Makam Nakshatra 2022: മകം നക്ഷത്രം 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഓരോ മാസത്തേയും ഫലം

2022-ലെ ജ്യോതിഷ ഫലത്തെക്കുറിച്ച് അറിയുന്നതിന് എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ മകം നക്ഷത്രത്തിന്റെ സമ്പൂര്‍ണഫലത്തെക്കുറിച്ചാണ് പറയുന്നത്. കേതു ഗ്രഹത്തിന്റെ നക്ഷത്രമാണ് മകം നക്ഷത്രം. ിഅശ്വിനി ദേവന്മാര്‍ ആണ് ഇത് ഭരിക്കുന്നത്. ഈ ആളുകള്‍ എല്ലാവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെങ്കിലും ഒടുവില്‍ അവരുടെ സ്വന്തം ആശയം നടപ്പിലാക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

Makam Nakshatra 2022

സംഗീതം, ആയുര്‍വേദം, ഹോമിയോപ്പതി, ക്രിക്കറ്റ്, മെഡിസിന്‍, രാഷ്ട്രീയം എന്നിവയാണ് താല്‍പ്പര്യമുള്ള മേഖലകള്‍. ഹോബികളില്‍ സ്‌പോര്‍ട്‌സ്, മെഡിസിന്‍, പുസ്തക വായന, മറ്റുള്ളവരെ സഹായിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. സഹോദരന്റെയോ സഹോദരിയുടെയോ കുടുംബത്തില്‍ നിന്ന് അവര്‍ക്ക് ചില അസ്വസ്ഥതകള്‍ നേരിടേണ്ടിവരും. 50 വര്‍ഷം വരെ അവര്‍ വളരെ സുഖകരമായി ജീവിക്കും, എന്നാല്‍ അതിനുശേഷം അവര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. എന്തൊക്കെയാണ് ഇത്തരത്തില്‍ ഓരോ മാസത്തിലും മകം നക്ഷത്രക്കാരുടെ ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ജനുവരി 2022

ജനുവരി 2022

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. ഒരു മോശം സുഹൃത്തുമായുള്ള ബന്ധം ഇല്ലാതാവുന്നതിനുള്ള സമയമാണ് ഇത്. പലപ്പോഴും നിങ്ങള്‍ക്ക് ചിന്തകളില്‍ സ്ഥിരത നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അടുപ്പക്കാരും പ്രിയപ്പെട്ടവരുമായി അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ദേഷ്യം പോസിറ്റീവ് എനര്‍ജിയെ നശിപ്പിക്കുന്നു. ധനനഷ്ടത്തിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ പാമ്പുകളോടും മറ്റ് ഇഴജന്തുക്കളോടും ഉള്ള ഭയം ഈ വര്‍ഷം ഉണ്ടായിരിക്കും.

പ്രതിവിധികള്‍

ഏതെങ്കിലും നവഗ്രഹ ക്ഷേത്രം സന്ദര്‍ശിച്ച് കേതുപൂജ നടത്തുക. കേതു സ്തുതി ജപിക്കുക. മഹാ രുദ്രാഭിഷേകമോ ശിവലിംഗാഭിഷേകമോ ദോഷഫലങ്ങളെ തരണം ചെയ്യുന്നതിനുള്ള ആത്യന്തികമായ പ്രതിവിധിയായിരിക്കും.

ഫെബ്രുവരി 2022

ഫെബ്രുവരി 2022

സാമ്പത്തികമായി, ഇതൊരു നല്ല മാസമാണ്. നിങ്ങള്‍ വെളുത്തതും വൃത്തിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണം. നിങ്ങളുടെ മാന്യതയും മനോഹാരിതയും നിങ്ങള്‍ക്ക് ചുറ്റുമുള്ള നിരവധി ആളുകളെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള നിങ്ങളുടെ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ജീവിതത്തില്‍ പുതിയ ആളുകളെ കണ്ടുമുട്ടും. സ്ത്രീകളുമായുള്ള ബന്ധം മെച്ചപ്പെടും. കരിയറിലും ബിസിനസ്സിലും സ്ഥിരമായ വളര്‍ച്ചയുണ്ടാവുന്നുണ്ട്.

പ്രതിവിധികള്‍

ഈ മാസം നിങ്ങളുടെ സ്ഥാനവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന്, ശ്രീ ലക്ഷ്മി ക്ഷേത്രം സന്ദര്‍ശിച്ച് ദേവിയെ ആരാധിക്കുക. ലക്ഷ്മി സ്‌തോത്രങ്ങള്‍ ജപിക്കുക.

മാര്‍ച്ച് 2022

മാര്‍ച്ച് 2022

ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനസ്സിന്റെ ശക്തിയും ജ്ഞാനവും നിങ്ങളെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ഈ മാസം മികച്ചതായിരിക്കും. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതിനുള്ള ഭാഗ്യം കാണുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കായി പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വളരെ കൂടുതലായിരിക്കും. ബിസിനസിന്റെയും കരിയറിന്റെയും കാര്യത്തില്‍, നിരന്തരമായ വളര്‍ച്ചയുണ്ടായിരിക്കും.

പ്രതിവിധികള്‍

ഈ മാസത്തെ നിങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍, ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രുദ്രാഭിഷേകമോ ശിവലിംഗാഭിഷേകമോ നടത്തുക.

ഏപ്രില്‍ 2022

ഏപ്രില്‍ 2022

ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനസ്സിന്റെ ശക്തിയും ജ്ഞാനവും നിങ്ങളെ ഒരു മികച്ച നേട്ടത്തിലേക്ക് എത്തിക്കുന്നുണ്ട്. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ഈ മാസം നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും നിങ്ങള്‍ക്ക് ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെയും കരിയറിന്റെയും കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മികച്ച അവസ്ഥയിലായിരിക്കും.

പ്രതിവിധികള്‍

ഈ മാസത്തെ നിങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍, വിഷ്ണുക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വഴിപാടുകള്‍ കഴിക്കുക.

മെയ് 2022

മെയ് 2022

ദേഷ്യവും വിഷാദവും ഈ മാസം ഇവരെ ഭരിക്കുന്നു. ഏത് കാര്യവും നിങ്ങള്‍ തിടുക്കത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അത് പലപ്പോഴും നിങ്ങള്‍ക്ക് വളരെ മോശമായ ഫലം നല്‍കും. മോഷ്ടാക്കളെക്കുറിച്ചുള്ള ഭയം നിങ്ങളുടെ ജീവിതത്തില്‍ ഭയം വര്‍ദ്ധിപ്പിക്കുന്നു. ഹൃദ്രോഗങ്ങള്‍, ക്ഷയം, ആസ്ത്മ എന്നിവയില്‍ ജാഗ്രത പാലിക്കുക. നിങ്ങള്‍ക്ക് മുമ്പ് ഈ അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് വിപുലീകരണത്തിനും തൊഴില്‍ സ്ഥാപനത്തിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

പ്രതിവിധികള്‍

നവഗ്രഹ ക്ഷേത്രം സന്ദര്‍ശിച്ച് രാഹുവിന് പ്രത്യേക പൂജകള്‍ അര്‍പ്പിക്കുക. രാഹു സ്തുതി ജപിക്കുക. ദുര്‍ഗ്ഗാ ക്ഷേത്രം സന്ദര്‍ശിച്ച് ദേവിക്ക് പ്രത്യേക പൂജ അര്‍പ്പിക്കുക. ചൊവ്വാഴ്ച രാഹുകാല ദുര്‍ഗ്ഗാ പൂജ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കും.

ജൂണ്‍ 2022

ജൂണ്‍ 2022

സാമ്പത്തികമായി, ഇതൊരു മികച്ച മാസമാണ്. നിങ്ങളുടെ മനസ്സിന്റെ ശക്തിയും ജ്ഞാനവും നിങ്ങളെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ചുറ്റുമുള്ള നിരവധി ആളുകളെ ആകര്‍ഷിക്കുന്നുണ്ട് ഇവര്‍ക്ക്. വ്യത്യസ്ത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള നിങ്ങളുടെ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുന്നു. കരിയറിലും ബിസിനസ്സിലും സ്ഥിരമായ വളര്‍ച്ചയുണ്ടാവുന്നുണ്ട്.

