Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മകര സംക്രാന്തി 2026: ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും, അറിയാം ഭാഗ്യവും ഐശ്വര്യവും നിറയുന്ന സമയവും തീയ്യതിയും
മകര സംക്രാന്തി ദിനത്തില്‍ ഹിന്ദുമതത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ ദിനത്തില്‍ സൂര്യന് പന്ത്രണ്ട് രാശികളിലൂടെയുള്ള സഞ്ചാരം പൂര്‍ത്തിയാക്കി മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ ദിനത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ലോഹ്രി, തേഹ്രി, പൊങ്കല്‍ തുടങ്ങിയ പേരുകളില്‍ വളരെ പരിചിതമാണ് എന്തുകൊണ്ടും മകര സംക്രാന്തി. ഈ ദിനത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യവും ഐശ്വര്യവും നിറയുന്നു.
ഈ ദിനത്തില്‍ പുണ്യ സ്നാനത്തിനും അതുപോലെ തന്നെ ദാനധര്‍മ്മങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്കുന്നു. സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുന്നത് വഴിയാണ് ഉത്തരായന ചലനം ആരംഭിക്കുന്നത്. ഇത് വിശ്വാസപ്രകാരം ദേവന്മാരില് പകലിന്റേയും അസുരന്മാരില് രാത്രിക്കും തുടക്കം കുറിയ്ക്കുന്ന ദിവസമാണ് എന്നതാണ് സത്യം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മാഘമാസത്തിന് തുടക്കം
മാഘമാസത്തിന് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതാണ് മകര സംക്രാന്തി ദിനം, ഈ ദിനത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. അത് മാത്രമല്ല ഈ ദിനത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് വേണ്ടി സൂര്യനെ പ്രാര്‍ത്ഥിക്കുകയും അത് വഴി ചുവന്ന പൂക്കള്‍, വസ്ത്രങ്ങള്‍, ഗോതമ്പ്, അക്ഷതം, അടക്ക എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് സമര്‍പ്പിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.
പ്രാധാന്യം ഇതെല്ലാം
ഈ ദിനത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് കിച്ചടി. ഇത് പ്രത്യേക പ്രാധാന്യമുള്ള ഒന്നാണ് എന്നതില്‍ സംശയം വേണ്ട. ഈ ദിനത്തില്‍ കിച്ചടി ദാനമായി നല്‍കാവുന്നതാണ്. അത് മാത്രമല്ല പുണ്യ നദികളില്‍ ഈ ദിനത്തില്‍ സ്നാനം ചെയ്യുന്നതും നല്ലതാണ്. എന്നാല്‍ അതിന് വേണ്ടി പുണ്യ നദികളെ സങ്കല്‍പ്പിച്ച് സ്നാനം ചെയ്യാവുന്നതാണ്. അത് മാത്രമല്ല സ്നാനശേഷം ഗായത്രീ മന്ത്രം, സൂര്യദേവ മന്ത്രം, ഗുരു മന്ത്രം എന്നിവ ജപിക്കുന്നതും ഐശ്വര്യം നിറയുന്നതാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.

പഞ്ചാംഗം അറിയേണ്ടത്
പഞ്ചാംഗം അനുസരിച്ച് 2026 ജനുവരി 14-ന് ബുധനാഴ്ചയാണ് മകര സംക്രാന്തി വരുന്നത്. ഈ ദിനത്തില്‍ ഉച്ചയ്ക്ക് 3യ13 മുതല്‍ വൈകുന്നേരം 6.18 വരേയും പുണ്യകാലം ഉച്ചയ്ക്ക് 3.13 മുതല്‍ വൈകുന്നേരം 5.04 വരേയും ആണ്. ഈ സമയത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്ന സമയമാണ്. മകര സംക്രാന്തിക്ക് ശേഷമുള്ള സമയം ശുഭകര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാണ്. അത് മാത്രമല്ല ഈ സമയത്ത് സ്നാനം നടത്തുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുകയം ചെയ്യുന്നു.
ഉപവാസം പ്രധാനപ്പെട്ടത്
ഉപവാസം ഈ ദിനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് മാത്രമല്ല ഗംഗാ നദികളില്‍ കുളിക്കാന്‍ സാധിക്കാത്തവര്‍ക്ക് കുളിക്കുന്ന വെള്ളത്തില്‍ അല്പം ഗംഗാജലം ചേര്‍ക്കാവുന്നതാണ്. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് നെറ്റിയില്‍ സിന്ദൂരം ധരിക്കണം. പിന്നീട് അരി കൊണ്ട് തിലകം ചാര്‍ത്തുകയും ചെയ്യേണ്ടതാണ്. അത് കൂടാതെ ഇതിന് ശേഷം ഉപവാസം അവസാനിപ്പിക്കുന്നതിന് ശ്രദ്ധിക്കാം. ഇതെല്ലാം നിങ്ങളെ ഐശ്വര്യത്തിലേക്കും സന്തോഷത്തിലേക്കും എത്തിക്കുന്നു.
സംക്രാന്തി ദിനത്തില്‍ അറിയേണ്ടത്
ഈ ദിനത്തില്‍ ചെമ്പുകുടത്തില്‍ വെള്ളം എടുത്ത് അതില്‍ പൂക്കള്‍, ശര്‍ക്കര, കറുത്ത എള്ള് എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് കിഴക്കോട്ട് അഭിമുഖമായി നിന്നുകൊണ്ട് സൂര്യോദയത്തില്‍ 'ഓം സൂര്യായ നമഹ' അല്ലെങ്കില്‍ 'ഓം ഘൃണി സൂര്യായ നമഹ' എന്നീ മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ഇത് ജീവിതത്തിലെ പവിത്രതയെ വരെ സ്വാധീനിക്കുന്നു.



Click it and Unblock the Notifications