Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
ദേവന്മാരുടെ പകലായ മകര സംക്രാന്തി; എത്ര വലിയ കടവും തീരും, ഐശ്വര്യത്തിന് ഇത് ചെയ്യൂ
മകരരാശിയില്‍ സൂര്യന് വരുന്ന സമയത്തെ മകരസക്രാന്തി എന്ന് വിളിക്കുന്നു. ഈ വര്‍ഷം ജനുവരി 15ന് മകരസംക്രാന്തി ആഘോഷിക്കും. കേരളത്തില്‍ ഇത് മകരവിളക്ക് ദിവസമായി ആഘോഷിക്കും. ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും മകര സംക്രാന്തി വിവിധ ചടങ്ങുകളോടെ വളരെ ഗംഭീരമായി ആഘോഷിക്കുന്നു. പുണ്യനദികളില്‍ കുളിക്കുന്നതോടൊപ്പം ദാനധര്‍മ്മങ്ങളും നടത്തുന്നു. മകരം രാശിയില്‍ സൂര്യന് വരുന്നതോടെ ഉത്തരായന കാലവും ആരംഭിക്കുന്നു. ഉത്തരായനകാലം പകലായും ദക്ഷിണായനകാലം ദേവന്മാര്ക്ക് രാത്രിയായും കണക്കാക്കപ്പെടുന്നു.
അങ്ങനെ മകരസംക്രാന്തിയെ ദൈവിക ശക്തികളുടെയും ആഘോഷങ്ങളുടെയും തുടക്കമായി കണക്കാക്കാം. മകരസംക്രാന്തി എന്നത് എല്ലാത്തരം മംഗളകരമായ ചടങ്ങുകളും നിര്‍വഹിക്കാന്‍ കഴിയുന്ന അനുകൂല ഘട്ടത്തിന്റെ തുടക്കമാണ്. ഇത്തവണത്തെ മകരസംക്രാന്തി നാളില്‍ ശുഭയോഗങ്ങളുടെ ഒരു സംയോജനമാണ് നടക്കുന്നത്, ഈ ദിവസം സ്നാനം, ദാനം, ആരാധന, പാരായണം, ജപം എന്നിവ നടത്തിയാല്‍ ഇരട്ടി പ്രയോജനം ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരാനായി മകര സംക്രാന്തിയില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതി. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഈ മന്ത്രം ജപിക്കുക
'ഹേ ഘോര്ണി സൂര്യായ നമഃ'
സൂര്യപ്രകാശം മൂലം നിങ്ങള്‍ സഹിക്കേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഈ മന്ത്രം നിങ്ങളെ മോചിപ്പിക്കും.
സൂര്യ നമസ്കാരം
ഒരു ചെമ്പ് പാത്രത്തില്‍ ജലവും പശുവിന് പാലും ചേര്‍ത്ത് സൂര്യദേവന് സമര്‍പ്പിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ചുവന്ന പൂക്കള്‍ വെള്ളത്തിലിടുന്നത് കൂടുതല്‍ ഐശ്വര്യം നല്‍കും. ഈ രീതിയില്‍ സൂര്യനെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുകയും ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുകയും ചെയ്യും.
ദാനം ചെയ്യുക
ഈ ദിവസം ദാനം ചെയ്യുന്നത് ഒരു ആചാരമാണ്. ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് അതെല്ലാം ഇരട്ടിയായി തിരികെ ലഭിക്കുന്നു. നിങ്ങള്‍ക്ക് പുതപ്പുകള്‍, കമ്പിളി വസ്ത്രങ്ങള്‍, വെണ്ണ, ധാന്യങ്ങള്‍, അരി മുതലായവ ദാനം ചെയ്യാവുന്നതാണ്.
സൂര്യദേവനോട് പ്രാര്‍ത്ഥിക്കുക
അതിരാവിലെ കുളികഴിഞ്ഞ് കിഴക്കോട്ട് അഭിമുഖമായി സൂര്യഭഗവാന്റെ പ്രതിമയോ ചിത്രമോ നിങ്ങളുടെ മുന്പില് സ്ഥാപിക്കുക. ചുവന്ന പൂക്കള്‍ അര്‍പ്പിക്കുകയും 'ഓം ഭാസ്കരായൈ നമ:' മന്ത്രം 5 തവണയെങ്കിലും ജപിക്കുകയും ചെയ്യുക. എന്നിട്ട് പ്രാര്‍ത്ഥിക്കുക.