പ്രതിവിധികള്‍

ഈ മാസം നിങ്ങളുടെ സ്ഥാനവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന്, ശ്രീ ലക്ഷ്മി ക്ഷേത്രം സന്ദര്‍ശിച്ച് ദേവിയെ ആരാധിക്കുക. ലക്ഷ്മി സ്‌തോത്രങ്ങള്‍ ജപിക്കുക.

ജൂലൈ 2022

ജൂലൈ 2022

നിങ്ങള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റ് അഭ്യുദയകാംക്ഷികളെയും കാണുകയും അവരുമായി ചര്‍ച്ചകള്‍ നടത്തി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നുണ്ട്. ബുദ്ധിജീവികള്‍ക്കിടയില്‍ നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും. നിങ്ങളുടെ സര്‍ക്കിളിലെ വളരെ സ്വാധീനമുള്ള ബിസിനസ്സ് ആളുകളുമായുള്ള സൗഹൃദവും സഹവാസവും നിങ്ങളുടെ ബിസിനസ്സ് അവസരങ്ങള്‍ മെച്ചപ്പെടുത്തും. ഭാവിയെക്കുറിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. നിങ്ങളുടെ പരിശ്രമങ്ങള്‍ പാഴാകില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

പ്രതിവിധികള്‍

മഹാവിഷ്ണുവിനെ ആരാധിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുക. ഈ മാസം കൂടുതല്‍ മികച്ചതാക്കാന്‍, വിഷ്ണു ക്ഷേത്രങ്ങളില്‍ (ശ്രീരാമ ക്ഷേത്രം / ശ്രീകൃഷ്ണ ക്ഷേത്രം / നരസിംഹ സ്വാമി ക്ഷേത്രം അല്ലെങ്കില്‍ മറ്റേതെങ്കിലും വൈഷ്ണവ ക്ഷേത്രങ്ങള്‍) പ്രത്യേക പൂജകള്‍ നടത്തുക.

ഓഗസ്റ്റ് 2022

ഓഗസ്റ്റ് 2022

നിങ്ങളുടെ ഉടനടിയുള്ള മേലധികാരികളില്‍ നിന്നോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നോ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മുന്നറിയിപ്പ് ലഭിക്കും. ആയുധങ്ങളെയും തീയെയും ഭയക്കുന്ന ഒരു മാസമാണ്. നിങ്ങള്‍ക്കായി ഈ മാസം ഡിപ്രഷന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി, ഇത് നല്ല സമയമല്ല ഇവര്‍ക്ക്. ഈ മാസം പണത്തിന് ക്ഷാമം അനുഭവപ്പെടാം. യാത്രകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ഉണ്ട്. ചിലരോട് അനാവശ്യമായ ശത്രുത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.

പ്രതിവിധികള്‍

ശിവനെ ആരാധിക്കുക. ശിവലിംഗാഭിഷേകം നടത്തുക. കുജ സ്തുതി (മംഗള്‍ സ്‌തോത്രം), ദുര്‍ഗാ സ്‌തോത്രം എന്നിവ ജപിക്കുക.

സെപ്റ്റംബര്‍ 2022

സെപ്റ്റംബര്‍ 2022

കോപവും വിഷാദവും ഈ മാസം നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ എല്ലാം തിടുക്കത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അത് വളരെ മോശമായ ഫലം നല്‍കുന്നുണ്ട്. മോഷ്ടാക്കളെക്കുറിച്ചുള്ള ഭയം നിങ്ങളുടെ യാത്രാനുഭവങ്ങളെ നശിപ്പിച്ചേക്കാം. ഹൃദ്രോഗങ്ങള്‍, ക്ഷയം, ആസ്ത്മ എന്നിവയില്‍ നിന്ന് ജാഗ്രത പാലിക്കുക. നിങ്ങള്‍ക്ക് മുമ്പ് ഈ അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. സാമ്പത്തിക നഷ്ടം ഉണ്ടാവുന്നുണ്ട്.

