Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
മകരസംക്രാന്തി 2023: സര്വ്വദുരിതദോഷം മാറാന്‍ മഹാദേവ ആരാധന: സൂര്യ-ശനി സംയോഗം മഹാഭാഗ്യം
ഈ വര്‍ഷത്തെ മകര സംക്രാന്തി തിഥിയിലുണ്ടായ ആശയക്കുഴപ്പം കാരണം ജനുവരി 14- ന് പകരം ജനുവരി 15-നാണ് ആഘോഷിക്കുന്നത്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. സൂര്യന് മകരം രാശിയിലേക്ക് സംക്രമണം ചെയ്യുന്ന സമയമാണ്. അത് മാത്രമല്ല ഈ സമയം മകരം രാശിയിലുള്ള ശനി ആ രാശിയില്‍ തന്നെ തുടരുകയും സൂര്യനും ശനിയും തമ്മിലുള്ള സംയോഗം നടക്കുകയും ചെയ്യുന്നു. മകരസംക്രാന്തി ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. മകര സംക്രാന്തി ദിനത്തിലെ ചില ദോഷപരിഹാരങ്ങള്‍ മഹാദേവന്റെ അനുഗ്രഹം നല്കുന്നു

മകര സംക്രാന്തി ദിനത്തില്‍ പലരും ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പല വിധത്തിലുള്ള പരിഹാരങ്ങളും അനുഷ്ഠിക്കുന്നുണ്ട്. എള്ള്, ശര്‍ക്കര, എന്നിവക്ക് വളരെയധികം പ്രാധാന്യം ഈ പൂജയില്‍ ഉണ്ട്. കാരണം എള്ളും ശര്‍ക്കരയും ഇല്ലാതെ മകരസംക്രാന്തി ദിനത്തിലെ പൂജകള്‍ പൂര്‍ത്തിയാവുകയില്ല. ഇത്തരത്തില്‍ പൂജ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം നിറയും. മകര സംക്രാന്തി ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്തുന്നതിനും ഭഗവാന്റെ അനുഗ്രഹത്തിനും വേണ്ടി നമുക്ക് എള്ള് ഉപയോഗിച്ച് എന്തൊക്കെ പരിഹാരങ്ങള്‍ ചെയ്യാം എന്ന് നോക്കാം.

എള്ള് ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍
മകര സംക്രാന്തി ദിനത്തില്‍ കുടുബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി കറുത്ത എള്ള്, ശര്‍ക്കര ലഡ്ഡു എന്നിവ തയ്യാറാക്കാവുന്നതാണ്. ഇത് കൊണ്ട് ഭഗവാനെ പൂജിക്കുന്നതും സൂര്യദേവനും ശിവനും അര്‍പ്പിക്കുന്നതും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു. സൂര്യന്റേയും ശനിദേവന്റേയും അനുഗ്രഹത്തിന് വേണ്ടി കറുത്ത എള്ളും ശര്‍ക്കരയും ദാനം ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ജാതകത്തിലെ സ്ഥാനം ശക്തമാക്കുകയും പല പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

എള്ള് ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍
മകര സംക്രാന്തിയില്‍ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി അല്പം കറുത്ത എള്ള് എടുത്ത് കുടുംബാംഗങ്ങളുടെ തലക്ക് ചുറ്റും ഏഴ് തവണ ഉഴിഞ്ഞ് അത് വീടിന്റെ വടക്ക് ഭാഗത്ത് കുഴിച്ചിടുക. ഇത് വഴി നിങ്ങളുടെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും ധനനേട്ടങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ജീവിതം ഐശ്വര്യപൂര്ണമാവുന്നു. കൂടാതെ മകര സംക്രാന്തി ദിനത്തില്‍ എള്ള് വെള്ളത്തില്‍ കലര്‍ത്തി കുളിക്കുന്നത് ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ഗ്രഹദോഷങ്ങളേയും അകറ്റുന്നു.

എള്ള് ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍
മകരം സംക്രാന്തി ദിനത്തില്‍ രാവിലെ കുളിച്ച ശേഷം സൂര്യന് ജലം അര്‍പ്പിക്കണം. അതിന് ശേഷം ഈ വെള്ളത്തില്‍ എള്ള് കലക്കി അത് വീടിന് ചുറ്റും തളിക്കുക. ഇതിലൂടെ സൂര്യദേവന്റെ അനുഗ്രഹം ലഭിക്കും എന്നാണ് പറയുന്നത്. ഇത് കൂടാതെ സംക്രാന്തി ദിനത്തില്‍ ്അതിരാവിലെ കുളി കഴിഞ്ഞ് ഒരു ചെമ്പ് പാത്രത്തില്‍ മഞ്ഞളും കുങ്കുമവും കലക്കി ഈ വെള്ളം ഓം ഘൃണി സൂര്യായ നമഃ മന്ത്രം ജപിച്ച് ചുറ്റുപാടും തളിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ആഗ്രഹപൂര്‍ത്തീകരണം ഉണ്ടാവും എന്നാണ് പറയുന്നത്.

എള്ള് ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍
പൂര്‍വ്വികര്‍ക്ക് മോക്ഷം ലഭിക്കുന്നതിനും അവരെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി മകര സംക്രാന്തി ദിനത്തില്‍ തര്‍പ്പണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പിതൃതര്‍പ്പണത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതാണ് എള്ള് ഉള്‍പ്പെടുത്തുന്നതിന്. പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ച് അവര്‍ സന്തോഷിച്ചാല് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുകയും കുടുംബത്തില്‍ സര്‍വ്വൈശ്വര്യം വരുകയും ചെയ്യും എന്നുമാണ് വിശ്വാസം.

എള്ള് ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍
മകര സംക്രാന്തി ദിനത്തില്‍ എള്ളെണ്ണ വിളക്ക് കൊളുത്തുന്നതും ശനിദോഷത്തെ ഇല്ലാതാക്കി ശനി അനുഗ്രഹമാക്കി മാറ്റുന്നതിന് സഹായിക്കുന്നു. ശനിക്ഷേത്രത്തില്‍ എള്ളെണ്ണ വിളക്ക് കൊളുത്തി വെക്കുന്നത് നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കൊരി നല്കുന്നു. കൂടാതെ ശുദ്ധമായ വെള്ളം ഒരു പാത്രത്തില്‍ നിറക്കുക. ഇതിലേക്ക് എള്ള് ഇട്ട് ആ വെള്ളം കൊണ്ട് ശിവലിംഗത്തില്‍ ധാര ചെയ്യുകയും ഓം നമ: ശിവായ എന്ന മന്ത്രം ജപിക്കുകയും വേണം. ഇത് നിങ്ങളുടെ എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുകയും ഭഗവാന്റെ അനുഗ്രഹവും സര്‍വ്വൈശ്വര്യവും ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. എല്ലാ രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും സാധിക്കുന്നു.

എള്ള് ഉപയോഗിച്ചുള്ള പരിഹാരങ്ങള്‍
മകര സംക്രാന്തി ദിനത്തില്‍ എള്ള് അഗ്നിയില്‍ അര്‍പ്പിച്ചാലും മംഗളകരമായ ഫലങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ വിഷ്ണുവിന് എള്ള് സമര്‍പ്പിക്കുന്നതും നല്ലതാണ്. നല്ല ആരോഗ്യത്തിനും ജീവിതം സന്തോഷകരമാകുന്നതിനും വേണ്ടി നമുക്ക് എള്ള് ആറ് വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. എള്ള് വെള്ളത്തില്‍ കുളിക്കുക,എള്ള് ദാനം ചെയ്യുക, എള്ള് കഴിക്കുക, എള്ള് വെള്ളത്തില്‍ കലക്കി ദേവതകള്‍ക്ക് അര്‍പ്പിക്കുക, എള്ള് യാഗത്തിന് വേണ്ടി ഉപയോഗിക്കുക, എള്ള് ചെടി നച്ച് പരിപാലിക്കുക. ഇത്രയും ചെയ്താലും നിങ്ങള്‍ക്ക് സര്‍വ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവും എന്നാണ് വിശ്വാസം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications