Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിത്യജീവിതത്തിലെ ഏത് പ്രശ്‌നത്തിനും പരിഹാരം; മകരസംക്രാന്തി നാളില്‍ രാശിപ്രകാരം ഇവ നല്‍കൂ
ഹിന്ദുമതത്തില്‍ വളരെ പ്രധാനപ്പെട്ട ഉത്സവമാണ് മകരസംക്രാന്തി ആഘോഷം. ഈ ദിവസം സൂര്യന്‍ ധനു രാശി വിട്ട് മകരരാശിയില്‍ പ്രവേശിക്കുന്നു. 2022ല്‍ മകര സംക്രാന്തി ഉത്സവം വളരെ സവിശേഷമായിരിക്കും. കാരണം ഈ ദിവസം സൂര്യനും ശനിയും 30 വര്‍ഷത്തിന് ശേഷം മകരം രാശിയില്‍ ഒന്നിച്ചെത്തുന്നു. ജ്യോതിഷപ്രകാരം ഈ ഗ്രഹങ്ങളുടെ സ്ഥാനം മനുഷ്യ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഒരേ രാശിയില്‍ രണ്ട് എതിര്‍ ഗ്രഹങ്ങള്‍ വരുന്നതും പ്രധാനമാണ്. മകരസംക്രാന്തി നാളില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും പുണ്യനദിയില്‍ കുളിക്കുന്നതും ഫലം ചെയ്യുമെന്നും ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. പഞ്ചാംഗമനുസരിച്ച്, ഈ വര്‍ഷം മകരസംക്രാന്തി ഉത്സവം ജനുവരി 15ന് ആയിരിക്കും.
മകരസംക്രാന്തി ദിനത്തില്‍ നാം എന്ത് ദാനം ചെയ്യുന്നുവോ അതിന് നമ്മുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നല്‍കും. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സമ്പത്തും ആരോഗ്യവും ലഭിക്കും. ഈ ദിവസം ദാനം ചെയ്യുന്നത് വളരെ ശുഭകരമാണ്. എന്നാല്‍ നിങ്ങളുടെ രാശി പ്രകാരം നിങ്ങള്‍ ദാനം ചെയ്യുന്നുവെങ്കില്‍, അത് കൂടുതല്‍ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ രാശിക്കനുസരിച്ച് നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍, അത് നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. മകരസംക്രാന്തി ദിനത്തില്‍ രാശി പ്രകാരം എന്തൊക്കെയാണ് ദാനം ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ഈ ദിവസം ശര്‍ക്കര, കടല, എള്ള് എന്നിവ ദാനം ചെയ്യണം. ജീവിതത്തില്‍ ഐശ്വര്യം ലഭിക്കാനായി നിങ്ങള്‍ക്ക് വസ്ത്രങ്ങളും ദാനം ചെയ്യാം.

ഇടവം
ഇടവം രാശിക്കാര്‍ ഈ ദിവസം വെള്ള വസ്ത്രം, തൈര്, എള്ള് എന്നിവ ദാനം ചെയ്യണം. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവും സന്തോഷവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ അരി, പുതപ്പ് എന്നിവ ദാനം ചെയ്യണം. ശാരീരിക വേദനയില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് ബെഡ്ഷീറ്റുകളും കുടകളും ദാനം ചെയ്യാവുന്നതാണ്.

കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ അരി, വെള്ളി, വെള്ള എള്ള് എന്നിവ ദാനം ചെയ്യണം. ഈ ദിവസം നിങ്ങള്‍ക്ക് പാലോ നെയ്യോ ദാനം ചെയ്യുന്നതും ശുഭകരമാണ്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ മകരസംക്രാന്തി നാളില്‍ ഒരു പാവപ്പെട്ട വ്യക്തിക്ക് ഒരു പുതപ്പ് ദാനം ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയേറെ ഗുണം ചെയ്യും. ഈ ദിവസം ചെമ്പും ഗോതമ്പും ദാനം ചെയ്യുന്നതും നിങ്ങള്‍ക്ക് ശുഭകരമാണ്.

കന്നി
കന്നി രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ കിച്ചടി, പുതപ്പ്, പച്ച വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യണം. ഇത് ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ സന്തോഷം കൊണ്ടുവരും. ജീവിതത്തില്‍ ഐശ്വര്യം കടന്നുവരും.

തുലാം
തുലാം രാശിക്കാര്‍ മകര സംക്രാന്തി നാളില്‍ വെള്ള വസ്ത്രം, പഞ്ചസാര, പുതപ്പ് എന്നിവ ദാനം ചെയ്യണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വിട്ടൊഴിയും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ ശര്‍ക്കര, ചുവന്ന വസ്ത്രം, എള്ള് എന്നിവ ദാനം ചെയ്യണം. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഗുണം ചെയ്യും.

ധനു
മകരസംക്രാന്തി നാളില്‍ ധനുരാശിക്കാര്‍ മഞ്ഞ വസ്ത്രം, മഞ്ഞ പയര്‍, മഞ്ഞള്‍ മുതലായവ ദാനം ചെയ്യണം. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം വരുന്നതായിരിക്കും.

മകരം
മകരം രാശിക്കാര്‍ മകരസംക്രാന്തി ദിനത്തില്‍ പുതപ്പ്, കറുത്ത എള്ള്, എണ്ണ എന്നിവ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വിട്ടൊഴിയും.

കുംഭം
കുംഭം രാശിക്കാര്‍ കറുത്ത ഉലുവ, കറുത്ത വസ്ത്രം, കറുത്ത എള്ള് എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്. ഈ പ്രതിവിധിയിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ലഭിക്കും.

മീനം
മീനം രാശിക്കാര്‍ മകര സംക്രാന്തി നാളില്‍ പട്ടുവസ്ത്രം, ചേന, എള്ള്, അരി എന്നിവ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മകരസംക്രാന്തി 2023
വിശ്വാസങ്ങള്‍ പ്രകാരം, സൂര്യദേവന്‍ മകരരാശിയില്‍ പ്രവേശിക്കുമ്പോഴാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. മകരസംക്രാന്തി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഉത്തരായനം, പൊങ്കല്‍, മകരവിളക്ക് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം ജനുവരി 14 ശനിയാഴ്ച രാത്രി 8.14ന് സൂര്യദേവന്‍ മകരരാശിയില്‍ പ്രവേശിക്കും. ഉദയ തിഥി കാരണം, അടുത്ത ദിവസം, അതായത് ജനുവരി 15ന് മകരസംക്രാന്തി ഉത്സവം ആഘോഷിക്കും. ജനുവരി 15ന് മകരസംക്രാന്തി ദിനത്തില്‍ രാവിലെ 07:15 മുതല്‍ വൈകുന്നേരം 05:46 വരെ മകരസംക്രാന്തിയുടെ ശുഭമുഹൂര്‍ത്തം ഉണ്ടാകും. ഈ കാലയളവില്‍ സ്‌നാനവും ദാനധര്‍മ്മങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. മകരസംക്രാന്തി വരുന്നത് ഞായറാഴ്ചയാണ്. ഈ ദിവസം സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ആഘോഷത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഇതുകൂടാതെ, ഈ ദിവസം ഉച്ചയ്ക്ക് 12.09 മുതല്‍ 12.52 വരെ അഭിജിത മുഹൂര്‍ത്തവും ഉച്ചയ്ക്ക് 02.16 മുതല്‍ 02.58 വരെ വിജയ മുഹൂര്‍ത്തവും ഉണ്ടായിരിക്കും.



Click it and Unblock the Notifications