For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

|

ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണ് മകരസംക്രാന്തി. ഇന്ത്യയിലുടനീളം വിവധ ആചാരങ്ങളോടെ മകരസംക്രാന്തി ആഘോഷങ്ങള്‍ കൊണ്ടാടുന്നു. ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു.

Most read: മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലംMost read: മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

ഗ്രിഗോറിയന്‍ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് മകര സംക്രാന്തി ദിനം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ശകവര്‍ഷത്തില്‍ പൗഷ മാസയിലെ ശുക്ല പക്ഷത്തിലാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്. ഈ ദിവസം അങ്ങേയറ്റം ശുഭകരമായതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്ന ചില ആചാരങ്ങള്‍ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് പാലിക്കാവുന്നതാണ്. മകരസംക്രാന്തി ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും എടുത്തുകളയുമെന്ന് പറയപ്പെടുന്നു. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിലൂടെ ജീവിതത്തില്‍ സൗഭാഗ്യങ്ങളും ഐശ്വര്യവും ഇരട്ടിയായി വരുമെന്ന് വിശ്വസിക്കുന്നു. മകര സംക്രാന്തി നാളില്‍ ഓരോ രാശിക്കാര്‍ക്കും ഐശ്വര്യം വരാനാനായി എന്തൊക്കെ വസ്തുക്കള്‍ ദാനം ചെയ്യണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

ജ്യോതിഷമനുസരിച്ച് മേടം രാശിക്കാരുടെ ഭരണഗ്രഹം ചൊവ്വയായി കണക്കാക്കപ്പെടുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ ശോഭനമായ ഭാവിക്കായി മകരസംക്രാന്തി ദിനത്തില്‍ വെല്ലം, എള്ള് എന്നിവ ദാനം ചെയ്യണം.

ഇടവം

ഇടവം

ഇടവം രാശിക്കാരായ വ്യക്തികള്‍ പ്രേമത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നവരാണ്. ജ്യോതിഷമനുസരിച്ച്, മകര സംക്രാന്തി നാളില്‍ കമ്പിളി വസ്ത്രങ്ങളും എള്ളും ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും.

Most read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലംMost read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലം

മിഥുനം

മിഥുനം

മിഥുനം രാശിക്കാരുടെ ഭരണാധിപനാണ് ബുധന്‍. ഈ രാശിചിഹ്നത്തിലെ വ്യക്തികള്‍ ഭാഗ്യം ലഭിക്കാനായി മകര സംക്രാന്തി ദിവസം എള്ള്, കസ്തൂരി എന്നിവ ദാനം ചെയ്യേണ്ടതുണ്ട്. ഗോക്കള്‍ക്ക് പച്ചപ്പുല്ല് ഭക്ഷണമായി നല്‍കുന്നതും ഗുണം ചെയ്യും.

കര്‍ക്കിടകം

കര്‍ക്കിടകം

ജ്യോതിഷമനുസരിച്ച്, കര്‍ക്കിടകം രാശിക്കാരുടെ ഭരണാധിപന്‍ ചന്ദ്രനാണ്. മകര സംക്രാന്തി ദിനത്തില്‍ എള്ള്, പഴങ്ങള്‍, കമ്പിളി എന്നിവ ദാനം ചെയ്യുന്നതിലൂടെ വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെ നിര്‍ത്താന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് സാധിക്കും.

Most read:നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോMost read:നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരായ ആളുകള്‍ക്ക് സിംഹത്തിന്റെ സ്വഭാവമുണ്ട്. ജ്യോതിഷമനുസരിച്ച്, ഈ രാശിചക്രത്തിന്റെ ഭരണാധിപന്‍ സൂര്യനാണെന്ന് പറയപ്പെടുന്നു. മകര സംക്രാന്തി ദിവസം എള്ള്, പുതപ്പ് എന്നിവ ദാനം ചെയ്യുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഐശ്വര്യം വരുത്തും.

കന്നി

കന്നി

ജ്യോതിഷമനുസരിച്ച് കന്നി രാശിക്കാരുടെ ഭരണാധിപന്‍ ബുധനാണെന്ന് പറയപ്പെടുന്നു. കന്നി രാശിയില്‍ ജനിച്ചവര്‍ മകര സംക്രാന്തി നാളില്‍ എള്ള്, പുതപ്പ്, എണ്ണ, ഉഴുന്ന് എന്നിവ ദാനം ചെയ്യുന്നത് ശുഭമാണ്. ഗോക്കള്‍ക്ക് കാലിത്തീറ്റ നല്‍കുന്നതും നിങ്ങള്‍ക്ക് ആശ്വര്യം വരുത്തും.

തുലാം

തുലാം

ജ്യോതിഷമനുസരിച്ച് തുലാം രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. മകരസംക്രാന്തി നാളില്‍ തുലാം രാശിക്കാരായ വ്യക്തികള്‍ മഞ്ഞ ചെരുപ്പ്, പാല്‍, അരി എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

വൃശ്ചികം

വൃശ്ചികം

ജ്യോതിഷമനുസരിച്ച്, വൃശ്ചികം രാശിക്കാരുടെ ഭരണാധിപന്‍ ചൊവ്വയാണെന്ന് പറയപ്പെടുന്നു. ഈ രാശിചക്രത്തിലെ വ്യക്തികള്‍ മകര സംക്രാന്തി നാളില്‍ പാവപ്പെട്ടവര്‍ക്ക് അരിയും പയറുവര്‍ഗ്ഗങ്ങളും നല്‍കണം. വെല്ലം ദാനം ചെയ്യുന്നതും വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും.

ധനു

ധനു

ജ്യോതിഷമനുസരിച്ച് വ്യാഴമാണ് ധനു രാശിക്കാരുടെ അധിപന്‍. മകര സംക്രാന്തി നാളില്‍ ധനു രാശിക്കാരായ വ്യക്തികള്‍ എള്ള്, തുവരപരിപ്പ് എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍

മകരം

മകരം

ജ്യോതിഷമനുസരിച്ച്, മകരം രാശിക്കാരുടെ ഭരണാധിപന്‍ ശനിയാണെന്ന് പറയപ്പെടുന്നു. അതിനാല്‍ മകരസംക്രാന്തി നാളില്‍ മകരം രാശിക്കാരായ വ്യക്തികള്‍ ഭാഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി എണ്ണ, എള്ള്, പുതപ്പ്, പുസ്തകങ്ങള്‍ എന്നിവ ദാനം ചെയ്യണം.

കുംഭം

കുംഭം

കുംഭം രാശിക്കാരായ വ്യക്തികള്‍ സ്വതന്ത്രമായി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു. ജ്യോതിഷമനുസരിച്ച്, ഈ രാശിചക്രത്തിന്റെ അധിപന്‍ ശനിയാണെന്ന് പറയപ്പെടുന്നു. മകര സംക്രാന്തി നാളില്‍ കുംഭം രാശിക്കാര്‍ എള്ള്, എണ്ണ എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

Most read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവMost read:കടം പെരുകും ഒപ്പം ഐശ്വര്യക്കേടും; ഒരിക്കലും വീട്ടില്‍ പാടില്ല ഇവ

മീനം

മീനം

ജ്യോതിഷമനുസരിച്ച്, മീനം രാശിക്കാരുടെ ഭരണാധിപന്‍ വ്യാഴമാണെന്ന് പറയപ്പെടുന്നു. ഈ രാശിചിഹ്നത്തിലെ വ്യക്തികള്‍ മകര സംക്രാന്തി നാളില്‍ എള്ള്, കടല, സാബുദാന, പുതപ്പ്, കൊതുക് വലകള്‍ എന്നിവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു.

English summary

Makar Sankranti 2022: Things To Donate On Makar Sankranti According To Zodiac Sign

It is believed that the donation made on makar sankranti day is hundredfold and the donor gets it. Lets see the things to donate on makar sankranti according to zodiac sign.
X
Desktop Bottom Promotion