Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ധനനേട്ടവും ഐശ്വര്യവും! -
രാശിഫലം: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും! -
ജിമ്മിൽ പോകാതെ ദീപിക കക്കർ കുറച്ചത് കിലോകൾ; ഈ ലളിത വഴികൾ ആർക്കും പരീക്ഷിക്കാം! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലത്ത് തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ കൈയിലുണ്ടോ? വേനൽച്ചൂടിനെ തോൽപ്പിക്കാം! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! കത്തുന്ന വെയിലിൽ ഈ തെറ്റുകൾ ചെയ്താൽ പണി പാളും -
കടുത്ത ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ അറിയാൻ, കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ മറക്കരുത്! -
ഉഷ്ണതരംഗം കടുക്കുന്നു; കടുത്ത ചൂടിലും തടി കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി -
സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ മതിയോ? കഠിനമായ വേനലിലും ചർമ്മം തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
39-ാം വയസ്സിലും സാമന്തയുടെ ഈ ഫിറ്റ്നസ് രഹസ്യം; ചോറും പഞ്ചസാരയും ഉപേക്ഷിച്ചോ?
ഏത് അത്യാപത്തില്‍ നിന്നും രക്ഷ നല്‍കും ശിവമന്ത്രങ്ങള്‍: രാശിപ്രകാരം ജപിക്കേണ്ടതിങ്ങനെ
ശിവരാത്രി ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 18-നാണ്. ഈ ദിനത്തില്‍ ശിവമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്നതും ശിവരാത്രി വ്രതം എടുക്കുന്നതും നമ്മുടെ ജീവിതത്തില്‍ ഐശ്വര്യത്തെ കൊണ്ട് വരുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷവും സമാധാനും ഐശ്വര്യവും നിറക്കുന്ന ഇത്തരം മന്ത്രങ്ങള്‍ ഓരോ രാശിക്കാര്‍ക്കും അവരുടെ രാശിപ്രകാരം ജപിക്കാവുന്നതാണ്.

12 രാശിക്കാരിലും ശിവഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് ദിനവും ഈ മന്ത്രങ്ങള്‍ ജപിക്കാവുന്നതാണ്. ശിവരാത്രി ദിനത്തില്‍ എന്ന് മാത്രമല്ല ഓരോ രാശിക്കാരും എല്ലാ ദിനവും ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് ഭഗവാന്റെ അനുഗ്രഹവും സ്നേഹവും നിങ്ങളില്‍ ചൊരിയുന്നതിന് കാരണമാകുന്നു. ഏതൊക്കെ മന്ത്രങ്ങളാണ് ഇത്തരത്തില്‍ ജപിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ഭഗവാന്റെ അനുഗ്രഹത്തിനും ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് മോക്ഷം നേടുന്നതിനും വേണ്ടി പഞ്ചാക്ഷരി മന്ത്രമാണ് ജപിക്കേണ്ടത്. ഓം നമഃ ശിവായ എന്ന മന്ത്രം ദിനവും 108 തവണ ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുകയും ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ ശിവരാത്രി ദിനത്തില്‍ അതിരാവിലെ തന്നെ കുളിച്ച് ശുദ്ധിയായി ഭസ്മം ധരിച്ച് വിളക്ക് കൊളുത്തു ഓം നാഗേശ്വരായ നമഃ മന്ത്രം ജപിക്കണം. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദോഷങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുകയും ചെയ്യുന്നു. ശിവരാത്രി ദിനത്തില്‍ മാത്രമല്ല എല്ല ദിനത്തിലും ഈ മന്ത്രം ജപിക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സര്‍വ്വൈശ്വര്യത്തിനും ജീവിതവിജയത്തിനും വേണ്ടി മഹാശിവരാത്രി ദിനത്തില്‍ ഓം നമഃ ശിവായ കാലം മഹാകാല കലാം കൃപാലം ഓം നമഃ എന്ന മന്ത്രം ജപിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും കുടുംബത്തിലും ജോലിയിലും ഉയര്‍ച്ചയും അംഗീകാരവും ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ അവരുടെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഓം ചന്ദ്രമൗലീശ്വര നമഃ എന്ന മന്ത്രം