മകം നക്ഷത്രം: 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ വര്‍ഷഫലം ഒറ്റനോട്ടത്തില്‍

നക്ഷത്രഫലം എപ്പോഴും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും വര്‍ഷഫലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എവിടെയെല്ലാം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് നിങ്ങളുടെ ജീവിതത്തില്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ സഹായിക്കുന്നു. നക്ഷത്രഫലത്തില്‍ ഇന്ന് മകം നക്ഷത്രത്തെക്കുറിച്ചാണ് പറയുന്നത്. മകം നക്ഷത്രക്കാര്‍ക്കാണ് ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള സമ്പൂര്‍ണ വര്‍ഷഫലം അറിയാന്‍ വായിക്കൂ.

Makam Nakshatra

നക്ഷത്രഫലം അനുസരിച്ച് നിങ്ങളുടെ ഈ വര്‍ഷം ഏത് പ്രകാരമാണ് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് നോക്കാം. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഗ്രഹങ്ങളുടേയും രാശിയുടേയും സ്വാധീനം വ്യത്യസ്ത തരത്തിലാണ്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പൊതുഫലം

പൊതുഫലം

മകം നക്ഷത്രക്കാരെ ഭരിക്കുന്നത് കേതുവാണ്. കന്നി, ചിങ്ങം എന്നീ രാശിക്കാരെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. രാജകീയ സ്ഥാനങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. മാത്രമല്ല മകം നക്ഷത്രക്കാരെ തേടി പ്രശസ്തിയും സാമ്പത്തിക നേട്ടവും വരുന്നു. കൂടാതെ ഇവരെ എല്ലാവരും ബഹുമാനിക്കുകയും സസ്‌നേഹിക്കുകയും ചെയ്യുന്നു. ജോലിയില്ലാതെ ഇരിക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ നക്ഷത്രത്തിലെ ആളുകള്‍ പരമ്പരാഗതമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. പിതൃക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. ജീവിതത്തിന്റെ വിവിധ ഘട്ടത്തില്‍ സ്‌നേഹവും വാത്സല്യവും വര്‍ദ്ധിക്കുന്നു. ആധിപത്യം പുലര്‍ത്തുന്ന നക്ഷത്രക്കാരായിരിക്കും മകം നക്ഷത്രക്കാര്‍.

 കരിയര്‍

കരിയര്‍

മകം നക്ഷത്രക്കാരുടെ കരിയര്‍ വളര്‍ച്ചയില്‍ ഈ വര്‍ഷം വളരെയധികം പ്രധാനപ്പെട്ടതാവുന്നു. പല വിധത്തിലുള്ള മികച്ച അവസരങ്ങളും ഇവരെ തേടി വരുന്നു. ജീവിതത്തില്‍ തിടുക്കപ്പെട്ട് എടുക്കുന്ന പല തീരുമാനങ്ങളും 2023-ന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ മുതലുള്ള സമയം നിങ്ങള്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. പദ്ധതികള്‍ എല്ലാം തന്നെ പടിപടിയായി നടപ്പാക്കുന്നു. മാത്രമല്ല കരിയറില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരുമാസമാണ് സെപ്റ്റംബര്‍. വര്‍ഷത്തിലെ അവസാന മാസങ്ങള്‍ അല്‍പം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും. എങ്കിലും അനുകൂല സമയം നിങ്ങളെ തേടി വരുന്നു. ബിസിനസ്സ് വളര്‍ച്ചയ്ക്ക് പൊതുവെ അനുകൂലമായ വര്‍ഷമായിരിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ വര്‍ഷത്തിന്റെ അവസാന ഭാഗത്ത് നല്ല നേട്ടം ലഭിക്കുന്നു.

ധനകാര്യം

ധനകാര്യം

സാമ്പത്തിക കാര്യങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം മകം നക്ഷത്രക്കാര്‍ക്ക് പല അനുകൂല സാഹചര്യങ്ങളും ഉണ്ടാവുന്നു. ഏപ്രില്‍ 2023- മുതല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ലാഭകരമായ മാറ്റങ്ങള്‍ വരുന്നു. നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാം തന്നെ പാലിക്കപ്പെടുന്നു. ഈ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ പൊതുവേ ചെറിയൊരു അലസത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് അങ്ങോട്ട് ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയവു സാമ്പത്തികമായി മികച്ച മാറ്റങ്ങളും ഉണ്ടാവുന്ന ഒരു വര്‍ഷമായിരിക്കും. ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത സന്തോഷം നിറക്കുന്നു. എല്ലാ നിലയിലും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുന്ന ഒരു വര്‍ഷമാണ് മകം നക്ഷത്രക്കാര്‍ക്ക് 2023.

കുടുംബം

കുടുംബം

കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെധികം ശ്രദ്ധ വേണ്ട ഒരു സമയമാണ് 2023. എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഈ പ്രതിസന്ധി പോകെപ്പോകെ മാറുന്നു. കാരണം വര്‍ഷാരംഭത്തില്‍ നിങ്ങള്‍ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടേയും പല ആവശ്യങ്ങളും അവഗണിക്കുന്നു. ഇത് ചെറിയ രീതിയില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. ഇത്തരം കാര്യങ്ങള്‍ പിന്നീട് തുടരാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നു. നിങ്ങളുടെ വികാരം കുടുംബവും മനസ്സിലാക്കി അതിനോടൊപ്പം നില്‍ക്കുന്നുയ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിത്തതില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. പരസ്പര ധാരണയോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ സ്ഥിരമായ വ്യായാമവും ഭക്ഷണവും എല്ലാം ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. ആരോഗ്യത്തിനും ഫിറ്റ്‌നസിനും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. 2023- ജൂണ്‍ മാസം മുതല് ഓഗസ്റ്റ വരെയുള്ള മാസങ്ങളില്‍ ബന്ധങ്ങളിലുണ്ടാവുന്ന തകരാറുകള്‍ പലപ്പോഴും നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് വഴി ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയധികം സ്വാധീനിച്ചേക്കാം. യാത്ര ചെയ്യുമ്പോഴും മറ്റും ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചക്കും നില്‍ക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ 2023 എപ്പോഴും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു വര്‍ഷമായിരിക്കണം.

 മികച്ച മാസങ്ങള്‍

മികച്ച മാസങ്ങള്‍

മകം നക്ഷത്രക്കാരുടെ മികച്ച മാസങ്ങള്‍ 2023-ല്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാര്‍ച്ച്, ഓഗസ്റ്റ്, ഡിസംബര്‍ 2023 എന്നിവയാണ് നിങ്ങള്‍ക്ക് മികച്ച മാസങ്ങള്‍. എന്നാല്‍ ഇതില്‍ മോശം മാസങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ജനുവരി, ഫെബ്രുവരി, മെയ്, ജൂണ്‍, ഒക്ടോബര്‍ 2023 എന്നിവ മോശം മാസങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ സമ്മിശ്രഫലങ്ങള്‍ നല്‍കുന്ന മാസങ്ങള്‍ കൂടി നോക്കാം. ഏപ്രില്‍, ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് സമ്മിശ്രഫലങ്ങള്‍ നല്‍കുന്നത്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

മകം നക്ഷത്രക്കാരുടെ 2023-ലെ പൊതുഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതില്‍ ഏത് തീരുമാനം എടുക്കുമ്പോഴും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ജോലികള്‍ പലപ്പോഴും നിരാശ സമ്മാനിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ആഗ്രഹിച്ച പ്രകാരം ആയിരിക്കില്ല പലപ്പോഴും ജീവിതം ഈ വര്‍ഷം എന്നതാണ് സത്യം. എന്നാല്‍ നെഗറ്റീവ് ഫലങ്ങള്‍ വളരെ കുറച്ചായിരിക്കും ഈ വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നത്. വിദേശ ജോലികള്‍ക്ക് നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അവരാഗ്രഹിക്കുന്നത് പോലെ വിദ്യാഭ്യാസം നേടുന്നതിനും കോഴ്‌സ് പഠിക്കുന്നതിനും സാധിക്കുന്നു.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം അതിനുള്ള സാധ്യത നന്നേ കുറവായിരിക്കും. എന്നാല്‍ ഇതേ അവസരത്തില്‍ നിങ്ങള്‍ വിദേശത്ത് ജോലി അന്വേഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും ഉണ്ടാവുന്നത്. ജോലി സ്ഥലത്ത് ആത്മവിശ്വാസത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. ഇത് മാത്രമല്ല സഹപ്രവര്‍ത്തകരോടൊത്ത് നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. വര്‍ഷാവസാനം നിങ്ങള്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ പല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസുകാര്‍ക്ക് ചെറിയ തോതില്‍ എങ്കിലും സ്തംഭനാവസ്ഥയുണ്ടാകും. എന്നാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion