Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സര്‍വ്വൈശ്വര്യങ്ങളും നല്കുന്ന മകര സംക്രാന്തി, ദുരിതങ്ങള്‍ ശമിക്കാന്‍ ഈ ദാനങ്ങള്‍ ഉത്തമം
മകരസംക്രാന്തി ഉത്സവത്തിന് ഹിന്ദു മതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം സൂര്യന് മകരം രാശിയില്‍ പ്രവേശിക്കുന്നു. മകരരാശിയിലെ സൂര്യന്റെ സംക്രമത്തോടെയാണ് ശുഭദിനങ്ങള്‍ ആരംഭിക്കുന്നത്. ഹിന്ദു മത ഗ്രന്ഥങ്ങളില്‍ മകരസംക്രാന്തി ദിനത്തിലെ ദാനകര്‍മ്മങ്ങള്‍ വളരെ സവിശേഷമായി വിവരിച്ചിട്ടുണ്ട്. ഈ ദിവസം പാവപ്പെട്ടവര്‍ക്ക് പലതരത്തിലുള്ള സാധനങ്ങള്‍ ദാനം ചെയ്യുന്നു. ഭക്തര്‍ രാവിലെ സ്നാനം ചെയ്യുകയും ഇതിനുശേഷം സൂര്യദേവന് അര്‍ഘ്യ അര്‍പ്പിക്കുകയും ദാനം ചെയ്യുകയും ചെയ്യുന്നു.
ദാനധര്‍മ്മം ഇഹലോകവാസവും പരലോകവാസവും മെച്ചപ്പെടുത്തുമെന്ന് പറയാറുണ്ട്. അതിനാല്‍ മകരസംക്രാന്തി നാളില്‍ ചെയ്യുന്ന ദാനം ഒരു മനുഷ്യന് നൂറിരട്ടി പുണ്യം നല്‍കുമെന്ന് പറയുന്നു. ഈ ദിവസം ചെയ്യുന്ന പുണ്യം, ജപം, ദാനധര്‍മ്മങ്ങള്‍ എന്നിവ ഏറ്റവും ഉത്തമമാകാന്‍ കാരണം ഇതാണ്. വര്‍ഷം മുഴുവനും ദാനം ചെയ്യാത്തവര്‍, മകരസംക്രാന്തി നാളില്‍ ദാനം ചെയ്താല്‍ വര്‍ഷം മുഴുവനും കിട്ടുന്ന ഫലത്തേക്കാള്‍ കൂടുതലാണെന്ന് പറയപ്പെടുന്നു. മകരസംക്രാന്തി ദിനത്തില്‍ ചില വസ്തുക്കള്‍ ദാനം ചെയ്യുന്നതിലൂടെ സൂര്യന്, ശനി, ബുധന്‍, വ്യാഴം, ചന്ദ്രന്, രാഹു-കേതുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നീങ്ങുമെന്നും ഗ്രഹങ്ങളുടെ ഐശ്വര്യവും ഭാഗ്യശക്തിയും വര്‍ദ്ധിക്കുമെന്നും മതവിശ്വാസമുണ്ട്. മകരസംക്രാന്തി ദിനത്തില്‍ ഗ്രഹദോഷങ്ങള്‍ നീക്കാനായി നിങ്ങള്‍ ദാനം ചെയ്യേണ്ട ചില വസ്തുക്കള്‍ ഇതാ.

പുതപ്പ്
മകരസംക്രാന്തി ദിനത്തില്‍ പുതപ്പ് ദാനം ചെയ്യുന്നത് വളരെ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം, മകര സംക്രാന്തി നാളില്‍ പുതപ്പ് ദാനം ചെയ്താല്‍ ജാതകത്തിലെ രാഹു ഗ്രഹദോഷം മാറുമെന്നാണ് വിശ്വാസം.
ഉഴുന്ന്
ഈ ദിവസം ഉഴുന്ന് ഖിച്ചടി ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഉഴുന്ന്, ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ മകരസംക്രാന്തി ദിനത്തില്‍ ഉഴുന്ന് ദാനം ചെയ്താല്‍ ജാതകത്തിലെ ശനിദോഷം മാറുമെന്നാണ് വിശ്വാസം.
എള്ള്
വിശ്വാസമനുസരിച്ച് മകര സംക്രാന്തി ദിവസം എള്ള് ദാനം ചെയ്യണം. എള്ള് ദാനം ചെയ്യുന്നത് ശനിദോഷം അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം കറുത്ത എള്ളും എള്ള് കൊണ്ടുണ്ടാക്കിയ വസ്തുക്കളും ദാനം ചെയ്യുന്നത് പുണ്യഫലങ്ങള്‍ നല്കുന്നു. ഇതുകൂടാതെ സൂര്യദേവനും വിഷ്ണുവും എള്ള് ദാനം ചെയ്യുന്നതിലൂടെ പ്രസാദിക്കുന്നു.