ഏറ്റവും ഭക്തിയോടെ 108 തവണ ജപിക്കാവുന്നതാണ്. ജീവിതത്തില്‍ നിന്ന് മോശം സമയത്തെ തുടച്ച് മാറ്റുന്നതിന് വേണ്ടി ഈ മന്ത്രം നിങ്ങള്‍ ഭക്തിയോടെ ജപിക്കണം. ജീവിതത്തിലെ ഏറ്റവും നല്ല സമയം നിങ്ങളെ തേടി വരും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ അകറ്റുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി ഓം നമഃ ശിവായ കലം മഹാകാല കലാം കൃപാലം ഓം നമഃ എന്ന മന്ത്രം ഭക്തിപൂര്‍വ്വം ജപിക്കുക. ഇത് ജപിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഭഗവാന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ സന്തോഷം നിറക്കുന്ന അവസ്ഥകള്‍ എല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സവും ഇല്ലാതാക്കി ജീവിതം സന്തോഷവും ഐശ്വര്യം നിറഞ്ഞതുമാക്കുന്നതിന് ഓം നമോ ശിവായ കാലം ഓം നമഃ എന്ന മന്ത്രം ജപിക്കണം. മന്ത്രം ജപിക്കുമ്പോള്‍, നിങ്ങള്‍ അത് നന്നായി കൃത്യമായി ഉച്ചരിക്കേണ്ടതാണ്. ജീവിത വിജയത്തിനും തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഈ മന്ത്രം മികച്ചതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നതിന് വേണ്ടി ധ്രീം ഓം നമ:ശിവായ ധ്രീം എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് മഹാശിവരാത്രി നാളില്‍ ജപിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതോടൊപ്പം തന്നെ പ്രതിസന്ധികളെ മറികടക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിത വിജയത്തിന് വേണ്ടി ഓം ഹൌം ജൂം സഃ എന്ന മന്ത്രം ജപിക്കണം. ഇത് ശിവരാത്രി ദിനത്തില്‍ 108 തവണ ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ എല്ലാ അനുകൂല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മാത്രമല്ലല തോല്‍വിയില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ചവിജയത്തിലേക്കുള്ള പാത എളുപ്പമാക്കുകയും ചെയ്യുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് മഹാശിവരാത്രി ദിനത്തില്‍ ഫലം നല്കുന്ന മന്ത്രമാണ് ഓം നമോ ശിവായ ഗുരു ദേവായ നമ: എന്ന മന്ത്രം. ഇത് ജീവിതത്തില്‍ എപ്പോള്‍ ജപിച്ചാലും നിങ്ങളോടൊപ്പം ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നതിനും ഈ മന്ത്രം ധനുരാശിക്കാര്‍ ജപിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ജപിക്കാവുന്ന മന്ത്രമാണ് ഓം ഹൗം ജൂം സ്വാഹ എന്ന മന്ത്രം. ഇത് ജപിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും നിലനില്ക്കുകയും ജീവിതത്തിലെ പ്രയാസങ്ങളും പ്രശ്നങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മഹാദേവന്. ശനിദേവനാണ് ഇവരുടെ അധിപന്. അതുകൊണ്ട് തന്നെ ഇവര്‍ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടിയും ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ഓം ഹൌം ജൂം സഃ എന്ന മന്ത്രം ജപിക്കണം. ഇത് നിത്യവും ജപിക്കുന്നതും നല്ലതാണ്.

മീനം രാശി
മഹാശിവരാത്രി ദിനത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇവര്‍ ശിവരാത്രി ദിനത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിന് വേണ്ടി ഓം നമോ ശിവായ ഗുരു ദേവായ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഉത്തമമായിരിക്കും. ഈ മന്ത്രങ്ങള്‍ ദിനവും 108 തലണ ജപിക്കുന്നതും നല്ലതാണ്. മുകളില്‍ പറഞ്ഞ എല്ലാ മന്ത്രങ്ങളും ശിവരാത്രി ദിനത്തില്‍ 108 തവണയെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മന്ത്രം ജപിക്കുമ്പോള്‍ മനസ്സില്‍ ഏകാഗ്രതയും ശാന്തതയും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications