Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
30 വര്‍ഷത്തിന് ശേഷം ശിവരാത്രി ദിനം രൂപം കൊള്ളും ശുഭയോഗം: 5 രാശിക്കാര്‍ക്ക് നേട്ടം
ശിവരാത്രി എന്നത് വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷങ്ങള്‍ വരുന്നത് ഫെബ്രുവരി 18-നാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം ചില രാശിക്കാരില്‍ അല്പം കൂടുതല്‍ ചെന്ന് ഭവിക്കുന്നുണ്ട്. ഓരോ ആഘോഷങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം നല്‍കുന്നത് പോലെ തന്നെ ശിവരാത്രിയുടെ പ്രാധാന്യവും നമുക്കറിയാം. ഈ വര്‍ഷത്തെ ശിവരാത്രിക്ക് അപൂര്‍വ്വമായ ശുഭയോഗം രൂപപ്പെടുന്നു. ഈ യോഗഫലമായി ഭഗവാന്റെ അനുഗ്രഹം ചില രാശിക്കാരില്‍ അത്ഭുതങ്ങള്‍ കാണിക്കും.

ഈ വര്‍ഷത്തെ ശിവരാത്രിയും പ്രദോഷ വ്രതവും ഒരുമിച്ചാണ് വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിരവധി ഐശ്വര്യങ്ങള്‍ വാരിക്കോരി ഭഗവാന് നല്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. ഇത് ശിവരാത്രിയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ജ്യോതിഷ പ്രകാരം ഭഗവാന് ഏറെ പ്രിയപ്പെട്ട ദിനമാണ് പ്രദോഷ വ്രതം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ശിവരാത്രിയും കൂടി വരുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. ഈ ദിനത്തില്‍ ഭഗവാന്റെ പ്രത്യേക അനുഗ്രഹം ചില രാശിക്കാരില്‍ ഉണ്ടാവുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹം വളരെയധികം നേട്ടങ്ങള്‍ നല്കുന്നു. നിങ്ങള്‍ മേടം രാശിയില്‍ ജനിച്ച വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ഭാഗ്യം ആരംഭിക്കാന്‍ പോവുന്നു എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. ശിവരാത്രി ദിനം മുതല്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഏത് കാര്യത്തിലും വിജയം ലഭിക്കുന്നു. ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ഏത് സാമ്പത്തിക പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യം നിറയുന്നതിനും സാധിക്കുന്നു. സന്തോഷകരമായ അന്തരീക്ഷം ജീവിതത്തില്‍ കെട്ടിപ്പടുക്കാന്‍ ഭഗവാന്റെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. സ്വത്ത് സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്നു.

ഇടവം രാശി
മേടം രാശിക്കാരെ പോലെ തന്നെ ഭാഗ്യവാന്മാരാണ് ഇടവം രാശിക്കാരും. ഇടവം രാശിക്കാര്‍ക്ക് ശിവരാത്രി നാളില്‍ അവരുടെ ഭാഗ്യം തെളിയുന്നു. കണക്കുകൂട്ടല്‍ അനുസരിച്ച് ജീവിതം മുന്നോട്ട് പോവുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ പ്രമോഷന് ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാവുന്നു. മഹാദേവന്റഎ അനുഗ്രഹം ഏത് ആപത്തിലും നിങ്ങളെ സഹായിക്കുന്നു. പണം സമ്പാദിക്കുന്നതില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ ലാഭം വര്‍ദ്ധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവും. രാജയോഗ സമാനമായ ജീവിതം നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശിവരാത്രിയും പ്രദോഷവും ചേര്‍ന്ന് വരുന്ന ദിനത്തില്‍ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുന്നു. ഈ ദിനത്തില്‍ നിങ്ങളുടെ ഭാഗ്യ നക്ഷത്രം ഉദിക്കും എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്ന ഒരു സമയം കൂടിയാണ് മിഥുനം രാശിക്കാര്‍ക്ക് ശിവരാത്രി ദിനം. രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. കരിയറില്‍ പ്രതീക്ഷിക്കാത്ത പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പുതിയ ഓഫറുകള്‍ ലഭിക്കുന്നു. മാത്രമല്ല നിലവിലുള്ള ജോലിയില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശിവരാത്രി ദിനം മുതല്‍ ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഇല്ലാതാവുന്നു. അമ്മയുടെ ആരോഗ്യപ്രശ്നനങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ബോസിന്റെ പിന്തുണയും ഏത് കാര്യത്തിനും ഉണ്ടായിരിക്കും. മഹാദേവന്റെ അനുഗ്രഹത്തില്‍ വളരെ കാലമായി നടക്കാതിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ സഫലമാവുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആവുന്നു. ഒരിക്കലും പിന്തിരിഞ്ഞ് നോക്കുമ്പോള്‍ നഷ്ടം തോന്നുകയില്ല. ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശിവരാത്രി ദിനത്തില്‍ ജീവിതത്തില്‍ മഹാദേവന്റെ അനുഗ്രഹം ലഭിക്കുന്നു. രാജയോഗ സമാനമായ ജീവിതം നയിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് മികച്ച പുരോഗതി ഉണ്ടാവുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഉള്ളവയായിരിക്കും. നിങ്ങളോ മറ്റുള്ളവര്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ഇതിലൂടെ വരുമാനവും വര്‍ദ്ധിക്കുന്നു. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം ഉയരുന്നു. മഹാദേവന്റെ അനുഗ്രഹം ഏത് കഷ്ടപ്പാടിലും നിങ്ങളെ രക്ഷിക്കുന്നു.



Click it and Unblock the Notifications