For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരസംക്രാന്തി നാളില്‍ ഈ ജ്യോതിഷ പരിഹാരങ്ങളെങ്കില്‍ ഐശ്വര്യവും ഭാഗ്യവും എന്നും കൂടെ

|

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായാണ് മകരക്രാന്തി കണക്കാക്കപ്പെടുന്നത്. പൗഷ് മാസത്തിലെ ശുക്ല പക്ഷത്തിലാണ് മകരക്രാന്തി ആഘോഷം. ഈ വര്‍ഷം ജനുവരി 14 ന് മകര സംക്രാന്തി ആഘോഷിക്കും. ഈ ദിവസം ഭക്തര്‍ ആത്മീയമായും ഭൗതികമായും അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. മകരസംക്രാന്തി ദിനത്തിന് ഹിന്ദുമതത്തില്‍ അളവറ്റ പ്രാധാന്യമുണ്ട്.

Most read: പുതിയ വൈറസ്, വെള്ളപ്പൊക്കം, അന്യഗ്രഹ ജീവികള്‍; 2022ല്‍ ബാബ വാംഗയുടെ പ്രവചനംMost read: പുതിയ വൈറസ്, വെള്ളപ്പൊക്കം, അന്യഗ്രഹ ജീവികള്‍; 2022ല്‍ ബാബ വാംഗയുടെ പ്രവചനം

ഈ ദിവസം ദാനം ചെയ്യുന്നത് ഒരാളുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, സന്തോഷം, സമാധാനം, സാമ്പത്തിക അഭിവൃദ്ധി എന്നിവ കൈവരിക്കുന്നതിന് ഇത് പ്രയോജനകരമാണ്. അതിനാല്‍, നിങ്ങളുടെ ജീവിതം സന്തോഷകരമാക്കാന്‍ കഴിയുന്ന ലളിതവും കൃത്യവുമായ പ്രതിവിധികളെക്കുറിച്ച് അറിയുക. മകരസംക്രാന്തി ദിനത്തില്‍ ചില പ്രത്യേക പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക അളവറ്റ സൗഭാഗ്യം ലഭിക്കും. മകരസംക്രാന്തി നാളില്‍ ജീവിതത്തില്‍ ഐശ്വര്യത്തിനും ഭാഗ്യത്തിനുമായി നിങ്ങള്‍ ചെയ്യേണ്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

ഈ മന്ത്രം ജപിക്കുക

ഈ മന്ത്രം ജപിക്കുക

'ഹേ ഘോര്‍ണി സൂര്യായ നമഃ'

സൂര്യപ്രകാശം മൂലം നിങ്ങള്‍ സഹിക്കേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഇത് നിങ്ങളെ മോചിപ്പിക്കും.

സൂര്യ നമസ്‌കാരം

സൂര്യ നമസ്‌കാരം

ഒരു ചെമ്പ് പാത്രത്തില്‍ സൂര്യദേവന് ജലവും പശുവിന്‍ പാലും സമര്‍പ്പിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ചുവന്ന പൂക്കള്‍ വെള്ളത്തിലിടുന്നത് കൂടുതല്‍ ഐശ്വര്യം നല്‍കും. ഈ രീതിയില്‍ സൂര്യനെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുകയും ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കുകയും ചെയ്യും.

Most read:ലാല്‍കിതാബ്: പുതുവര്‍ഷത്തില്‍ പ്രതിവിധി ഇതെങ്കില്‍ സമ്പത്ത് കുന്നുകൂടുംMost read:ലാല്‍കിതാബ്: പുതുവര്‍ഷത്തില്‍ പ്രതിവിധി ഇതെങ്കില്‍ സമ്പത്ത് കുന്നുകൂടും

ദാനം ചെയ്യുക

ദാനം ചെയ്യുക

ഈ ദിവസം ദാനം ചെയ്യുന്നത് ഒരു ആചാരമാണ്. ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഇരട്ടിയായി തിരികെ ലഭിക്കുന്നു. നല്‍കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ പുതപ്പുകള്‍, ചൂടുള്ള വസ്ത്രങ്ങള്‍, വെണ്ണ, ധാന്യങ്ങള്‍, അരി മുതലായവ ദാനം ചെയ്യുക.

വെള്ളം അര്‍പ്പിക്കുക

വെള്ളം അര്‍പ്പിക്കുക

'ഓം ഭാസ്‌കരായൈ നമ:'

വെള്ളത്തിലേക്ക് ശര്‍ക്കരയും അരിയും ചേര്‍ക്കുക. സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ പയറും ശര്‍ക്കരയും ചേര്‍ത്ത ചോറ് കഴിക്കുക. സൂര്യദേവന്‍ ഇതില്‍ പ്രസാദിക്കുകയും നിങ്ങളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യും.

സൂര്യദേവനോട് പ്രാര്‍ത്ഥിക്കുക

സൂര്യദേവനോട് പ്രാര്‍ത്ഥിക്കുക

അതിരാവിലെ കുളികഴിഞ്ഞ് കിഴക്കോട്ട് അഭിമുഖമായി സൂര്യഭഗവാന്റെ പ്രതിമയോ ചിത്രമോ നിങ്ങളുടെ മുന്‍പില്‍ സ്ഥാപിക്കുക. ചുവന്ന പൂക്കള്‍ അര്‍പ്പിക്കുകയും 'ഓം ഭാസ്‌കരായൈ നമ:' മന്ത്രം 5 തവണയെങ്കിലും ജപിക്കുകയും ചെയ്യുക.

Most read:വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യംMost read:വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യം

രാശിപ്രകാരം ഇവ ദാനം ചെയ്യുക

രാശിപ്രകാരം ഇവ ദാനം ചെയ്യുക

മേടം: ശര്‍ക്കര മധുരം, നിലക്കടല, എള്ളുണ്ട

ഇടവം: അരി, തൈര്, വെള്ളവസ്ത്രം, എള്ള് മധുരം

മിഥുനം: അരി, വെള്ള പച്ച നിറമുള്ള പുതപ്പുകള്‍, തുവരപരിപ്പ്

കര്‍ക്കടകം: വെള്ളി, വെള്ള എള്ള് അല്ലെങ്കില്‍ കര്‍പ്പൂരം

ചിങ്ങം: ചെമ്പ്, ഗോതമ്പ് എള്ള് മധുരം

കന്നി: പച്ച നിറത്തിലുള്ള പുതപ്പുകള്‍, ഖിച്ഡി (അരിയും പരിപ്പും)

തുലാം: പഞ്ചസാര, വെള്ള തുണി അല്ലെങ്കില്‍ ഖീര്‍ അല്ലെങ്കില്‍ കര്‍പ്പൂരം

വൃശ്ചികം: ചുവന്ന തുണി അല്ലെങ്കില്‍ എള്ള്

ധനു: മഞ്ഞ തുണി അല്ലെങ്കില്‍ സ്വര്‍ണ്ണ വസ്തുക്കള്‍

മകരം: കറുത്ത പുതപ്പ്, കറുത്ത എള്ള് അല്ലെങ്കില്‍ ചായ

കുംഭം: ഖിച്ഡി, എള്ള്

മീനം: സില്‍ക്ക് തുണി, ചെറുപയര്‍, പയര്‍ അല്ലെങ്കില്‍ എള്ള്

Most read:സൂര്യന്‍ മകരം രാശിയില്‍; ഈ 4 രാശിക്ക് സൗഭാഗ്യകാലംMost read:സൂര്യന്‍ മകരം രാശിയില്‍; ഈ 4 രാശിക്ക് സൗഭാഗ്യകാലം

എള്ള് കലര്‍ത്തിയ വെള്ളത്തില്‍ കുളി

എള്ള് കലര്‍ത്തിയ വെള്ളത്തില്‍ കുളി

മകരസംക്രാന്തി ദിനത്തില്‍ കുളിക്കുന്നതിന് മുമ്പ് എള്ള് വെള്ളത്തില്‍ ഇടുക. എള്ള് വെള്ളത്തില്‍ നിന്ന് കുളിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ പ്രവൃത്തിയിലൂടെ നിങ്ങള്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, മകരസംക്രാന്തി ദിനത്തില്‍ എള്ള് അരച്ച് പുരട്ടുന്നത് നല്ലതാണ്. ഇതിനുശേഷം, കുളിക്കുന്നത് നല്ല ആരോഗ്യം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

ആത്മാക്കള്‍ക്ക് ശാന്തി

ആത്മാക്കള്‍ക്ക് ശാന്തി

മകരസംക്രാന്തി ദിനത്തില്‍ കുളിച്ചതിന് ശേഷം അല്‍പം എള്ള് വെള്ളത്തിലിട്ട് സൂര്യന് സമര്‍പ്പിക്കുക. ആശയങ്ങള്‍ പ്രകാശിപ്പിക്കാനും നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് സഹായിക്കുന്നു. പുതപ്പ്, ഊഷ്മള വസ്ത്രങ്ങള്‍, നെയ്യ്, എള്ള് മുതലായവ ദാനം ചെയ്യുന്നതിലൂടെ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ മാറുകയും ശാന്തിയും ഐശ്വര്യവും ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

എള്ള് വെള്ളത്തിലിട്ട് പിതൃക്കള്‍ക്ക് സമര്‍പ്പിക്കുക. ഇത് അവരുടെ ആത്മാവിന് ശാന്തി നല്‍കുന്നു.

Most read:ഗ്രഹദോഷങ്ങളകറ്റി ജീവിതസൗഭാഗ്യത്തിന് മകരസംക്രാന്തിയില്‍ ചെയ്യേണ്ടത് ഇത്Most read:ഗ്രഹദോഷങ്ങളകറ്റി ജീവിതസൗഭാഗ്യത്തിന് മകരസംക്രാന്തിയില്‍ ചെയ്യേണ്ടത് ഇത്

സൂര്യദോഷം നീക്കാന്‍

സൂര്യദോഷം നീക്കാന്‍

നിങ്ങളുടെ ജാതകത്തില്‍ സൂര്യന്‍ തളര്‍ന്ന അവസ്ഥയില്‍ നില്‍ക്കുകയാണെങ്കില്‍ 'സൂര്യ യന്ത്രം' വീട്ടില്‍ സൂക്ഷിക്കുകയും സൂര്യമന്ത്രം 501 തവണ ചൊല്ലുകയും ചെയ്യുക. ഈ ദിവസം സൂര്യന്റെ അനുഗ്രഹം ലഭിക്കാന്‍ ശര്‍ക്കരയും പാലും ചേര്‍ത്ത ചോറ് കഴിക്കണം. ഇതുകൂടാതെ, അരിയും ശര്‍ക്കരയും സൂര്യനെ പ്രസാദിപ്പിക്കാനായി ഒഴുകുന്ന വെള്ളത്തില്‍ ഇടാം. ജാതകത്തില്‍ സൂര്യന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഒരു ചെമ്പ് നാണയമോ ചതുരാകൃതിയിലുള്ള ഒരു ചെമ്പ് നാണയത്തിന്റെ ഒരു കഷണമോ ഒരു ജലധാരയില്‍ ഇടുക.

English summary

Makar Sankranti 2022: Astrology Tips To Do On Makar Sankranti Day For Success in Malayalam

Makar Sankranti is the movement of the Sun from One Zodiac to another. Read on the astrology tips to do on makar sankranti day for success.
X
Desktop Bottom Promotion