പ്രതിവിധികള്‍

നവഗ്രഹ ക്ഷേത്രം സന്ദര്‍ശിച്ച് രാഹുവിന് പ്രത്യേക പൂജകള്‍ അര്‍പ്പിക്കുക. രാഹു സ്തുതി ജപിക്കുക. ദുര്‍ഗ്ഗാ ക്ഷേത്രം സന്ദര്‍ശിച്ച് ദേവിക്ക് പ്രത്യേക പൂജ അര്‍പ്പിക്കുക. ചൊവ്വാഴ്ച രാഹുകാല ദുര്‍ഗ്ഗാ പൂജ നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കും.

ഒക്ടോബര്‍ 2022

ഒക്ടോബര്‍ 2022

സാമ്പത്തികമായി, ഇതൊരു നല്ല മാസമായിരിക്കും മകം നക്ഷത്രക്കാര്‍ക്ക്. നിങ്ങളുടെ മനസ്സിന്റെ ശക്തിയും ജ്ഞാനവും നിങ്ങളെ ഒരു മികച്ച വഴിയിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ വെളുത്തതും വൃത്തിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കണം. വ്യത്യസ്ത പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നുണ്ട്. പുതിയ ആളുകളെ കണ്ടുമുട്ടും. കരിയറിലും ബിസിനസ്സിലും സ്ഥിരമായ വളര്‍ച്ചയുണ്ടാവുന്നുണ്ട്.

പ്രതിവിധികള്‍

ഈ മാസം നിങ്ങളുടെ സ്ഥാനവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന്, ശ്രീ ലക്ഷ്മി ക്ഷേത്രം സന്ദര്‍ശിച്ച് ദേവിയെ ആരാധിക്കുക. ലക്ഷ്മി സ്‌തോത്രങ്ങള്‍ ജപിക്കുക.

നവംബര്‍ 2022

നവംബര്‍ 2022

ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ മനസ്സിന്റെ ശക്തിയും ജ്ഞാനവും നിങ്ങളെ ഒരു മികച്ച വഴിയിലേക്ക് നയിച്ചേക്കാം. ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ ഈ മാസം നിങ്ങള്‍ക്ക് നിലനില്‍ക്കും. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും മറ്റുള്ളവരെക്കാള്‍ കൂടുതലായിരിക്കും. ബിസിനസിന്റെയും കരിയറിന്റെയും കാര്യത്തില്‍ മികച്ചഫലം ഉണ്ടായിരിക്കും. ജോലിക്കാര്യത്തില്‍ മികച്ചതായിരിക്കും.

പ്രതിവിധികള്‍

ഈ മാസത്തെ നിങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍, ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രുദ്രാഭിഷേകമോ ശിവലിംഗാഭിഷേകമോ നടത്തുക.

ഡിസംബര്‍ 2022

ഡിസംബര്‍ 2022

നിങ്ങളുടെ ഉടനടിയുള്ള മേലധികാരികളില്‍ നിന്നോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നോ പല വിധത്തിലുള്ള മുന്നറിയിപ്പുകള്‍ ലഭിക്കുന്നുണ്ട്. ആയുധങ്ങളെയും തീയെയും ഭയപ്പെടുന്ന മാസമാണ് ഇവര്‍ക്ക്. ചില പ്രവൃത്തികള്‍ ഈ മാസം നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കില്ല. പണത്തിന്റെ കാര്യത്തില്‍ മികച്ച മാസമാണ് എന്നുള്ളതാണ് സത്യം. യാത്രകളില്‍ സമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവപ്പെടും. ചിലരോട് അനാവശ്യമായ ശത്രുത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥരോടും മറ്റ് പ്രൊഫഷണല്‍ ആളുകളോടും സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഇടപെടേണ്ടതാണ്.

പ്രതിവിധികള്‍

ശിവനെ ആരാധിക്കുക. ശിവലിംഗാഭിഷേകം നടത്തുക. കുജ സ്തുതി (മംഗള്‍ സ്‌തോത്രം), ദുര്‍ഗാ സ്‌തോത്രം എന്നിവ ജപിക്കുക.

Story first published: Wednesday, December 29, 2021, 14:43 [IST]
X
Desktop Bottom Promotion