നെയ്യ്
മകരസംക്രാന്തി ദിനത്തില്‍ നെയ്യ് ദാനം ചെയ്യുന്നത് കരിയറില്‍ വിജയം നല്കാന് നിങ്ങളെ സഹായിക്കും. നെയ്യും അതില്‍ നിന്നുണ്ടാക്കുന്ന പലഹാരങ്ങളും ഈ ദിവസം നിങ്ങള്‍ക്ക് ദാനം ചെയ്യാം.
സ്റ്റീല്‍ പാത്രങ്ങള്‍
മകരസംക്രാന്തി ദിനത്തില്‍ ദാനം ചെയ്യുന്നതിനുള്ള മംഗളകരമായ വസ്തുവാണ് സ്റ്റീല്‍ പാത്രങ്ങള്‍. അവ നിങ്ങള്‍ക്ക് വര്‍ഷം മുഴുവനും സന്തോഷവും സമൃദ്ധിയും നല്കുന്നു. ഈ ദിവസം നിങ്ങളുടെ കഴിവിന് അനുസരിച്ച് പുതിയ സ്റ്റീല്‍ പാത്രങ്ങള്‍ ദാനം ചെയ്യണം.
വസ്ത്രങ്ങള്‍
മകരസംക്രാന്തി ദിനത്തില്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ഒരു ജോടി വസ്ത്രങ്ങള്‍ ദാനം ചെയ്യുക. ഈ വസ്ത്രങ്ങള്‍ പഴയതോ ഉപയോഗിച്ചതോ കീറിയതോ ആയിരിക്കരുത്. എപ്പോഴും പുതിയ വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതാണ് ഉചിതം.
പക്ഷികള്‍ക്ക് ഭക്ഷണം
മകരസംക്രാന്തി ദിനത്തില്‍ പക്ഷികള്‍ക്ക് ധാന്യങ്ങള്‍ നല്‍കുകയും പശുവിന് പച്ചപ്പുല്ല് നല്‍കുകയും ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ നിങ്ങളുടെ ഗ്രഹദോഷങ്ങള്‍ നീങ്ങുകയും ജീവിതത്തില്‍ ഐശ്വര്യം വരികയും ചെയ്യുന്നു.
ശര്‍ക്കരയും നെയ്യും
മകരസംക്രാന്തി ദിനത്തില്‍ ശര്‍ക്കരയും നെയ്യും ദാനം ചെയ്യുന്നത് വ്യാഴത്തിന്റെ ദോഷം അകറ്റുന്നു.
അരി
അരി ചന്ദ്രന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. മകരസംക്രാന്തിയില്‍ അരി ദാനം ചെയ്യുന്നത് ചന്ദ്രനെ ശക്തിപ്പെടുത്തുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശര്‍ക്കര
മകരസംക്രാന്തി ദിനത്തില്‍ ശര്‍ക്കര ദാനം ചെയ്യുന്നത് ജാതകത്തിലെ സൂര്യന്, വ്യാഴം, ശനി എന്നീ മൂന്ന് ഗ്രഹങ്ങളുടെ ദോഷങ്ങള്‍ അകറ്റുന്നു. മകരസംക്രാന്തി ദിനത്തില്‍ ശര്‍ക്കരയും കറുത്ത എള്ളും കൊണ്ടുള്ള ലഡ്ഡു ദാനം ചെയ്യുന്നത് സൂര്യന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. മകരസംക്രാന്തി നാളില്‍ ശര്‍ക്കര കൊണ്ടുള്ള സാധനങ്ങള്‍ കഴിക്കുന്നതും ദാനം ചെയ്യുന്നതും പ്രത്യേക ഗുണങ്ങള്‍ നല്കുന്നു.
മകരസംക്രാന്തി 2024 ശുഭമുഹൂര്‍ത്തം
2024ല്‍ മകരസംക്രാന്തി ജനുവരി 15 തിങ്കളാഴ്ച ആഘോഷിക്കും. ഈ ദിവസം പുലര്‍ച്ചെ 02:54 ന് സൂര്യദേവന് ധനു രാശിയില്‍ നിന്ന് മാറി മകരരാശിയിലേക്ക് പ്രവേശിക്കും.
മകര സംക്രാന്തി പുണ്യകാലം - 07:15 മുതല്‍ 06:21 വരെ
മകരസംക്രാന്തി മഹാ പുണ്യകാലം - 07.15 മുതല്‍ 09.06 വരെ (മഹാ പുണ്യ കാലത്ത് സ്നാനം ചെയ്യുന്നതും ദാനം ചെയ്യുന്നതും ഉത്തമമായി കണക്കാക്കപ്പെടുന്നു)
രവിയോഗം - 07:15 AM മുതല്‍ 08:07 AM വരെ



Click it and Unblock the Notifications
