Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മകരം രാശിയില് സൂര്യന്; ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും; ഉയര്ച്ചയും നേട്ടങ്ങളും
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജനുവരി 14 ന് മകരം രാശിയില് പ്രവേശിക്കും. ധൈര്യം, ആത്മാവ്, ശക്തി, ആരോഗ്യം മുതലായവയുടെ ഘടകമായി സൂര്യനെ കണക്കാക്കുന്നു. സൂര്യന് ഒരു രാശിയില് നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുമ്പോള് അതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ജനുവരി 14ന് സൂര്യന് മകരരാശിയില് പ്രവേശിക്കുന്നതിനാല് ഈ ദിവസം മകരസംക്രാന്തി ആയി ആഘോഷിക്കും.
മകരം രാശിയിലേക്ക് വരുമ്പോള്, സൂര്യന് ശനിയുമായി സംയോജിക്കുന്നു. ഇത് ജ്യോതിഷപരമായി ഒരു പ്രധാന സംഭവമാണ്. സൂര്യന് ശനിയുടെ പിതാവാണ്, എന്നിട്ടും അവര്ക്കിടയില് ശത്രുതയുണ്ട്. സൂര്യന് വര്ഷത്തിലൊരിക്കല് തന്റെ പുത്രനായ ശനിയുടെ രാശിയില് പ്രവേശിക്കുകയും ഒരു മാസം അതേ രാശിയില് തുടരുകയും ചെയ്യുന്നു. ശത്രുവായ ശനിയും സൂര്യനും ഒരു രാശിയില് പ്രവേശിക്കുന്നത് 12 രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ഇതോടൊപ്പം മകരത്തില് സൂര്യന്, ശനി, ശുക്രന് എന്നിവരുടെ ത്രിഗ്രഹ യോഗവും ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തില് മകരസംക്രാന്തി മുതല് 5 രാശിക്കാര്ക്ക് നല്ല നാളുകള് ആരംഭിക്കും. ജീവിതത്തിന്റെ പല മേഖലയിലും ലാഭവും പുരോഗതിയും ഉണ്ടാവുകയും ചെയ്യും. മകരം രാശിയില് സൂര്യന്റെ സംക്രമണം കാരണം നേട്ടങ്ങള് ലഭിക്കുന്ന 5 രാശിക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
മകരം രാശിയില് സൂര്യന്റെ സംക്രമണം ഇടവം രാശിക്കാര്ക്ക് ഗുണം ചെയ്യും. ജോലിയിലും ബിസിനസ്സിലും പ്രത്യേക നേട്ടമുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്ദ്ധിക്കും. ദീര്ഘകാലമായി നിലനിന്നിരുന്ന കോടതി കേസില് വിജയം നേടാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടും. ആത്മീയ പ്രവര്ത്തനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം വര്ദ്ധിക്കും. ബിസിനസുകാര്ക്ക് വിദേശ കമ്പനിയുമായി കരാറുകള് ഉണ്ടാക്കാന് സാധിക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്ദ്ധിക്കും. ജോലിക്കാര്ക്ക് ഓഫീസിലെ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.

മിഥുനം
മിഥുനം രാശിക്കാര്ക്ക് സൂര്യന്റെ ഈ സംക്രമണം വളരെ ഗുണകരമാണ്. ജോലിസ്ഥലത്ത് നിങ്ങള്ക്ക് വളരെ നല്ല അന്തരീക്ഷമുണ്ടാകും. നിങ്ങളുടെ പ്രവൃത്തികളെ മറ്റുള്ളവര് അഭിനന്ദിക്കും. ബിസിനസ്സ് ചെയ്യുന്നവര്ക്ക് പ്രത്യേക നേട്ടങ്ങള് ലഭിക്കും. സാമ്പത്തിക കാര്യങ്ങളില് പുരോഗതിയുണ്ടാകും. ചില ജോലികളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പിരിമുറുക്കം നീങ്ങും. ദാമ്പത്യബന്ധം മെച്ചപ്പെടും. നിങ്ങളുടെ പ്രണയജീവിതവും മുമ്പത്തേക്കാള് മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള് ആരോഗ്യത്തിന്റെ കാര്യത്തില് പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ രാശിയില് ശനി, ബുധന് എന്നിവയുമായി സൂര്യന് ചേരുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത്, പണത്തിന്റെ കാര്യത്തില് ആരെയെങ്കിലും അന്ധമായി വിശ്വസിക്കരുത്.

കര്ക്കിടകം
മകരരാശിയിലെ സൂര്യന്റെ സംക്രമണം കര്ക്കടക രാശിക്കാര്ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിത എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്തുണ ലഭിക്കും. ഈ സംക്രമണം പ്രൊഫഷണല് കാര്യങ്ങളില് നിങ്ങള്ക്ക് വളരെ ശുഭകരമായ ഫലങ്ങള് നല്കും. ഈ സമയത്ത് നിങ്ങള്ക്ക് ഒരു നല്ല ജോലി ഓഫര് ലഭിക്കും. ബിസിനസ്സില് നിലനിന്നിരുന്ന ചില തടസങ്ങള് നീങ്ങും. ബിസിനസ്സില് പുതിയ ഇടപാടുകള് നടത്താനാകും. അവിവാഹിതര്ക്ക് ഈ സമയത്ത് ഉത്തമമായ ജീവിത പങ്കാളിയെ ലഭിക്കും.

വൃശ്ചികം
സൂര്യന്റെ ഈ സംക്രമണം വൃശ്ചിക രാശിക്കാര്ക്ക് ഒരു അനുഗ്രഹമായിരിക്കും. സൂര്യദേവന്റെ അനുകൂല ഫലത്തോടെ നിങ്ങളുടെ കരിയറില് നിങ്ങള്ക്ക് വിജയം ലഭിക്കും. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് വര്ദ്ധിക്കുകയും അത് ഭാവിയില് നിങ്ങള്ക്ക് ഗുണം ചെയ്യുകയും ചെയ്യും. ആത്മീയത വിഷയങ്ങളില് നിങ്ങളുടെ താല്പര്യം വര്ദ്ധിക്കും. ഈ സമയത്ത് നിങ്ങള് കഠിനാധ്വാനത്തോടെയും അര്പ്പണബോധത്തോടെയും ചെയ്യുന്ന ഏത് ജോലിയും നിങ്ങള്ക്ക് വിജയം സമ്മാനിക്കും. കുടുംബത്തിലെ മുതിര്ന്നവരെ ബഹുമാനിക്കുക. ഈ സമയം പൂര്വ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹരിക്കപ്പെടും. തൊഴില്, ബിസിനസ് മേഖലകളില് ഇത് നല്ല സമയമാണെന്ന് തെളിയും.

മകരം
നിങ്ങളുടെ സ്വന്തം രാശിയിലാണ് സൂര്യന് സംക്രമിക്കുന്നത്. ഇത് മകരം രാശിക്കാര്ക്ക് പ്രത്യേകിച്ചും ഫലപ്രദമാണ്. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തില് പോസിറ്റിവിറ്റി വര്ദ്ധിപ്പിക്കും. ഈ സമയത്ത് പഴയ പ്രശ്നങ്ങളില് നിന്ന് നിങ്ങള്ക്ക് മോചനം ലഭിക്കും. നിങ്ങളുടെ രോഗങ്ങള് മാറുകയും പുരോഗതിയുടെ പാത നിങ്ങള്ക്കായി തുറക്കുകയും ചെയ്യും. ബിസിനസ്സിന്റെ കാര്യത്തില്, നിങ്ങള് ആരെയും അന്ധമായി വിശ്വസിക്കരുത്. അല്ലാത്തപക്ഷം ആരെങ്കിലും നിങ്ങളെ ചതിച്ചേക്കാം. പങ്കാളിയില് നിന്ന് നിങ്ങള്ക്ക് നല്ല പിന്തുണയും സഹകരണവും ലഭിക്കും. ജോലി അന്വേഷിക്കുന്നവര്ക്ക് ഈ സമയം നല്ല അവസരങ്ങള് വന്നുചേരും.



Click it and Unblock the Notifications
