും ഈ ദിനത്തിലാണ് എന്നത് ഈ ദിനത്തിന്റെ പ്രാധാന്യം ഇരട്ടിയാക്കും.



Click it and Unblock the Notifications
