Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
കേരളത്തില്‍ അയ്യപ്പന്, മറ്റിടങ്ങളില്‍ ആചാരം വ്യത്യസ്തം; പുണ്യം നല്‍കും മകരസംക്രാന്തി
സനാതന ധര്‍മ്മത്തിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായി മകരസംക്രാന്തിയെ കണക്കാക്കുന്നു. വര്‍ഷത്തിലെ ആദ്യത്തെ ഉത്സവം കൂടിയാണ് ഇത്. സൂര്യന്റെ മകരരാശിയിലേക്കുള്ള സംക്രമണത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. മകരസംക്രാന്തി മുതല്‍ പകല്‍ ദൈര്‍ഘ്യം കൂടുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുന്ന ഒരു ആചാരമുണ്ട്. മകരസംക്രാന്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. ഈ ഉത്സവം ഗുജറാത്തില്‍ ഉത്തരായനം, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഖിച്ഡി, ദക്ഷിണേന്ത്യയില്‍ പൊങ്കല്‍, കേരളത്തില്‍ മകരവിളക്ക് എന്നിങ്ങനെ ആഘോഷിക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം സൂര്യന് ധനു രാശിയില്‍ നിന്ന് മാറി മകരത്തില്‍ പ്രവേശിക്കുമ്പോള്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. മകരം രാശിയില്‍ സൂര്യന്റെ പ്രവേശനത്തെ മകരസംക്രാന്തി എന്ന് വിളിക്കുന്നു. ഈ വര്‍ഷത്തെ മകരസംക്രാന്തിയുടെ ശുഭസമയവും ആരാധനാരീതിയും അറിയാനായി ലേഖനം വായിക്കൂ.

മകരസംക്രാന്തി ശുഭസമയം
2024ല്‍ മകരസംക്രാന്തി ജനുവരി 15 തിങ്കളാഴ്ച ആഘോഷിക്കും. ഈ ദിവസം പുലര്‍ച്ചെ 02:54 ന് സൂര്യദേവന് ധനു രാശിയില്‍ നിന്ന് മാറി മകരരാശിയിലേക്ക് പ്രവേശിക്കും.
മകര സംക്രാന്തി പുണ്യകാലം - 07:15 മുതല്‍ 06:21 വരെ
മകരസംക്രാന്തി മഹാ പുണ്യകാലം - 07.15 മുതല്‍ 09.06 വരെ (മഹാ പുണ്യ കാലത്ത് സ്നാനം ചെയ്യുന്നതും ദാനം ചെയ്യുന്നതും ഉത്തമമായി കണക്കാക്കപ്പെടുന്നു)
രവിയോഗം - 07:15 മുതല്‍ 08:07 വരെ
മകര സംക്രാന്തി 2024 പൂജാരീതി
മകരസംക്രാന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് പുണ്യനദിയില്‍ കുളിക്കുക. അതിനുശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ കറുത്ത എള്ള്, ഒരു ചെറിയ ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് സൂര്യ മന്ത്രങ്ങള്‍ ജപിച്ച് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. ഈ ദിവസം സൂര്യദേവന് അര്‍ഘ്യ അര്‍പ്പിക്കുന്നതോടൊപ്പം ശനിദേവന് ജലവും സമര്‍പ്പിക്കുക.
ഇതിനുശേഷം പാവപ്പെട്ടവര്‍ക്ക് എള്ളും കിച്ചടിയും ദാനം ചെയ്യുക.
ഈ ദിവസം ഗംഗ, യമുന, ഗോദാവരി തുടങ്ങിയ പുണ്യനദികളില്‍ കുളിക്കുന്നത് നിങ്ങളുടെ എല്ലാ മുന്‍കാല പാപങ്ങളും മായ്ക്കുമെന്നും ഐശ്വര്യം വരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുന്നതു പതിവാണ്. മകരസംക്രാന്തി ദിനത്തില്‍ ഭക്തര്‍ സൂര്യദേവന് വെള്ളം, ചുവന്ന പുഷ്പം, ചുവന്ന വസ്ത്രം, ഗോതമ്പ്, ശര്‍ക്കര, അക്ഷത്, പണം എന്നിവയും സമര്‍പ്പിക്കുന്നു.
