Just In
Don't Miss
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Movies
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മകരസംക്രാന്തിയില്‍ സൂര്യദേവനെ ആരാധിച്ചാല്‍ ഫലം ഉറപ്പ്
ഹിന്ദുമതവിശ്വാസങ്ങളിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് മകരസംക്രാന്തി. ഒരു വര്‍ഷത്തിലെ ആദ്യം ഹിന്ദു ആഘോഷം കൂടിയാണിത്. ദക്ഷിണായനം പൂര്‍ത്തിയാക്കി സൂര്യന് ഉത്തരായനത്തിലേക്ക് കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന് ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു.
ഈ വര്‍ഷവും ജനുവരി 14 നാണ് ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നേടിത്തരുമെന്ന് പറയപ്പെടുന്നു. സൂര്യനുമായി ബന്ധപ്പെട്ട ആഘോഷമായതിനാല്‍, സൂര്യദേവന്റെ അനുഗ്രഹം നേടാനും സൂര്യന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടാനും ഈ ദിവസം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. മകരസംക്രാന്തി നാളില്‍ സൂര്യദേവന്റെ അനുഗ്രഹം നേടുന്നതിനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇതാ.

വെള്ളം അര്‍പ്പിക്കുക
സൂര്യദേവനെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വെള്ളം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. ഇതിന് ഏറ്റവും ഉത്തമ സമയമാണ് മകരസംക്രാന്തി ദിനം. ഈ ദിനത്തില്‍ പുലര്‍കാലെ സൂര്യദേവന് വെള്ളം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ അനുഗ്രഹം നേടി ജീവിതത്തില്‍ വിജയം കൈവരുത്താമെന്ന് പറയപ്പെടുന്നു.

സൂര്യയന്ത്രം
മകരസംക്രാന്തി നാളില്‍ സൂര്യയന്ത്രം ധരിക്കുന്നതിന് പുണ്യമായി കണക്കാക്കപ്പെടുന്നു. സൂര്യന്റെ രൂപത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ചെമ്പ് ലോക്കറ്റാണ് ഇത്. കഴുത്തില്‍ ചുവന്ന നൂലില്‍ ഇത് ധരിക്കുന്നതിലൂടെ സൂര്യന്റെ ഗ്രഹ സ്ഥാനത്തിന്റെ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം മോശമായി തുടരുന്നവര്‍ക്ക് ഇത് ധരിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുന്നു. കടങ്ങള്‍, നേത്ര രോഗങ്ങള്‍ എന്നിവ ഒഴിവാക്കാനും ചര്‍മ്മ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
Most read: Makar Sankranti 2021 : മകരസംക്രാന്തി: പുണ്യകാലവും ആഘോഷങ്ങളും

കുങ്കുമ തിലകം
മകരസംക്രാന്തിയില്‍ നേരത്തെ എഴുന്നേറ്റ് കുളിക്കുക. സൂര്യദേവനെ ആരാധിക്കുകയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുകയും ചെയ്യുക. കുറച്ച് കുങ്കുമവും റോസ് വാട്ടറും കലര്‍ത്തി നെറ്റിയില്‍ തിലകമായി പുരട്ടുക. ജീവതത്തില്‍ ഉയര്ച്ചകള്ക്കായി നിങ്ങള്‍ക്ക് ഇത് എല്ലാദിവസവും ചെയ്യാവുന്നതാണ്. കരിയറില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വഴി ഒന്നു പരീക്ഷിച്ചാല്‍ മതി.

ആദിത്യഹൃദയ സ്തോത്രം
മകരസംക്രാന്തി ദിവസം മുതല്‍ 101 ദിവസത്തേക്ക് ആദിത്യഹൃദയ സ്തോത്ര പാരായണം ചെയ്യുക. ഇത് സാമൂഹിക അന്തസ്സും സമൂഹത്തില്‍ ബഹുമാനവും നേടാന്‍ നിങ്ങളെ സഹായിക്കുന്നു. അങ്ങനെ, സൂര്യദേവനെ പ്രീതിപ്പെടുത്താനും നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും.
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ ചിതാനന്ദായതേ നമഃ
നീഹാരാനാശകരായ നമോ നമോ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
സ്ഥാവരജംഗമാചാര്യായതേ നമഃ
ദേവായ വിശൈ്വകസാക്ഷിണേ തേ നമഃ
സത്യപ്രകാശായ തത്വായതേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
Most read: നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്കിയാല്

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍
ഒരാളുടെ ജാതകത്തില്‍ സൂര്യന്റെ ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍, അത്തരം ആളുകള്‍ മകരസംക്രാന്തി ദിനത്തില്‍ വീട്ടില്‍ സൂര്യയന്ത്രം ആരാധിക്കണം. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ നീക്കുമെന്ന് പറയപ്പെടുന്നു. ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, അവയെ നീക്കം ചെയ്യുന്നതിനായി മകരസംക്രാന്തി ദിനത്തില്‍ കുങ്കുമം, ചുവന്ന പൂക്കള്‍, ഗംഗാജലം എന്നിവ കലര്‍ത്തി സൂര്യന് സമര്‍പ്പിക്കണമെന്ന് പറയപ്പെടുന്നു.

എള്ള് കഴിക്കുക
മകരസംക്രാന്തി ദിനത്തില്‍ പുതപ്പുകള്‍, കമ്പിളി വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ദാനം ചെയ്യുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നുവെന്ന് പറയപ്പെടുന്നു. ജാതകത്തിലെ സൂര്യദോഷം നീക്കാനായി മകരസംക്രാന്തിയില്‍ എള്ള് കഴിക്കണമെന്ന് പറയുന്നു.
Most read: മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

ഗംഗാനദിയില്‍ സ്നാനം
മകരസംക്രാന്തി ദിനത്തില്‍ ഗംഗാനദിയില്‍ മുങ്ങിക്കുളിക്കുന്നത് അങ്ങേയറ്റം ശുഭമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ ദിവസം ഗംഗാനദിയില്‍ കുളിക്കാനെത്തുന്നു. നദിയില്‍ കുളിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ വീട്ടിലെ വെള്ളത്തില്‍ ഗംഗാജലം ചേര്‍ത്ത് സ്നാനം ചെയ്യാവുന്നതാണ്.

വ്രതം നോല്ക്കുക
ഈ ദിവസം സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുക. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രാര്‍ത്ഥനകള്‍ നടത്തുക.
Most read: മകര സംക്രാന്തി; ആഘോഷങ്ങള്‍ പലവിധം

ദാനധര്‍മ്മങ്ങള്‍ ചെയ്യുക
മകരസംക്രാന്തി നാളില്‍ ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുക. പശുവിനെ പരിപാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുക. ഈ ദിവസം കറുത്ത എള്ള് ദാനം ചെയ്യുന്നത് അങ്ങേയറ്റം ശുഭമായി കണക്കാക്കപ്പെടുന്നു.