Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
Makar Sankranti 2023 Horoscope : സൂര്യന്‍ മകരം രാശിയിലെത്തുമ്പോള്‍ 12 രാശിക്കും സമ്പൂര്‍ണ ഗുണദോ ഷഫലം
ജ്യോതിഷപ്രകാരം വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് സൂര്യന്‍. അതുകൊണ്ട് തന്നെ മകര സംക്രാന്തിയും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. കാരണം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ മകര രാശി സംക്രമണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ ദിനത്തെയാണ് മകര സംക്രാന്തി എന്ന് പറയുന്നത്. സൂര്യന്റെ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കുള്ള സഞ്ചാരത്തെയാണ് സംക്രാന്തി എന്ന് പറയുന്നത്. ജനുവരി 14 ന് സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരരാശിയില്‍ പ്രവേശിക്കും. അടുത്ത 30 ദിവസത്തേക്ക് സൂര്യന്‍ മകരം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യന്‍ മകരത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിനെ മകരസംക്രാന്തി എന്ന് വിളിക്കുന്നു.

12 രാശിക്കാരിലും മകര സംക്രാന്തി വരുത്തുന്ന മാറ്റം നിസ്സാരമല്ല. ചിലരില്‍ അനുകൂല ഫലം ലഭിക്കുമ്പോള്‍ ചിലരില്‍ അത് ദോഷഫലത്തിലേക്ക് എത്തുന്നു. സൂര്യന്‍ ധനുരാശിയില്‍ നില്‍ക്കുന്ന സമയം പല ശുഭകാര്യങ്ങളും നിഷിദ്ധമാണ്. എന്നാല്‍ സൂര്യന്‍ മകരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ വിധത്തിലുള്ള ശുഭകാര്യങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിക്കുന്നു. സൂര്യന്‍ മകരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശനിയും ആ രാശിയില്‍ തന്നെ ജനുവരി 17 വരെ തുടരുന്നുണ്ട്. ഈ സമയം ചില രാശിക്കാര്‍ക്ക് അതിഗംഭീര ഫലങ്ങള്‍ ഉണ്ടാവുന്നു. സൂര്യന്റെ മകര രാശി സംക്രമണം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹമാറ്റ സമയത്ത് സൂര്യന്‍ എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും നല്‍കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള സൗഭാഗ്യങ്ങളും സൂര്യന്‍ മേടം രാശിക്കാര്‍ക്ക് ചൊരിയുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുകയും അതില്‍ തന്നെ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജോലി ഉടന്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അത് സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിലും മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതിന് ശ്രമിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചെറിയ തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് സൂര്യന്‍ സഹായിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നതിനും ഈ സംക്രമണം സഹായിക്കുന്നു. വിദേശ പൗരത്വം ലഭിക്കുന്നതിനും വിദേശത്ത് ജോലി ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ ചെറിയ രീതിയില്‍ തര്‍ക്കം ഉണ്ടാവുന്നു. കുടുംബാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ ലഘൂകരിച്ച് കാണരുത്. വിവാഹത്തിന്റെ കാര്യത്തില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയമാണ് ഈ സംക്രമണ സമയം. അത് മാത്രമല്ല അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ചെറിയ പ്രശ്‌നങ്ങള്‍ ആരംഭിക്കാം. ഇത് കൂടാതെ അപമാനിക്കപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ തന്ത്രങ്ങള്‍ മെനയുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ സംക്രമണ സമയം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി മാറുന്ന സമയമാണ് ഈ മകര സംക്രമണം. ജോലി, ബിസിനസ്, ബന്ധം എന്നിവയെല്ലാം നിങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളും അനുകൂല സമയവും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക മാറ്റം ഉണ്ടാവുന്നതിനുള്ള സമയമാണ് മകര സംക്രാന്തി ദിനം. എല്ലാ സമയത്തും അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരിക്കുമെങ്കിലും ജീവിതത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് പ്രതികൂല ഫലത്തിനുള്ള സാധ്യതയും ഉണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മകരം രാശി സംക്രമണം പലപ്പോഴും അനുകൂല ഫലങ്ങള്‍ നല്‍കുന്നു. എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. നിങ്ങളുടെ ശത്രുക്കള്‍ പോലും നിങ്ങളെ പ്രകീര്‍ത്തിക്കുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം സൂക്ഷിച്ച് ചിലവാക്കേണ്ടതാണ്. പണം കടം കൊടുക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നു. ദാരിദ്ര്യത്തിലേക്ക് വരെ അത് നിങ്ങളെ എത്തിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ മകരം രാശി സംക്രമണം വിജയം നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. കുട്ടികളെക്കുറിച്ച് പലപ്പോഴും നിങ്ങള്‍ കൂടുതല്‍ ഉത്കണ്ഠയുള്ളവരാവുന്നു. അത് മാത്രമല്ല ഇവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അത്ര അനുകൂല ഫലം ലഭിക്കുകയില്ല. ബിസിനസിന്റെ കാര്യത്തില്‍ കൂടുതല്‍ ചിന്തിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും വര്‍ദ്ധിക്കുന്ന സമയമാണ് ഈ സമയം. അതുകൊണ്ട് തന്നെ ഈ സംക്രമണം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കൂടുതല്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് സാധിക്കുന്നു. ജോലിയുടെ ഭാഗമായി നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പലപ്പോഴും തീര്‍ക്കാന്‍ സാധിക്കാത്ത ജോലികള്‍ നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അത് ഉടനേ തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വിജയം നല്‍കുന്ന ഒരു സമയമാണ് മകര സംക്രാന്തി സമയം. ധൈര്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആത്മീയമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന സമയമാണ് ഈ സംക്രമണ സമയം. വിദേശത്ത് ജോലിക്ക് വേണ്ടി പോവുന്നതിനും അവിടെ തന്നെ ജീവിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മുതിര്‍ന്ന കുടുംബാംഗങ്ങളോടും സഹോദരങ്ങളോടും ഒരു കാരണവശാലും തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. സ്വത്ത് തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തിലും ജോലി സ്ഥലത്തും പല വിധത്തിലുള്ള വെല്ലുവിളികളെ അതിജീവിക്കേണ്ടതായി വരുന്നു. ഇവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ബഹുമാനം ലഭിക്കുന്നു എപ്പോഴും. ജോലി വാഗ്ദാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് നിങ്ങളില്‍ പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ വിജയ സാധ്യത എത്രത്തോളം ഉണ്ട് എന്നത് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. നിയമപരമായ ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ പലപ്പോഴും പെട്ടെന്ന് സംസാരിക്കുന്നവരായിരിക്കും. ദേഷ്യത്തോടെ സംസാരിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ അത് പലപ്പോഴും നിങ്ങള്‍ക്ക് തന്നെ പിന്നീട് പാരയാവുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മകരം രാശിക്കാര്‍ക്ക്. സ്വന്തം രാശിയില്‍ തന്നെ സംക്രമണം നടക്കുന്നതിനാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. കാഴ്ച സംബന്ധമായ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മരുന്നുകളുടെ ഉപയോഗം അല്‍പം ശ്രദ്ധിച്ച് വേണം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സംക്രമണ സമയം ജോലിയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സാധിക്കുന്നു. ബന്ധുക്കളില്‍ നിന്ന് ചെറിയ ചില അസ്വാരസ്യങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. അപമാനം പലപ്പോഴും നിങ്ങളുടെ തല താഴ്ത്തുന്നു. എങ്കിലും വിജയം എപ്പോഴും നിങ്ങളോടൊപ്പമായിരിക്കും എന്നതാണ് സത്യം. പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളെ ചതിയില്‍ പെടുത്തുന്നു. വായ്പ എടുക്കുമ്പോഴും അമിതമായി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കനത്ത നഷ്ടത്തിലേക്ക് നിങ്ങള്‍ എത്തുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇതോടൊപ്പം അനുകൂലമായ വളര്‍ച്ചയും ഉണ്ടാവുന്നു. നിങ്ങളുടെ കാര്യക്ഷമത വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലി ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാം തന്നെ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ അനുകൂലമായ നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