മകരസംക്രാന്തിയുടെ പ്രാധാന്യം
ഈ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടം പറത്തല്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പട്ടം ആകാശത്ത് ഉയരത്തില്‍ പറക്കാന്‍ കഴിയുന്നതിനാല്‍ ഇത് ദൈവത്തോടുള്ള നന്ദിയുടെ ഒരു രൂപമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ പലപ്പോഴും കറുത്ത വസ്ത്രം ധരിക്കുന്നു. ഇതിന് ശാസ്ത്രീയവും മതപരവുമായ ഗുണങ്ങളുണ്ട്. കറുപ്പ് നിറം സൂര്യരശ്മികളുടെ നിരീക്ഷകനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മകരസംക്രാന്തി സമയത്ത്, സൂര്യന് വടക്കന്‍ അര്‍ദ്ധഗോളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു, കറുത്ത നിറത്തിലുള്ള തുണി ധരിക്കുന്നത് സൂര്യനില്‍ നിന്നുള്ള എല്ലാ നല്ല ഊര്‍ജ്ജവും പിടിച്ചെടുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആളുകള്‍ പുതുതായി വിളവെടുത്ത ഭക്ഷ്യധാന്യങ്ങള്‍ കഴിക്കുന്നു, അവ ആദ്യം ദൈവത്തിന് സമര്‍പ്പിക്കുകയും പിന്നീട് കഴിക്കുകയും ചെയ്യുന്നു.
മകരസംക്രാന്തി: കേരളത്തിലെ ആചാരങ്ങള്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ആചാരങ്ങളോടെ ഈ ദിവസം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയൊന്നാകെയുള്ള ഹൈന്ദവര്‍ക്ക് മകര സംക്രാന്തി പുണ്യദിനമാണ്. കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന് അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു.
മകരസംക്രാന്തി ദിനത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യുക
ജ്യോതിഷ പ്രകാരം മകരസംക്രാന്തി നാളില്‍ കറുത്ത എള്ളും ഗംഗാജലവും വെള്ളത്തില്‍ കലക്കി കുളിക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സൂര്യന്റെയും ശനിയുടെയും അനുഗ്രഹം ലഭിക്കു. ഈ ദിവസം സൂര്യന് ശനിയുടെ രാശിയായ മകരത്തില്‍ പ്രവേശിക്കുന്നു. മകരസംക്രാന്തി ദിനത്തില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നത് വളരെ നല്ലതാണ്. ഈ ദിവസം ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് കറുത്ത എള്ള്, ശര്‍ക്കര, രക്തചന്ദനം, ചുവന്ന പുഷ്പങ്ങള്‍, അക്ഷതം മുതലായവ ചേര്‍ത്ത് സൂര്യന് അര്‍ഘ്യം അര്‍പ്പിച്ച് 'ഓം സൂര്യായ നമഃ' എന്ന മന്ത്രം ജപിക്കുക. ഇത് ജാതകത്തില്‍ ഗ്രഹങ്ങളെ ശക്തിപ്പെടുത്തുന്നു.
മകരസംക്രാന്തി ദിനത്തില്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക
മകരസംക്രാന്തി ദിനത്തില്‍ മാംസം, വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. മകരസംക്രാന്തി ദിനത്തില്‍ സാത്വിക ഭക്ഷണം മാത്രമേ കഴിക്കാവൂ. ദരിദ്രരെയും നിസ്സഹായരെയും അപമാനിക്കരുത്, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ പാപത്തില്‍ പങ്കാളിയാകുന്നു. ഈ ദിവസം ആരോടും മോശമായി ഒന്നും പറയരുത്. ഈ ദിവസം നിങ്ങള്‍ മദ്യം കഴിക്കരുത്, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും നഷ്ടപ്പെടുത്തിയേക്കാം. മകരസംക്രാന്തി ദിനത്തില്‍ ഒരു ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടുക.



Click it and Unblock the Notifications