എള്ള് കലര്‍ത്തിയ വെള്ളത്തില്‍ കുളി
മകരസംക്രാന്തി ദിനത്തില്‍ കുളിക്കുന്നതിന് മുമ്പ് വെള്ളത്തില്‍ എള്ള് ഇടുക. ഈ ദിവസം എള്ള് കലക്കിയ വെള്ളത്തില്‍ കുളിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ പ്രവൃത്തിയിലൂടെ നിങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, മകരസംക്രാന്തി ദിനത്തില്‍ എള്ള് അരച്ച് പുരട്ടുന്നത് നല്ലതാണ്. ഇതിനുശേഷം, കുളിക്കുന്നത് നല്ല ആരോഗ്യം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.
ആത്മാക്കള്‍ക്ക് ശാന്തിക്ക്
മകരസംക്രാന്തി ദിനത്തില്‍ കുളിച്ചതിന് ശേഷം അല്പം എള്ള് വെള്ളത്തിലിട്ട് സൂര്യന് സമര്‍പ്പിക്കുക. ആശയങ്ങള്‍ പ്രകാശിപ്പിക്കാനും നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു. പുതപ്പ്, കമ്പിളി വസ്ത്രങ്ങള്‍, നെയ്യ്, എള്ള് മുതലായവ ദാനം ചെയ്യുന്നതിലൂടെ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ മാറുകയും നിങ്ങള്‍ക്ക് ശാന്തിയും ഐശ്വര്യവും ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. എള്ള് വെള്ളത്തിലിട്ട് പിതൃക്കള്‍ക്ക് സമര്‍പ്പിക്കുക. ഇത് അവരുടെ ആത്മാവിന് ശാന്തി നല്കുന്നു.
സൂര്യദോഷം നീക്കാന്‍
നിങ്ങളുടെ ജാതകത്തില്‍ സൂര്യന് ദോഷകരമായ അവസ്ഥയില്‍ നില്ക്കുകയാണെങ്കില് 'സൂര്യ യന്ത്രം' വീട്ടില്‍ സൂക്ഷിക്കുകയും സൂര്യമന്ത്രം 501 തവണ ചൊല്ലുകയും ചെയ്യുക. ഈ ദിവസം സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍ ശര്‍ക്കരയും പാലും ചേര്‍ത്ത ചോറ് കഴിക്കണം. ഇതുകൂടാതെ, സൂര്യനെ പ്രസാദിപ്പിക്കാനായി ഒഴുകുന്ന വെള്ളത്തില്‍ അരിയും ശര്‍ക്കരയും ഇടുക. ജാതകത്തില്‍ സൂര്യന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഒരു ചെമ്പ് നാണയമോ ചതുരാകൃതിയിലുള്ള ഒരു ചെമ്പ് നാണയത്തിന്റെ ഒരു കഷണമോ ഒരു ജലധാരയില്‍ ഇടുക.
രാശിപ്രകാരം ഇവ ദാനം ചെയ്യുക
മേടം: ശര്‍ക്കര മധുരം, നിലക്കടല, എള്ളുണ്ട
ഇടവം: അരി, തൈര്, വെള്ളവസ്ത്രം, എള്ള് മധുരം
മിഥുനം: അരി, വെള്ള, പച്ച നിറമുള്ള പുതപ്പുകള്‍, തുവരപരിപ്പ്
കര്‍ക്കടകം: വെള്ളി, എള്ള് അല്ലെങ്കില്‍ കര്‍പ്പൂരം
ചിങ്ങം: ചെമ്പ്, ഗോതമ്പ്, എള്ള് മധുരം
കന്നി: പച്ച നിറത്തിലുള്ള പുതപ്പുകള്‍, ഖിച്ഡി
തുലാം: പഞ്ചസാര, വെള്ള തുണി അല്ലെങ്കില്‍ പായസം അല്ലെങ്കില്‍ കര്‍പ്പൂരം
വൃശ്ചികം: ചുവന്ന തുണി അല്ലെങ്കില്‍ എള്ള്
ധനു: മഞ്ഞ തുണി അല്ലെങ്കില്‍ സ്വര്‍ണ്ണ വസ്തുക്കള്‍
മകരം: കറുത്ത പുതപ്പ്, കറുത്ത എള്ള്
കുംഭം: ഖിച്ഡി, എള്ള്
മീനം: സില്‍ക്ക് തുണി, ചെറുപയര്‍, പയര്‍ അല്ലെങ്കില്‍ എള്ള്



Click it and Unblock the Notifications