Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
100 വര്‍ഷത്തിന് ശേഷം മീനം രാശിയില്‍ ഗ്രഹസംഗമം: 4 രാജയോഗങ്ങള്‍ 5 രാശിക്കാരില്‍ മഹാഭാഗ്യം
നൂറ് വര്‍ഷത്തിന് ശേഷം മീനം രാശിയില്‍ ഗ്രഹസംഗമം നിമിത്തം രൂപപ്പെടാന്‍ പോവുന്നത് നാല് രാജയോഗങ്ങളാണ്. ഒരേ സമയം രൂപം കൊള്ളുന്ന ഈ നാല് രാജയോഗങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കാര്യമാത്രപ്രസക്തമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഗജകേസരി, നീചഭംഗം, ബുദ്ധാദിത്യ, ഹന്‍സ് രാജയോഗങ്ങള്‍ എന്നിവയാണ് നാല് രാജയോഗങ്ങള്‍. ഇതിന്റെ ഫലങ്ങളാകട്ടെ അതിവിശേഷമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അനുകൂലമായ മാറ്റങ്ങളാണ് ഈ ഫലങ്ങളെല്ലാം തന്നെ നമ്മുടെ ജീവിതത്തില്‍ വരുത്തുന്നതും. നാല് രാജയോഗങ്ങളും എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അനുകൂലമായ ചില ഫലങ്ങള്‍ അല്പം കൂടുതല്‍ ലഭിക്കുന്ന ചില രാശിക്കാരുണ്ട്.

ഈ അഞ്ച് രാശിക്കാര്‍ക്ക് രാജയോഗഫലമായി ചില പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നു. ബിസിനസിലും കരിയറിലും ജീവിതത്തിലും സാമ്പത്തിക കാര്യങ്ങളിലും എല്ലാം തന്നെ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മീനം രാശിയിലിരിക്കുന്ന വ്യാഴം ഗജകേസരി യോഗവും, സൂര്യനും ബുധനും ചേര്‍ന്ന ബുദ്ധാദിത്യയോഗവും, ബുധന്‍ ക്ഷയിക്കുന്നതിന്റെ ഫലമായി, വ്യാഴവും ചന്ദ്രനും ഗജകേസരി യോഗവും സൃഷ്ടിക്കുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ നൂറ് വര്‍ഷത്തിന് ശേഷം രൂപം കൊള്ളുന്ന രാജയോഗത്തിന്റെ ഫലം അഞ്ച് രാശിക്കാരില്‍ പ്രതിഫലിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നാല് മഹായോഗങ്ങളും അനുകൂലമായ നിരവധി ഫലങ്ങള്‍ നല്കുന്നു. നിങ്ങളുടെ രാശിയില്‍ പ്രഥമസ്ഥാനത്ത് രൂപം കൊള്ളുന്ന ഈ മഹായോഗങ്ങള്‍ ജീവിതത്തില്‍ സന്തോഷാഭിവൃദ്ധികള് നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതം സുഖലോലുപതയില്‍ നിറയുന്ന ഒരു സമയം കൂടിയാണ് എന്നത് പലപ്പോഴും നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു സമയം കൂടിയാണ് ഇത്. വരുമാനം വര്‍ദ്ധിക്കുകയും ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുന്നതോടൊപ്പം തന്നെ ഈ രാശി ചിഹ്നത്തിലുള്ളവര്ക്ക് നിക്ഷേപങ്ങളില്‍ നിന്ന് ധനലാഭവും നേട്ടവും ലഭിക്കുകയും ചെയ്യുന്നു. സന്താനങ്ങളുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കര്മ്മമേഖലയിലാണ് ഈ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ജോലിയുടെ കാര്യത്തില്‍ ഇവര്‍ ചിന്തിക്കേണ്ടി വരുന്നില്ല. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിന് ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്ന അനുകൂല സമയമാണ്. മിഥുനം രാശിക്കാര്‍ക്ക് മാര്‍ച്ചിന് ശേഷം ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും പ്രതീക്ഷിക്കാം. ഭരണപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണമായ പിന്തുണ ലഭിക്കുന്നു. സഹപ്രവര്‍ത്തകരും പല പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളെ വളരെയധികം സഹായിക്കുന്നു. വ്യാപാരികള്‍ക്ക് അനുകൂല സമയമാണ് മിഥുനം രാശിയില്‍ ഉണ്ടാവുന്ന രാജയോഗം നല്‍കുന്നത്. സമ്പത്തില്‍ വര്‍ദ്ധനവും ജീവിതത്തില്‍ സന്തോഷവും സമാധാനവും ബിസിനസില്‍ അനുകൂല മാറ്റങ്ങളും സൃഷ്ടിക്കാന്‍ ഈ യോഗം കാരണമാകുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നാല് മഹായോഗങ്ങള്‍ ആണ് അവരുടെ ജീവിതത്തിലെ പ്രധാനമാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. സന്തോഷത്തിന്റേയും ലാഭത്തിന്റേയും സമ്പത്തിന്റേയും അധിപന് സ്ഥിതി ചെയ്യുന്നത് ഏഴാം ഭാവത്തിലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് ബിസിനസ് ചെയ്താലും അവരില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല അതില്‍ നിന്നെല്ലാം സാമ്പത്തിക ലാഭം ലഭിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ സാമ്പത്തിക നേട്ടം കന്നി രാശിക്കാരെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല പങ്കാളിയുടെ പിന്തുണ ഏത് കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നു. പങ്കാളിയുടെ പിന്തുണയോടെ ചെയ്യുന്ന എല്ലാ കാര്യവും വിജയിക്കുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്കും ഈ മഹായോഗങ്ങള്‍ അനുകൂലമായ ഫലം നല്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് നാല് യോഗങ്ങള്‍ രൂപം കൊള്ളുന്നത് അനുകൂലമായ പല മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. രാജയോഗം നിങ്ങളുടെ നാലാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സമ്പത്തും സന്തോഷവും വര്‍ദ്ധിക്കുന്നു. ഇതിലൂടെ ഏത് ലോകവും വെട്ടിപ്പിടിക്കാന്‍ ഉതകുന്ന തരത്തിലേക്ക് നിങ്ങള്‍ എത്തുന്നു. ഏത് സമയത്തും അനുകൂല മാറ്റങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. സന്തോഷവും സമ്പത്തും വര്‍ദ്ധിക്കുകയും അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. വസ്തുവകകള്‍ വാങ്ങുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും എല്ലാം നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ്. പൂര്‍വ്വിക സ്വത്ത് ലഭിക്കുകയും ഇവര്‍ ചെയ്യുന്ന ബിസിനസില്‍ വിജയിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ഭാഗ്യവാനായിരിക്കും എന്നതാണ് സത്യം. രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളിലും നിങ്ങളെ തേടി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നാല് മഹായോഗങ്ങള്‍ അനുകൂലമായി പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വരാന്‍ പോവുന്ന ദിവസങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ ദിനങ്ങള്‍ ആയി മാറുന്നതിന് ഈ യോഗം കാരണമാകുന്നു. ഭാഗ്യം പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സം രൂപപ്പെട്ടാല്‍ അതില്‍ നിന്നെല്ലാം വിജയത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. ചെയ്യുന്ന ഏത് ജോലിയും മികച്ച വിജയത്തില്‍ കലാശിക്കുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വിദേശയാത്രയ്ക്ക് ശക്തമായ സാധ്യതയുണ്ട്. ഈ യാത്ര നിങ്ങള്‍ക്ക് ശുഭകരമായ ധാരാളം ഫലങ്ങള്‍ നല്കുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും ജോലിയില്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയം തന്നെയായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications