Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ശിവരാത്രി ദിനത്തിലെ ഈ ഒരു വഴിപാടോടെ കഷ്ടകാലം തീരും ഒരു രൂപയില്‍ ജീവിതം രക്ഷപ്പെടും
ഇന്ന് മഹാശിവരാത്രി, ശിവഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി എല്ലാ ഭക്തരും വ്രതമനുഷ്ഠിച്ചും ക്ഷേത്ര ദര്‍ശനം നടത്തിയും രാത്രി ഉറക്കമിളച്ചിരിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും മറികടക്കുന്നതിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്ന ഒരു ദിനം കൂടിയാണ് ശിവരാത്രി. ഈ ദിനത്തില്‍ ഭഗവാന് ഇഷ്ടപ്പെട്ട ചില വഴിപാടുകള്‍ സമര്‍പ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നു.
ചില വഴിപാടുകള്‍ ഈ ദിനത്തില്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുകയും ചെയ്യുന്നു. ജീവിത വിജയത്തിന് വേണ്ടിയും കഷ്ടകാലം തീരുന്നതിന് വേണ്ടിയും നാം എന്തൊക്കെ വഴിപാടുകള്‍ സമര്‍പ്പിക്കണം എന്ന് നമുക്ക് നോക്കാം.

കൂവളത്തില സമര്‍പ്പിക്കാം
ശിവരാത്രി ദിനത്തില്‍ കൂവളത്തില സമര്‍പ്പിക്കുന്നത് ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്തോഷകരമായ ജീവിതത്തിനും ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു. ശിവരാത്രി ദിനം എന്ന് മാത്രമല്ല എല്ലാ ദിവസവും ഭഗവാന് കൂവളത്തില സമര്‍പ്പിക്കുന്നത് ഐശ്വര്യദായകമാണ്.
പാലഭിഷേകം
പാലഭിഷേകം നടത്തുന്നതിലൂടെ ജീവിതത്തിലെ ക്ലേശങ്ങളെ എല്ലാം ഇല്ലാതാക്കി സന്തോഷമുള്ള ജീവിതം പ്രദാനം ചെയ്യുന്നു എന്നാണ് പറയുന്നത്. പാലഭിഷേകം നടത്തുന്നതും ധാര നടത്തുന്നതും ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് ഭഗവാന് നിങ്ങളെ അനുഗ്രഹിക്കും.
ഇളനീര് ധാര
ഭഗവാന് ഇളനീര് കൊണ്ട് ധാര നടത്തുന്നത് അത്യുത്തമമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് ശിവരാത്രി ദിനത്തില്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും കടബാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഭഗവാന്റെ അനുഗ്രഹത്തിന് ഇതിലൂടെ നിങ്ങള്‍ പാത്രമാവുന്നു. ഭഗവാന്റെ അനുഗ്രഹത്താല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാറാത്ത ദു:ഖദുരിതങ്ങള്‍ ഇല്ല. ഭാഗ്യം, ധനം, കടബാധ്യതകളില്‍ നിന്നുള്ള മോചനം എന്നിവയെല്ലാം ഫലമാണ്.
അഷ്ടോത്തര പുഷ്പാഞ്ജലി
കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയും കുടുംബാംഗങ്ങളുടെ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും വേണ്ടി അഷ്ടോത്തര പുഷ്പാഞ്ജലി സമര്‍പ്പിക്കാവുന്നതാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും ഇത് വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങളും കുടുംബത്തില്‍ ഐശ്വര്യവും എല്ലാം ഭഗവാന് നിങ്ങള്‍ക്ക് നല്കുന്നു. ഇതിലൂടെ ജീവിതം മാറി മറിയുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
പുഷ്പാഞ്ജലി
പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ പിന്‍വിളക്ക് വഴിപാടായി നേരുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തിലെ ദോഷങ്ങളെ അകറ്റുകയും ജീവിതം മുന്നോട്ട് സന്തോഷത്തിന്റേതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ വഴിപാടുകള്‍. മഹാശിവരാത്രി ദിനത്തില്‍ ഈ പറയുന്ന വഴിപാടുകള്‍ എല്ലാം തന്നെ ജീവിത ഐശ്വര്യം നിറക്കുന്നതിലേക്ക് എത്തിക്കുന്നു.
ശിവരാത്രി ദിനത്തിലെ ക്ഷേത്ര ദര്‍ശനം
ശിവരാത്രി ദിനത്തിലെ ക്ഷേത്ര ദര്‍ശനവും വളരെ പ്രധാനപ്പെട്ടതാണ്. ശിവരാത്രി ദിനത്തില്‍ അഞ്ച് യാമ പൂജകളാണ് ഉള്ളത്. ഇതില്‍ പങ്കെടുക്കുന്നത് പ്രദോഷ വ്രതത്തിന് തുല്യമാണ് എന്നാണ് വിശ്വാസം. അതീവ പുണ്യമാണ് ഇത് നിങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്. ക്ഷേത്രദര്‍ശനം നടത്തി മഹാദേവനെ പൂജിക്കുന്നത് ഈ ദിനത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു.
ശയനപ്രദക്ഷിണം
പുരുഷന്മാര്ക്ക് ആഗ്രഹ സാഫല്യത്തിന് വേണ്ടി ഈ ദിനത്തില്‍ ശയനപ്രദക്ഷിണം നടത്താവുന്നതാണ്. മനസ്സിലും ശരീരത്തിലും ശിവന്റെ രൂപവും മന്ത്രവും മാത്രം ഉള്‍ക്കൊണ്ട് വേണം ശയനപ്രദക്ഷിണം നടത്തുന്നതിന്. സ്ത്രീകള്‍ക്ക് ഉത്തമം അടിപ്രദക്ഷിണമാണ്.ഇത് ശയനപ്രദക്ഷിണം പോലെ തന്നെ ഫലം നല്‍കുന്നതാണ്. എല്ലാ വിധ കഷ്ടപ്പാടുകളും അകറ്റി ജീവിതം സന്തോഷസമാധാനമുള്ളതാക്കുന്നതിന് ശയനപ്രദക്ഷിണം സഹായിക്കുന്നു. പ്രത്യേകിച്ച് ശിവരാത്രി നാളില്‍ നടത്തുന്ന ശയനപ്രദക്ഷിണം മികച്ച അനുഗ്രഹം പ്രദാനം ചെയ്യുന്നു.



Click it and Unblock the Notifications