Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Makar Sankranti 2023 : സൂര്യദേവന്റെ അനുഗ്രഹം വര്‍ഷം മുഴുവന്‍: മകരസംക്രാന്തി ദിനം ഇപ്രകാരം
വസന്തത്തിന്റെ ആരംഭമാണ് മകരസംക്രാന്തി ദിനമായി കണക്കാക്കുന്നത്. സൂര്യദേവന് അത്രയേറെ പ്രാധാനമ്യമുള്ള ഈ ദിനം വളരെയധികം സന്തോഷവും ഐശ്വര്യവും നിറക്കുന്ന ഒരു ദിനമായാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മകരസംക്രാന്തി ആഘോഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ മകര സംക്രാന്തി ദിനം വരുന്നത് ജനുവരു 14-നാണ്. ജനുവരിര 14- 15 തീയ്യതികളിലായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. സൂര്യന് മകരം രാശിയിലേക്ക് നീങ്ങുന്ന ദിനത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. ഈ ദിനത്തില്‍ കാലാവസ്ഥയിലും മാറ്റം വരുന്നു. എന്നാല്‍ ആത്മീയമായി പറയുകയാണെങ്കില്‍ ജീവിതത്തില്‍ അനേകം മാറ്റങ്ങള്‍ വരുന്ന ഒരു പ്രത്യേക ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്.

ഈ ദിനത്തില്‍ സൂര്യദേവന് അത്യധികം ശക്തനായി കണക്കാക്കുകന്നു. മാത്രമല്ല ജീവദാതാവായാണ് നാം സൂര്യനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യനിലുണ്ടാവുന്ന ഓരോ ചലനങ്ങളും ഭൂമിയിലെ ഓരോ വസ്തുക്കളിലും മാറ്റമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സംക്രാന്തിയുടെ പ്രാധാന്യം വളരെ വലുതാണ്. ചില അവസരങ്ങളില്‍ മാത്രമാണ് സംക്രാന്തി 14-ല്‍ നിന്ന് 15-ലേക്ക് മാറുന്നത്. എന്നാല്‍ നമ്മള് പിന്തുടര്ന്ന് പോരുന്നതിന് അനുസരിച്ച് ജനുവരി 14-ന് തന്നെയാണ് മകര സംക്രാന്തി സംഭവിക്കുന്നത്. ഈ ദിനത്തിലെ പൂജ, ചടങ്ങുകള്‍, പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി അറിയാന്‍ വായിക്കൂ.

2023-ലെ മകര സംക്രാന്തി
2023-ലെ മകര സംക്രാന്തി ദിനം വരുന്നത് ജനുവരി 15 വെള്ളിയാഴ്ചയാണ്. ഈ ദിനത്തിലെ മുഹൂര്‍ത്തം വരുന്നത് ശുഭ സമയം ജനുവരി 15, വെള്ളിയാഴ്ച 07:15 AM മുതല്‍ ശുഭ സമയം ജനുവരി 15, വെള്ളിയാഴ്ച 06:21 PM വരെയാണ്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ഈ ദിനത്തില്‍ എഴുന്നേറ്റ് അതിരാവിലെ കുളിച്ച് സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് വേണ്ടി സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കുന്നു. കൂടാതെ ഈ ദിനത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും പ്രസാദം തയ്യാറാക്കി സൂര്യദേവന് വേണ്ടി നിവേദിക്കുകയും ചെയ്യുന്നു.

വീട്ടിലെ ആഘോഷം ഇപ്രകാരം
വീട്ടില്‍ മകര സംക്രാന്തി ആഘോഷിക്കുമ്പോള്‍ സൂര്യദേവന്റെ അനുഗ്രഹത്തിന് വേണ്ടി സൂര്യോദയത്തിന് മുന്‍പ് എഴുന്നേറ്റ് കുളിക്കുക. ശേഷം വൃത്തിയുള്ള വസ്ത്രം ധരിച്ച് ഭഗവാനെ പ്രാര്‍ത്ഥിച്ച് വിളക്ക് കൊളുത്തുക. വീട്ടിന് മുന്പില് കോലം വരക്കുകുയം പൂജാമുറി അലങ്കരിക്കുകയും ദീപങ്ങള്‍ കൊണ്ട് നിറക്കുകയും ചെയ്യുക. ക്ഷേത്ര ദര്‍ശനം നടത്തുന്നതും അത്യുത്തമമാണ്. അയല്പക്കത്തുള്ളവര്ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുക. കന്നു കാലികള്‍ക്ക് പഴങ്ങളും ശര്‍ക്കരയും പച്ചിലയും വൈക്കോലും നല്‍കുക.

മകരസംക്രാന്തിയുടെ വിശ്വാസം
മകര സംക്രാന്തി എന്തിനാണ് ആഘോഷിക്കുന്നത്, എന്താണ് ഇതിന് പിന്നിലുള്ള പ്രാധാന്യം എന്നതിനെക്കുറിച്ച് നോക്കാം. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ പുണ്യ സംഗമത്തിന് ശേഷം ദേവീ ദേവന്മാരെല്ലാം മനുഷ്യ രൂപം എടുക്കുകയും ഭൂമിയില്‍ വിഹരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ ദിവസങ്ങളിലെല്ലാം അവര്‍ ഈ മൂന്ന് പുണ്യ നദികളിലും കുളിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഈ പുണ്യ നദികളില്‍ പുണ്യസ്നാനം ചെയ്യുന്നതിന് വേണ്ടി നാമെല്ലാവരും ഈ നദികളിലേക്ക് പോവുന്നത്. ഇത്തരത്തില്‍ ഈ നദികളില്‍ മുങ്ങിക്കുളിച്ചാല്‍ നമ്മുടെ എല്ലാ പാപങ്ങളും ഇല്ലാതാവും എന്നാണ് വിശ്വാസം. അതിന് വേണ്ടി മകര സംക്രാന്തി ദിനം പലരും തിരഞ്ഞെടുക്കുന്നു.

പൂജയ്ക്കുള്ള ഒരുക്കങ്ങള്‍
മകരസംക്രാന്തി പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ താഴെ പറയുന്ന രീതിയില്‍ ആണ് ഓരോരുത്തരും ഒരുങ്ങുന്നത്. ഈ ദിനത്തില്‍ ആളുകള്‍ മുഴുവന്‍ വീടും പ്രത്യേകിച്ച് പൂജാമുറിയോ പരിസരവും വൃത്തിയാക്കുന്നു. ശേഷം അതിരാവിലെ എണ്ണ തേച്ച് കുളിച്ച് വീടിന്റെ മുന്പില് കോലം വരക്കുന്നു. വീടിന്റെ പ്രധാന വാതിലിന് മുന്നിലായി പൂക്കളുടെയും മാവിന്റെ ഇലകളുടെയും ഒരു മാല തൂക്കുന്നു. ഇത് കൂടാതെ പൂജാമുറിയില്‍ സൂര്യന്റെ ഒരു വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത്രയുമാണ് പൂജക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍.

പൂജക്കുപയോഗിക്കുന്നവ
മകര സംക്രാന്തി ദിനത്തിലെ പ്രത്യേക പൂജയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇവയാണ്. പൂക്കള്‍, നാളികേരം, വിളക്കുകള്‍, ഗംഗാജലം , വെറ്റില, മഞ്ഞള്‍പ്പൊടിയും അരിപ്പൊടിയും ചേര്‍ന്ന മിശ്രിതം, എള്ള്, ശര്‍ക്കര എന്നിവയുടെ മിശ്രിതം, കരിമ്പ് എന്നിവയാണ് ആവശ്യമുള്ള പൂജാവസ്തുക്കള്‍.

പൂജ നടത്തേണ്ടത് എങ്ങനെ?
പൂജ നടത്തേണ്ടത് എങ്ങനെയെന്ന് നോക്കാം. മകര സംക്രാന്തി ദിനത്തില്‍ സൂര്യ ഭഗവാന്റെ വിഗ്രഹത്തിനോ പ്രതിമയ്ക്കോ മുമ്പില്‍ വേണം പൂജ നടത്തുന്നതിന്. ഇല വെച്ച് അതില്‍ അരിയും കരിമ്പും ശര്‍ക്കരയും അവിലും പഴവും നിവേദിക്കണം. അഞ്ച് തിരിയിട്ട് വിളക്ക് കൊളുത്തി ചെറിയ കോലം വരച്ച് ചന്ദനത്തിരിയും കത്തിച്ച് ഭഗവാന് കുങ്കുമവും ചന്ദനവും അണിയിക്കണം. സൂര്യ ഭഗവാനെ പ്രാര്‍ത്ഥിച്ച് പൂജ ചെയ്തതിന് ശേഷം എല്ലാവര്ക്കും പ്രസാദം നല്‍കാവുന്നതാണ്. ശേഷം പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തണം.



Click it and Unblock the Notifications
