Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
മഹാദേവ പ്രീതി ജീവിതകാലം മുഴുവന്‍: ഈ വര്‍ഷം ശിവരാത്രിയില്‍ മഹാവ്രതം
ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മാര്‍ച്ച് 8-നാണ് ശിവരാത്രി ദിനമായി ശിവഭക്തര്‍ ആഘോഷിക്കുന്നത്. സകല പാപങ്ങളേയും ഇല്ലാതാക്കി ശിവരാത്രി ദിനത്തില്‍ എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതോടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഭഗവാന് തന്ന് അനുഗ്രഹിക്കുന്നു. ക്ഷിപ്രപ്രസാദി എന്ന പോലെ തന്നെ ക്ഷിപ്രകോപിയും കൂടിയാണ് ഭഗവാന്. അതുകൊണ്ട് തന്നെ ആരാധിക്കുന്നവരെ ഒരു കാരണവശാലും ഭഗവാന് കൈവിടില്ല.
ശിവരാത്രി എന്ന്?
ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷിക്കുന്നത് 2024 മാര്‍ച്ച് 8-ന് ആണ്. ഈ ദിനത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രപഞ്ചത്തില്‍ ഭഗവാന്റെ ചൈതന്യം മൂലം ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. അമാവാസി ദിനമായത് കൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ശിവരാത്രി ദിനത്തിലാണ് ഭഗവാന് പാര്‍വ്വതി ദേവിയെ ജീവിത സഖിയാക്കിയത് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സന്തോഷകരമായ ദാമ്പത്യത്തിന് ഈ ദിനം ്വ്രതമനുഷ്ഠിക്കുന്നതും പൂജകള്‍ ചെയ്യുന്നതും നല്ലതാണ്.

ശിവരാത്രി വ്രതം
മഹാശിവരാത്രി ദിനത്തില്‍ ശിവഭക്തര്‍ ഉപവസിക്കുകയും പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തിലും മറ്റും ചെയ്യുകയും ചെയ്യുന്നു. ഈ ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ ജീവിതത്തില്‍ മോക്ഷം ലഭിക്കുന്നു എന്നാണ് വിശ്വാസം. അത് മാത്രമല്ല ഭഗവാന് വേണ്ടി അനുഷ്ഠിക്കുന്ന എട്ട് വ്രതങ്ങളില്‍ അതിപ്രധാനമാണ് ശിവരാത്രി വ്രതം.
സര്‍വ്വ പാപ പരിഹാരം
നാം ജീവിതത്തില്‍ ചെയ്തിട്ടുള്ളതായ എല്ലാ പാപങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ശിവരാത്രി വ്രതം സഹായിക്കുന്നു. കൂടാതെ വ്രതാനുഷ്ഠാനത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു. ജീവിത പങ്കാളിയുടെ ആയുസ്സിനും നന്മക്കും വേണ്ടി വ്രതം അനുഷ്ഠിക്കുന്നവര്‍ ധാരാളമുണ്ട്.
ജ്യോതിഷ പ്രാധാന്യം
ഈ ദിനത്തല്‍ സൂര്യനും ചന്ദ്രനും ഒരുമിച്ച് ഇരിക്കുന്നു എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ വിന്യാസം കാരണമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതിന്റെ ഫലമായി നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുന്നു എന്നാണ് പറയുന്നത്. ഗ്രഹങ്ങള്‍ അനുകൂലമായി വരുന്നതിന്റെ ഫലമായാണ് ഇത്തത്തില്സംഭവിക്കുന്നത്.
ഭക്തര്‍ അറിഞ്ഞിരിക്കേണ്ടത്
മഹാശിവരാത്രി ദിനത്തില്‍ മനുഷ്യന്റെ ഊര്‍ജ്ജത്തിന്റെ അവസ്ഥയില്‍ മാറ്റം വരുന്നു. ആരോഗ്യപരമായി വരുന്ന മാറ്റങ്ങളും ശിവരാത്രിയിലൂടെ ഉണ്ടാവുന്നു. ഇരുന്ന് നാമം ജപിച്ച് ഉറക്കമൊഴിക്കുന്നതിലൂടെ നട്ടെല്ലിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ശിവരാത്രി വ്രതം പ്രദാനം ചെയ്യുന്നു.
വ്രതാനുഷ്ഠാനം എപ്രകാരം?
ശിവരാത്രി ദിനത്തില്‍ വ്രതാനുഷ്ഠാനം എപ്രകാരം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. തലേന്ന് ഒരിക്കലോടെ വേണം വ്രതം ആരംഭിക്കുന്നതിന്. അരിയാഹാരം ഉപേക്ഷിച്ച് വേണം വ്രതം ആരംഭിക്കുന്നത്. ശിവരാത്രി ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തിയ ശേഷം ഓം നമ: ശിവായ എന്ന മന്ത്രം ജപിച്ച് ഭസ്മം ധരിച്ച ശേഷ ക്ഷേത്രത്തില്‍ ദശനം നടത്തുക.
പൂര്‍ണമായ ഉപവാസം
ശിവരാത്രി വ്രതത്തില്‍ പൂര്‍ണമായ ഉപവാസമാണ് വേണ്ടത്. അന്നേ ദിവസം ഭക്ഷണം കഴിക്കാന്‍ പാടില്ല. ശിവന് പ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ശ്രദ്ദിക്കണം. കൂവളത്തില കൊണ്ട് ഭഗവാന് മാല ചാര്‍ത്തുന്നതും ഉത്തമമാണ്. രാത്രി ഉറക്കമൊഴിച്ച് രാവിലെ കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വേണം വ്രതം അവസാനിപ്പിക്കാന്‍.
പ്രത്യേക വഴിപാടുകള്‍
ശിവരാത്രി ദിനത്തില്‍ പുരുഷന്മാരും സ്ത്രീകളും നടത്തേണ്ട ചില വഴിപാടുകള്‍ ഉണ്ട്. പുരുഷന്മാര് ശിവക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിപ്രദക്ഷിണം നടത്തുന്നതും മികച്ച ഫലങ്ങള്‍ നല്കുന്നു. ശിവക്ഷേത്ര ദര്‍ശനം നടത്തിയാല്‍ നമ്മള് ചെയ്ത എല്ലാ പാപങ്ങളും ഇല്ലാതാവും എന്നാണ് വിശ്വാസം. ബലിതര്‍പ്പണം നടത്തുന്നതും പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുന്നു.



Click it and Unblock the Notifications
