Latest Updates
-
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
വര്‍ഷം മുഴുവന്‍ അപൂര്‍വ്വ ഭാഗ്യം; ശിവരാത്രി നാളില്‍ ഇതുചെയ്താല് ശിവകൃപയാല്‍ ആഗ്രഹസാഫല്യം
ഒരു വര്‍ഷത്തില്‍ 12 ശിവരാത്രികള്‍ ഉണ്ട്. ഇതെല്ലാം പ്രതിമാസ ശിവരാത്രികളാണ്. എന്നാല്‍ ഫാല്‍ഗുന മാസത്തില്‍ വരുന്ന ശിവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്‍ ഇതിനെ മഹാശിവരാത്രി എന്ന് വിളിക്കുന്നു. മഹാശിവരാത്രി ദിനത്തില്‍ ആരാധകര്‍ പൂര്‍ണ്ണമായ ഭക്തിയോടും ആചാരങ്ങളോടും കൂടി പരമേശ്വരനെ ആരാധിക്കുന്നു. ഹിന്ദുവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട ദിനമാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരി 18നാണ് മഹാശിവരാത്രി വരുന്നത്.
ശിവപാര്‍വ്വതി വിവാഹം നടന്നത് മഹാശിവരാത്രി ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണ വിശ്വാസമനുസരിച്ച്, മഹാശിവരാത്രി നാളില്‍ അഗ്നിലിംഗത്തിന്റെ ഉദയത്തോടെയാണ് സൃഷ്ടി ആരംഭിച്ചത്. മഹാദേവന്റെ ഭീമാകാരമായ രൂപമാണ് അഗ്നിലിംഗം. ഈ ദിവസം ഭക്തര്‍ പരമേശ്വരനെ ആരാധിക്കുകയും വ്രതമെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ദിവസം രാശിപ്രകാരം ചില പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടുന്നു. മഹാശിവരാത്രി നാളില്‍ നിങ്ങളുടെ രാശിക്കനുസരിച്ച് പരമേശ്വരനെ ആരാധിച്ചാല്‍ ജീവിതത്തില്‍ ഒട്ടനവധി ശുഭഫലങ്ങള്‍ ലഭിക്കും. മഹാശിവരാത്രിയില്‍ രാശിപ്രകാരം പരമേശ്വരനെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ മഹാശിവരാത്രി ദിനത്തില്‍ പരമേശ്വരന് രക്തചന്ദനവും ചുവന്ന നിറത്തിലുള്ള പൂക്കളും സമര്‍പ്പിക്കണം. ഇതിനുശേഷം ഓം നാഗേശ്വരായ നമഃ മന്ത്രം 51 അല്ലെങ്കില്‍ 108 തവണ ജപിക്കുക.

ഇടവം
മഹാശിവരാത്രിയില്‍ പരമേശ്വരനെ ആരാധിക്കുമ്പോള്‍ ഇടവം രാശിക്കാര്‍ മുല്ലപ്പൂ അര്‍പ്പിക്കണം. ഇതോടൊപ്പം ശിവന്റെ രുദ്രാഷ്ടകവും ചൊല്ലുക.

മിഥുനം
മഹാശിവരാത്രി നാളില്‍ മിഥുന രാശിക്കാര്‍ പരമേശ്വരന് ഉമ്മത്തിന് പൂവ്് സമര്‍പ്പിക്കണം. ഇത് അര്‍പ്പിക്കുമ്പോള്‍ പഞ്ചാക്ഷരി മന്ത്രം ഓം നമഃ ശിവായ 108 തവണ ജപിക്കുക.

കര്‍ക്കടകം
മഹാശിവരാത്രി നാളില്‍ കര്‍ക്കിട രാശിക്കാര്‍ പാലില്‍ ചണചേര്ന്ന് ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ശേഷം രുദ്രാഷ്ടാധ്യായീ പാരായണം ചെയ്യണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ മഹാശിവരാത്രി നാളില്‍ മഹാദേവനെ ആരാധിക്കുമ്പോള്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കണം. ഇതോടൊപ്പം ശിവ ചാലിസയും പാരായണം ചെയ്യുക.

കന്നി
കന്നി രാശിയിലുള്ളവര്‍ ശിവരാത്രി നാളില്‍ കൂവള ഇല, ഉമ്മത്തിന് പൂവ് മുതലായവയാല്‍ പരമേശ്വരനെ ആരാധിക്കുകയും പഞ്ചാക്ഷരി മന്ത്രം ഓം നമഃ ശിവായ ജപിക്കുകയും ചെയ്യുക. ഇതോടൊപ്പം കന്നി രാശിക്കാര്‍ ശിവ ചാലിസയും ചൊല്ലണം.

തുലാം
തുലാം രാശിക്കാര്‍ മഹാശിവരാത്രി ദിനത്തില്‍ ശിവാഷ്ടകം ചൊല്ലണം. ഇതോടൊപ്പം തൈരോ പഞ്ചസാര മിഠായിയോ പാലില്‍ കലര്‍ത്തി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുകയും ശിവസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ റോസാപ്പൂക്കളും കൂവളത്തിന്റെ വേരും കൊണ്ട് പരമേശ്വരനെ ആരാധിക്കുകയും തുടര്‍ന്ന് രുദ്രാഷ്ടകം ചൊല്ലുകയും വേണം. ഇതിനോടൊപ്പം ഓം അംഗരേശ്വരായ നമഃ മന്ത്രവും ചൊല്ലുക.

ധനു
മഹാശിവരാത്രി നാളില്‍ രാവിലെ ധനു രാശിക്കാര്‍ മഞ്ഞ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് ശിവനെ പൂജിക്കണം. ശിവന് പ്രസാദമായി പായസം സമര്‍പ്പിച്ച് ശിവാഷ്ടകം ചൊല്ലുക.

മകരം
മകരം രാശിക്കാര്‍ പരമേശ്വരനെ ഉമ്മത്തിന് പൂവ്, അഷ്ടഗന്ധം മുതലായവ കൊണ്ട് ആരാധിക്കണം. ഇതുകൂടാതെ ഓം പാര്വതീനാഥായ നമഃ മന്ത്രം 108 തവണ ജപിക്കുക.

കുംഭം
കുംഭം രാശിക്കാര്‍ ശിവനെ പാല്, തൈര്, പഞ്ചസാര, നെയ്യ്, തേന്‍ എന്നിവകൊണ്ട് അഭിഷേകം ചെയ്യുകയും ഓം ശിവായ നമഃ മന്ത്രം ജപിക്കുകയും ശിവാഷ്ടകം ചൊല്ലുകയും വേണം.

മീനം
മീനം രാശിക്കാര്‍ മഹാശിവ്രതാരി ദിനത്തില്‍ പഞ്ചാമൃതം, തൈര്, പാല്, മഞ്ഞ നിറത്തിലുള്ള പൂക്കള്‍ എന്നിവ ശിവലിംഗത്തില്‍ സമര്‍പ്പിക്കണം. പൂജ കഴിഞ്ഞാല്‍ ചന്ദനമാല ചാര്‍ത്തി ഓം ഭമേശ്വരായ നമ എന്ന മന്ത്രം 108 തവണ ജപിക്കുക.



Click it and Unblock the Notifications
