For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Makar Sankranti 2021 : മകരസംക്രാന്തി: പുണ്യകാലവും ആഘോഷങ്ങളും

|

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണിത്. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു.

Most read: സൂര്യന്‍ മകരരാശിയിലേക്ക്; ഭാഗ്യങ്ങളുടെ കാലം മുന്നില്‍

മകരസംക്രാന്തി ദിവസം ഒരു പുതിയ വിളവെടുപ്പ് സീസണിന്റെ ആരംഭവും ശൈത്യകാലത്തിന്റെ അവസാനവും അടയാളപ്പെടുത്തുന്നു. എന്നിരുന്നാലും, മകരസംക്രാന്തിയുടെ സാംസ്‌കാരിക പ്രാധാന്യം ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പേരുകളോടെ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു.

Most read: നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില്‍ ഇതെല്ലാം നല്‍കിയാല്‍

സോളാര്‍ കലണ്ടര്‍ അനുസരിച്ച് നിര്‍ണ്ണയിക്കപ്പെടുന്നതിനാല്‍ മകരസംക്രാന്തി ദിവസം മിക്കവാറും എല്ലാ വര്‍ഷവും സമാനമായിരിക്കും. ഈ ദിവസം ആളുകള്‍ സൂര്യദേവനെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആളുകള്‍ ഗംഗ, യമുന, ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ പുണ്യനദികളില്‍ സ്‌നാനം ചെയ്ത് സൂര്യദേവനെ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് എല്ലാ പാപങ്ങളെയും കഴുകിക്കളയുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനുപുറമെ, മകരസംക്രാന്തി സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലമായും കണക്കാക്കപ്പെടുന്നു. ഈ ദിവസം അങ്ങേയറ്റം ശുഭകരമായതിനാല്‍ ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്ന ചില ആചാരങ്ങള്‍ ഇന്ത്യയിലുടനീളമുള്ള വിശ്വാസികള്‍ നടത്തിവരുന്നു.

2021 മകരസംക്രാന്തി എന്ന് ?

2021 മകരസംക്രാന്തി എന്ന് ?

സാധാരണയായി ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 14 നാണ് മകരസംക്രാന്തി ആചരിക്കുന്നത്. പക്ഷേ ചിലപ്പോള്‍ അത് ജനുവരി 15 ന് വരുന്നു. ഈ വര്‍ഷം ജനങ്ങള്‍ ജനുവരി 14 ന് മകരസംക്രാന്തി ആഘോഷിക്കും.

മകരസംക്രാന്തി 2021: പുണ്യകാലം

മകരസംക്രാന്തി 2021: പുണ്യകാലം

2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 5:46 വരെയാണ് മകരസംക്രാന്തി പുണ്യ കാലം. (ദൈര്‍ഘ്യം - 09 മണിക്കൂര്‍ 16 മിനിറ്റ്)

Most read:മകരസംക്രാന്തി നാളില്‍ ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

മകരസംക്രാന്തി 2021: മഹാപുണ്യ കാലം

മകരസംക്രാന്തി 2021: മഹാപുണ്യ കാലം

2021 ജനുവരി 14 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 10:15 വരെയാണ് മകരസംക്രാന്തി മഹാ പുണ്യ കാലം. (ദൈര്‍ഘ്യം: 01 മണിക്കൂര്‍ 45 മിനിറ്റ്)

മകരസംക്രാന്തി: കേരളത്തിലെ ആചാരങ്ങള്‍

മകരസംക്രാന്തി: കേരളത്തിലെ ആചാരങ്ങള്‍

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ആചാരങ്ങളോടെ ഈ ദിവസം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയൊന്നാകെയുള്ള ഹൈന്ദവര്‍ക്ക് മകര സംക്രാന്തി പുണ്യദിനമാണ്. കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു.

Most read:രാഹു 2021: ജീവിതം മാറും, ഭാഗ്യം വരും; ഓരോ രാശിക്കും ഫലം

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ മകരസംക്രാന്തി പ്രധാനമായും 'സംഭാവന'യുടെ ഉത്സവമാണ്. ഈ ശുഭദിനത്തില്‍ ആളുകള്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുന്നു. മകരസംക്രാന്തി ദിവസം മുതലാണ് ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന 'മാഘമേള' ആരംഭിക്കുന്നത്.

ഹരിയാന

ഹരിയാന

ഹരിയാനയിലും പഞ്ചാബിലും ജനങ്ങള്‍ ഈ ദിവസം തീ കൂട്ടി പൂജ നടത്തുകയും തീയിലേക്ക് അരിയും മധുരവും അര്‍പ്പിക്കുകയും ചെയ്യുന്നു.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തില്‍ മകരസംക്രാന്തി നാളില്‍ പട്ടം പറത്തലിനാണ് പ്രാധാന്യം. അഹമ്മദാബാദില്‍ മകരസംക്രാന്തിയെ 'ഉത്തരായന്‍' എന്നാണ് വിളിക്കുന്നത്. കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതുപോലുള്ള ആചാരങ്ങളും ഇവിടെ ഒരു പതിവാണ്.

ബംഗാള്‍

ബംഗാള്‍

ബംഗാളില്‍ മകരസംക്രാന്തി 'പൗഷ് പര്‍ബന്‍' എന്നാണ് അറിയപ്പെടുന്നത്. മകരസംക്രാന്തി ദിവസം രാവിലെ കുളിച്ച് എണ്ണ് സംഭാവന ചെയ്യുന്ന പാരമ്പര്യമുണ്ട്. ആളുകള്‍ അരിമാവ്, തേങ്ങ, പാല്‍, ഈന്തപ്പഴം എന്നിവകൊണ്ട് മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നു. ഗംഗാനദിയില്‍ എല്ലാ വര്‍ഷവും ഈ ദിവസം വലിയ മേളകളും സംഘടിപ്പിക്കാറുണ്ട്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ മകരസംക്രാന്തി സാധാരണയായി മൂന്ന് ദിവസം ആഘോഷിക്കാറുണ്ട്. ആളുകള്‍ ഹല്‍വ, ലഡു എന്നിവ കൈമാറ്റം ചെയ്യുകയും പരസ്പരം ആശംസകള്‍ നേരുകയും ചെയ്യുന്നു. വിവാഹിതരായ സ്ത്രീകള്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വീട്ടിലേക്ക് ക്ഷണിക്കുകയും 'ഹല്‍ദി-കുങ്കും' ആഘോഷിക്കുകയും ചെയ്യുന്നു. മാഘ മാസത്തില്‍ വിളവെടുപ്പ് കാലം അവസാനിക്കുന്നതിന്റെ ഭാഗമായി ഗുവാഹത്തിയില്‍, മകരസംക്രാന്തി ദിവസം 'മാഘ് ബിഹു' അഥവാ 'ഭോഗാലി ബിഹു' ആയി ആഘോഷിക്കുന്നു.

തമിഴ്നാട്

തമിഴ്നാട്

തമിഴ്നാട്ടിലെ നാല് ദിവസത്തെ ഉത്സവമാണിത്. ബോഗി, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, കാണും പൊങ്കല്‍ എന്നിങ്ങനെ നാലു ദിവസത്തെ ആഘോഷമാണ് മകരസംക്രാന്തി. തമിഴ് മാസമായ മാര്‍ഗഴിയുടെ അവസാന ദിവസം മുതല്‍ തൈ മാസം മൂന്നാം ദിനം വരെ ആഘോഷങ്ങള്‍ നീളുന്നു. ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍.

English summary

Makar Sankranti 2021: Date, Puja Vidhi, Timings, Samagri, Mantra Ritual, History and Significance

This year, the festival will be celebrated on January 14. Here are some of the key rituals of the Makar Sankranti festival, have a look.
X