Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Makar Sankranti 2025: പടി കയറി വരും ഐശ്വര്യവും ധനവും മകരസംക്രാന്തിയില്‍ ഐശ്വര്യപ്പെരുമഴ
Makar Sankranti 2025: മകര സംക്രാന്തി ദിനത്തില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിതത്തിലങ്ങോളം നിലനില്‍ക്കുന്ന ഐശ്വര്യത്തിനാണ് തുടക്കമാവുന്നത്. 2025 ജനുവരി 14-നാണ് മകര സംക്രാന്തി ദിനം ആഘോഷിക്കപ്പെടുന്നത്. പ്രധാനപ്പെട്ട ഒരു ഉത്സവം എന്ന നിലയ്ക്ക് ജ്യോതിഷത്തിലും വളരെയധികം പ്രാധാന്യം മകര സംക്രാന്തി ദിനത്തിലുണ്ട്. ഐശ്വര്യം, സമൃദ്ധി, ധനം, എന്നിവയെല്ലാം ഈ ദിനത്തില്‍ പടികയറി വരും എന്നാണ് വിശ്വാസം. അത്രയധികം ശുഭകരമായ ദിനമായാണ് മകര സംക്രാന്തി ദിനത്തെ കണക്കാക്കുന്നത്.
മകരസംക്രാന്തിയുടെ പ്രധാന ആചാരങ്ങളിലൊന്ന് ഐശ്വര്യത്തിനായി ദാനധര്‍മ്മങ്ങള്‍ നടത്തുക എന്നതാണ്. ഈ ദിനത്തില്‍ ചില പ്രത്യേക വസ്തുക്കള്‍ ദാനം ചെയ്യുന്നത് നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമ്പത്സമൃദ്ധിയും നല്‍കും എന്നാണ് വിശ്വാസം. കൂടാതെ ലക്ഷ്മി ദേവവിയുടെ അനുഗ്രഹവും ഇവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലിനില്ക്കുകയും ചെയ്യുന്നു. 2025 മകരസംക്രാന്തിയില്‍ നിങ്ങള്‍ ദാനം ചെയ്യേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം.

എള്ളും ശര്‍ക്കരയും
വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ് മകര സംക്രാന്തി. ഈ ദിനത്തില്‍ എള്ളും ശര്‍ക്കരയും ദാനം ചെയ്യുന്നത് ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ദാനം ചെയ്താല്‍ അത് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും പാപകര്‍മ്മങ്ങളില്‍ നിന്നുള്ള മോചനമായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ ജീവിതത്തില്‍ സമൃദ്ധി നിറയ്ക്കുന്നതിനും അഹന്തയെന്ന വികാരത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും എന്നാണ് വിശ്വാസം.
വസ്ത്രങ്ങള്‍
മകര സംക്രാന്തി ദിനത്തില്‍ വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ വര്‍ഷം മുഴുവന്‍ സന്തോഷം നിലനിര്‍ത്തുകയും ഐശ്വര്യത്തിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്യുന്നു. സല്സ്വഭാവങ്ങള് വര്‍ദ്ധിക്കുന്നതിനും ജഗദീശ്വരന്റെ അനുഗ്രഹം ജീവിതാവസാനം വരെ നിലനില്ക്കുന്നതിനും ഈ ദിനത്തിലെ ദാനം നല്ലതാണ് എന്നാണ് പറയുന്നത്. ഇത് വഴി നിങ്ങളുടെ കുടുംബത്തിലും ഐശ്വര്യവും സന്തോഷവും നിറയുന്നു.
ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും
അരി, ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ധാന്യങ്ങള്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷനും സമാധാനവും നിറയ്ക്കുന്നു. കൂടാതെ നിങ്ങളുടെ ഗൃഹത്തിലേക്ക് ഐശ്വര്യത്തേയും സമൃദ്ധിയേയും ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ് ഇതെന്നാണ് പറയുന്നത്. സാമ്പത്തിക നേട്ടവും സുരക്ഷിതത്വവും ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു.
സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി
സാമ്പത്തിക സ്ഥിതിയില്‍ മികച്ച് നില്‍ക്കുന്നവര്‍ക്ക് ദാനമായി ചെറിയ അളവില്‍ സ്വര്‍ണ്ണമോ വെള്ളിയോ നല്‍കാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് സമ്പത്തും വിജയവും ലഭിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലനില്ക്കുന്നു. കൂടാതെ ശുക്രന്െ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ലോഹം ദാനം ചെയ്യുന്നത് വഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് എത്തും.
പശുക്കളെ ദാനം ചെയ്യാം
പണ്ടുള്ളവര്‍ പലപ്പോഴും പശുക്കളേയും കന്നുകാലികളേയും ഈ സമയം ദാനം ചെയ്തിരുന്നു. ഇത് സമ്പത്തും ആയുരാരോഗ്യവും സമൃദ്ധിയും നിങ്ങളിലും കുടുംബത്തിലും ചൊരിയും എന്നാണ് വിശ്വാസം. കാരണം പശുക്കളെ പലരും ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ദാനം നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
മധുപലഹാരങ്ങള്‍
എള്ള്, ശര്‍ക്കര എന്നിവയോടൊപ്പം തന്നെ മധുര പലഹാരങ്ങളും ദാനം ചെയ്യുന്നത് ഐശ്വര്യപൂര്‍ണമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവു ഐശ്വര്യവും നിറയ്ക്കുന്നു. മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും മധുരം നിറയ്ക്കുന്നതിനും ഐശ്വര്യവും സമാധാനവും കൊണ്ട് വരുന്നതിനും ഈ ദാനത്തിലൂടെ സാധിക്കുന്നു എന്നാണ് വിശ്വാസം.



Click it and Unblock the Notifications
