ഈ ഒരു വഴിപാടില്‍ ശിവരാത്രി ദിനം ശ്രേഷ്ഠമാവും: ഭഗവാന്‍ ഉടന്‍ ഫലം നല്‍കും

ഇന്ന് മഹാശിവരാത്രി, ലക്ഷോപലക്ഷം ശിവഭക്തര്‍ വളരെയധികം ആഹ്ലാദത്തോടെ ഭഗവാനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പുണ്യ ദിനം. ഈ ദിനത്തില്‍ നാം ഭഗവാന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നു. ജീവിതത്തിലെ നമ്മുടെ എല്ലാ തടസ്സങ്ങളും പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇല്ലാതാവുന്ന ഒരു ദിനമാണ് എന്നത് കൊണ്ട് തന്നെ ഭഗവാനെ എല്ലാവരും ആരാധിക്കുന്നു. ഭഗവാന് വേണ്ടി ഉറക്കമൊഴിക്കുകയും വ്രതം നോല്‍ക്കുകയും സന്തോഷത്തോടെ ഓരോ കാര്യവും ചെയ്യുകയും ചെയ്യുന്ന സമയമാണ്. ഇന്നത്തെ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. എന്താണ് ഭഗവാന് ഏറെ പ്രിയപ്പെട്ട വഴിപാട് എന്നത്.

Shivratri 2023

ദേവന്‍മാരുടെ ദേവനായത് കൊണ്ട് തന്നെ ഓരോ വഴിപാടുകളും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നത് തന്നെയായിരിക്കും. രുദ്രാഭിഷേകവും കൂവളത്തില സമര്‍പ്പണവും എന്നും ഭഗവാന് വളരെയധികം പ്രിയപ്പെട്ടതായിരിക്കും. അഭിഷേകം നടത്തുന്നതിന് വേണ്ടി വെള്ളം, ഇളനീര്‍, പാല്‍, തേന്‍ എന്നിവയെല്ലാം സമര്‍പ്പിക്കുന്നു. മഹാശിവരാത്രിയില്‍ സമര്‍പ്പിക്കുന്ന രുദ്രാഭിഷേകത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ പ്രാധാന്യം ഈ ദിനത്തിലെ രുദ്രാഭിഷേകത്തിന് ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

മഹാശിവരാത്രിയിലെ രുദ്രാഭിഷേകം

മഹാശിവരാത്രിയിലെ രുദ്രാഭിഷേകം

മഹാഷിവരാത്രിയില്‍ രുദ്രാഭിഷേകത്തിന് വളരെയധികം പ്രാധാന്യമുണ്ട്. രുദ്രാഭിഷേകം ചെയ്യുന്നതിലൂടെ ആ വ്യക്തിക്ക് മാത്രമല്ല ആ വ്യക്തിയുടെ കുടുംബത്തിനും ഇതേ ഫലം ലഭിക്കുന്നു. എല്ലാ പാപങ്ങളില്‍ നിന്നും സര്‍വ്വ ദോഷ ദുരിതങ്ങളില്‍ നിന്നും പരിഹാരമാണ് രുദ്രാഭിഷേകം. നെഗറ്റീവ് ദോഷങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും പാപങ്ങളില്‍ നിന്ന്‌ന മോചനവും ലഭിക്കുന്നതിന് ഈ ദിനം രുദ്രാഭിഷേകം നടത്തുന്നത് സഹായിക്കുന്നു. സമൃദ്ധിയും ആഗ്രഹങ്ങളും നിറവേറ്റുന്നതിന് ഈ അഭിഷേകം വളരെ വലിയ പങ്ക് വഹിക്കുന്നു. ആഗ്രഹങ്ങളും സര്‍വ്വാഭീഷ്ടസിദ്ധിയും ഇന്നത്തെ ദിനത്തില്‍ ലഭിക്കുന്നു. ജീവിതം വളരെയധികം സന്തോഷത്തിലായിരിക്കും ഭഗവാന്റെ അനുഗ്രഹത്തില്‍. വ്യത്യസ്ത തരത്തിലുള്ള രുദ്രാഭിഷേകങ്ങള്‍ ഉണ്ട്. ഇവ ഏതൊക്കെയെന്നും ഫലവും പ്രാധാന്യവും എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ജലാഭിഷേകം

ജലാഭിഷേകം

ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് ജലാഭിഷേകം. കാരണം ഗംഗാതീര്‍ത്ഥം പോലെ പ്രധാനമാണ് എല്ലാ ജലവും എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജലാഭിഷേകം നടത്തുന്നത് ഭഗവാന് ഏറെ പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ശിവരാത്രി നാളിലെ ജലാഭിഷേകം ഭഗവാന്റെ അനുഗ്രഹം തലമുറകളോളം നിലനില്‍ക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നതിനും ഭഗവാന്‍ കൂടെയുണ്ട് എന്നതുമാണ് ജലാഭിഷേകത്തിന്റെ ഫലം.

