For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

|

ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഹിന്ദു ഉത്സവം മകരസംക്രാന്തിയാണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആചരിക്കുന്ന ഒരേയൊരു ഹിന്ദു ഉത്സവമാണിത്.

Most read: ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read: ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു. ഈ വര്‍ഷം ജനുവരി 15 ന് മകരസംക്രാന്തി ആഘോഷിക്കുന്നു. ഈ ദിവസം അങ്ങേയറ്റം ശുഭകരമായതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്ന ചില ആചാരങ്ങള്‍ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് പാലിക്കാവുന്നതാണ്. മകരസംക്രാന്തി ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും എടുത്തുകളയുമെന്ന് പറയപ്പെടുന്നു. അത്തരമൊരു പുണ്യനാളായ മകരസംക്രാന്തി ദിനത്തില്‍ നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളിതാ.

ഗംഗാനദിയില്‍ സ്‌നാനം

ഗംഗാനദിയില്‍ സ്‌നാനം

മകരസംക്രാന്തി ദിനത്തില്‍ ഗംഗാനദിയില്‍ മുങ്ങിക്കുളിക്കുന്നത് അങ്ങേയറ്റം ശുഭമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ ദിവസം ഗംഗാനദിയില്‍ കുളിക്കാനെത്തുന്നു. നദിയില്‍ കുളിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ വീട്ടിലെ വെള്ളത്തില്‍ ഗംഗാജലം ചേര്‍ത്ത് സ്‌നാനം ചെയ്യാവുന്നതാണ്.

സൂര്യദേവനെ ആരാധിക്കുക

സൂര്യദേവനെ ആരാധിക്കുക

പുലര്‍കാലെ കുളിച്ച ശേഷം സൂര്യദേവന് വെള്ളം അര്‍പ്പിക്കുക. മകരസംക്രാന്തിയില്‍ സൂര്യദേവനെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷം നല്‍കുന്നു. സമൃദ്ധിക്കായി പരമശിവന്‍, മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരെയും സംക്രാന്തി നാളില്‍ ആരാധിക്കാവുന്നതാണ്. ഈ ദിവസം സൂര്യദേവന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുക. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും പ്രാര്‍ത്ഥനകള്‍ നടത്തുക.

Most read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവMost read:2021ല്‍ 12 രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍ ഇവ

ദാനധര്‍മ്മങ്ങള്‍ ചെയ്യുക

ദാനധര്‍മ്മങ്ങള്‍ ചെയ്യുക

മകരസംക്രാന്തി നാളില്‍ ദാനധര്‍മ്മങ്ങള്‍ക്ക്‌ പ്രത്യേക പ്രാധാന്യമുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുക. പശുവിനെ പരിപാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുക. ഈ ദിവസം കറുത്ത എള്ള് ദാനം ചെയ്യുന്നത് അങ്ങേയറ്റം ശുഭമായി കണക്കാക്കപ്പെടുന്നു.

എള്ള് കൊണ്ടുള്ള ലഡ്ഡു

എള്ള് കൊണ്ടുള്ള ലഡ്ഡു

വീട്ടില്‍ ഒരു പുതിയ ചൂല് വാങ്ങുക. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം തേടുക. വീട്ടില്‍ എള്ള് കൊണ്ട് തയാറാക്കിയ ലഡ്ഡുവും ഖിച്ച്ഡിയും ഉണ്ടാക്കി ദരിദ്രര്‍ക്ക് വിതരണം ചെയ്യുക. നിങ്ങളുടെ കുടുംബത്തോടൊപ്പം ഇരുന്ന് അത് കഴിക്കുക. ഇവയെല്ലാം മകരസംക്രാന്തി നാളില്‍ നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്ന കാര്യങ്ങളാണ്.

Most read:ലക്ഷ്മീദേവി പടിയിറങ്ങും; ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്Most read:ലക്ഷ്മീദേവി പടിയിറങ്ങും; ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

കുളിക്കാതെ ഭക്ഷണം കഴിക്കരുത്

കുളിക്കാതെ ഭക്ഷണം കഴിക്കരുത്

പലര്‍ക്കും രാവിലെ ഉണര്‍ന്നയുടന്‍ ചായ കുടിക്കുന്ന ശീലമുണ്ട്. നിങ്ങള്‍ അത്തരം ആളുകളില്‍ ഉണ്ടെങ്കില്‍, മകരസംക്രാന്തിയില്‍ ഇത് ഒഴിവാക്കുക. മകര സംക്രാന്തി നാളില്‍ കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഗംഗയിലോ മറ്റേതെങ്കിലും നദിയിലോ കുളിച്ച് ദാനകര്‍മ്മങ്ങള്‍ ചെയ്തതിനുശേഷം മാത്രമേ ഈ ദിവസം നിങ്ങള്‍ എന്തെങ്കിലും കഴിക്കാന്‍ പാടുള്ളൂ.

മരങ്ങള്‍ മുറിക്കരുത്

മരങ്ങള്‍ മുറിക്കരുത്

ഹിന്ദുമതത്തില്‍ മരങ്ങളെ പ്രകൃതിയുടെ പവിത്രമായ ഘടകങ്ങളായി ആരാധിക്കുന്നു. പല വൃക്ഷങ്ങളും ചില ദേവതകളെ പ്രതീകപ്പെടുത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, മകരസംക്രാന്തി ഒരു വിളവെടുപ്പ് ഉത്സവം കൂടിയായതിനാല്‍, ആ ദിവസം സസ്യങ്ങളെ ആരാധിക്കുന്നു. പ്രകൃതിയെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് മകരസംക്രാന്തി. ഈ ദിവസം, വീടിനകത്തോ പുറത്തോ ഏതെങ്കിലും തരത്തിലുള്ള സസ്യങ്ങള്‍ മുറിക്കുകയോ കൊയ്ത്തു നടത്തുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് ദോഷമാണ്. ഇത് പ്രകൃതിയുടെ ഉത്സവവും പച്ചപ്പിന്റെ ആഘോഷവുമാണ്. അതിനാല്‍ വിളവെടുപ്പ് ജോലികള്‍ ഈ ദിവസം മാറ്റിവയ്ക്കണം.

Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?Most read:പശു എങ്ങനെ ഹിന്ദുക്കളുടെ പുണ്യമൃഗമായി ?

ലഹരി പദാര്‍ത്ഥങ്ങള്‍ പാടില്ല

ലഹരി പദാര്‍ത്ഥങ്ങള്‍ പാടില്ല

മകരസംക്രാന്തി ദിനത്തില്‍ നിങ്ങള്‍ ഒരു തരത്തിലുള്ള ലഹരിയും കഴിക്കരുത്. മദ്യം, സിഗരറ്റ്, ഗുട്ട്ക മുതലായവ ഈ ദിവസം നിങ്ങള്‍ ഒഴിവാക്കണം. മസാലകള്‍ അടങ്ങിയ ഭക്ഷണവും ഈ ദിവസം കഴിക്കരുത്. ഈ ദിവസം എള്ള്, ചെറുപയര്‍, ഖിച്ച്ഡി തുടങ്ങിയവ കഴിക്കുകയും ഇവയെല്ലാം കഴിയുന്നത്ര ദാനം ചെയ്യുകയും വേണം. ഈ ദിവസം സൂര്യദേവനെയും ശനിദേവനെയും ഭക്തര്‍ ആരാധിക്കുന്നു. അത്തരമൊരു ദിവസം മാംസം കഴിക്കുന്നതും നിങ്ങള്‍ക്ക് ദോഷകരമാണ്. വെളുത്തുള്ളി, സവാള എന്നിവയും ഈ ദിവസം കഴിക്കാന്‍ പാടില്ല. മകരസംക്രാന്തി ഉത്സവം ലാളിത്യത്തോടെ ആഘോഷിക്കണം. ഭക്ഷണത്തിലും സാത്വികത പിന്തുടരുക.

യാചകരെ മടക്കി അയക്കരുത്

യാചകരെ മടക്കി അയക്കരുത്

മകരസംക്രാന്തി ദിനത്തില്‍, യാചകരോ സാധുക്കളോ പ്രായമായവരോ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അവരെ വെറും കൈയോടെ മടക്കി അയക്കരുത്. നിങ്ങളുടെ കഴിവിന് അനുസരിച്ച് അവര്‍ക്ക് ദാനം ചെയ്യുക.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

കോപത്തോടെ സംസാരിക്കരുത്

കോപത്തോടെ സംസാരിക്കരുത്

മകരസംക്രാന്തി നാളില്‍ അനുഗ്രഹം നേടാനായി ഒരാള്‍ പരുഷസ്വഭാവം ഉപേക്ഷിക്കേണ്ടതാണ്. മകരസംക്രാന്തി ഒരു ശുഭ ഉത്സവമാണ്, ഒരു പുതിയ തുടക്കം കുറിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. സ്വഭാവത്തില്‍ കോപം നിലനിര്‍ത്തുന്നതിലൂടെ, നിങ്ങള്‍ എല്ലായിടത്തും നിഷേധാത്മകത പ്രചരിപ്പിക്കും. അത് നിങ്ങളുടെ വിജയത്തിന് ഒരു തടസ്സമായി നിന്നേക്കാം. അതിനാല്‍, മകരസംക്രാന്തി ദിനത്തില്‍ ആരോടും ദേഷ്യപ്പെടരുത്. ആരോടും മോശമായി സംസാരിക്കരുത്, എല്ലാവരോടും മധുരമായി പെരുമാറുക.

English summary

Makar Sankranti 2021: Dos And Don'ts On This Auspicious Day

Makar Sankranti day is extremely auspicious and therefore, you can perform certain rituals that will bring in good luck and prosperity in your life. Read on the dos and don'ts on this auspicious day.
X
Desktop Bottom Promotion