നെയ്യഭിഷേകം

നെയ്യഭിഷേകം

ഭഗവാന് അത്രയേറെ പ്രിയപ്പെട്ടതാണ് നെയ്യഭിഷേകവും. ഈ ദിനത്തില്‍ രുദ്രാഭിഷേകം നടത്തുന്നത് നെയ് ആണെങ്കില്‍ അത് ഭഗവാനെ വളരെയധികം സന്തോഷിപ്പിക്കുന്നു എന്നാണ് വിശ്വാസം. നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും നിലനില്‍ക്കുകയും ചെയ്യുന്നു. സര്‍വ്വാഭീഷ്ടങ്ങളും സാധിക്കുകയും ജീവിതത്തിലെ പ്രതിസന്ധികളില്‍ ഭഗവാന്‍ കൂടെയുണ്ടാവുകയും ചെയ്യുന്നു.

പഞ്ചാമൃതാഭിഷേകം

പഞ്ചാമൃതാഭിഷേകം

ഭഗവാന് പഞ്ചാമൃതം കൊണ്ടുള്ള രുദ്രാഭിഷേകം വളരെയധികം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മനസ്സിലെ ആഗ്രഹ സാഫല്യത്തിന് ഈ അഭിഷേകം സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഭഗവാന്റെ അനുഗ്രഹവും നിലനിര്‍ത്താന്‍ സാധിക്കുന്നു. കരിമ്പ് കൊണ്ടുള്ള അഭിഷേകവും ഭഗവാന പ്രിതിപ്പെടുത്തുന്നതാണ്. നിങ്ങള്‍ക്ക് സാമ്പത്തികമായുണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി കരിമ്പ് നീര് കൊണ്ട് ഭഗവാന് അഭിഷേകം നടത്താവുന്നതാണ്. ഇത് കടങ്ങളും സാമ്പത്തിക ബാധ്യതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തൈര് കൊണ്ട് രുദ്രാഭിഷേകം

തൈര് കൊണ്ട് രുദ്രാഭിഷേകം

തൈര് കൊണ്ട് ഭഗവാന് ശിവരാത്രി ദിനത്തില്‍ അഭിഷേകം നടത്തുന്നത് ജീവിതത്തില്‍ സന്തോഷം നിറക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് വരാനിരിക്കുന്ന എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറക്കുന്നതിനും സഹായിക്കുന്നു. എല്ലാ കഷ്ടപ്പാടുകള്‍ക്കും പരിഹാരം കാണുന്നതിന് രുദ്രാഭിഷേകം മികച്ചതാണ്. ഇത് കൂടാതെ ഭഗവാന് പഞ്ചസാര കൊണ്ടും രുദ്രാഭിഷേകം നടത്താവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്താന സൗഭാഗ്യം നല്‍കുന്നു എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇളനീര് കൊണ്ട് അഭിഷേകം നടത്തുന്നത് സാമ്പത്തിക പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സഹായിക്കുന്നു.

കൂവളത്തില സമര്‍പ്പണം

കൂവളത്തില സമര്‍പ്പണം

ശിവരാത്രി ദിനത്തില്‍ ഭഗവാന് കൂവളത്തില സമര്‍പ്പിക്കുന്നതും അനുകൂലമായ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഒരു ഞെട്ടില്‍ മൂന്ന് ഇലകളുള്ള കൂവളത്തില സമര്‍പ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവും എന്നതാണ് സൂചിപ്പിക്കുന്നത്. ശിവന്റെ തൃക്കണ്ണിനെയാണ് കൂവളത്തില കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ വന്നു ചേര്‍ന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം ഇല്ലാതാവുന്നു. ശിവരാത്രി ദിനത്തിന്റെ അന്ന് തന്നെ ഭഗവാന് കൂവളത്തില സമര്‍പ്പണം അതിവിശേഷമായി കണക്കാക്കുന്നു. വീടുകളിലും ശിവക്ഷേത്രങ്ങളിലും ഭഗവാന് കൂവളത്തില സമര്‍പ്പിക്കണം. എന്നാല്‍ ശിവരാത്രി ദിനത്തില്‍ കൂവളത്തില പറിക്കരുത്. ഇത് ദോഷം നല്‍കുന്നു. ശിവരാത്രിക്ക് മുന്‍പ് തന്നെ കൂവളത്തില പറിച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം.

X
Desktop Bottom Promotion