Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സമ്പത്ത് കുന്നുകൂടും, പലവിധ നേട്ടങ്ങള്‍; പരമേശ്വന്റെ കടാക്ഷം ഈ 6 രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും
ഹിന്ദുമതത്തില്‍ മഹാശിവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശിവരാത്രി ദിനത്തില്‍ ഭക്തര്‍ പരമേശ്വരനെ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനും ഈ ശിവരാത്രി ദിനത്തില്‍ ഭക്തര്‍ വ്രതമനുഷ്ഠിക്കുന്നു. 2023ല്‍ മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 18ന് ശനിയാഴ്ച ആഘോഷിക്കും.
മഹാശിവരാത്രി ദിനത്തില്‍ പ്രദോഷ വ്രതവും വരുന്നതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുന്നു. ശിവന് സമര്‍പ്പിച്ചിരിക്കുന്ന മഹാശിവരാത്രി ഉത്സവം ചില രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്ക് വളരെ സവിശേഷമായിരിക്കും. ഈ ദിവസം, പരമേശ്വരന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഈ രാശിക്കാരില്‍ നിങ്ങളുമുണ്ടോ എന്ന് നോക്കൂ.

മേടം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, മഹാശിവരാത്രി ഉത്സവം മേടം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ടതായിരിക്കും. മേടം രാശിക്കാര്‍ക്ക് ഈ സമയം ശിവന്റെ അനുഗ്രഹം വേണ്ടുവോളം ലഭിക്കും. ശിവന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വര്‍ധിപ്പിക്കാന്‍ ധാരാളം പുതിയ അവസരങ്ങള്‍ കൈവരും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാക്കാനാകും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിയെത്തും.

ഇടവം
ജ്യോതിഷ പ്രകാരം മഹാശിവരാത്രി ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. നിങ്ങളുടെ ജോലിയില്‍ വിജയം നേടാന്‍ സാധിത്തും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാന്‍ അവസരങ്ങള്‍ കൈവരും. ഈ കാലയളവില്‍ നിങ്ങളുടെ ജോലികളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് മഹാശിവരാത്രി വളരെയേറെ അനുഗ്രഹങ്ങള്‍ നല്‍കും. മഹാദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. വീട്ടില്‍ സന്തോഷത്തിന്റെ അവസരങ്ങളുണ്ടാകും.

ധനു
ധനു രാശിക്കാര്‍ ഈ സമയം പരമേശ്വരന്റെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കാനാകും. സ്വാധീനമുള്ള ചില വ്യക്തികളുടെ സഹായം ലഭിക്കും. കരിയറില്‍ പുതിയ സ്ഥാനങ്ങള്‍ കൈവരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവര്‍ത്തനം വളരെയേറെ വിലമതിക്കപ്പെടും.

തുലാം
മഹാശിവരാത്രി ഉത്സവം തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. പരമേശ്വരന്റെ കൃപയാല്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ആരോഗ്യം മെച്ചപ്പെടും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും.

കുംഭം
കുംഭ രാശിക്കാര്‍ക്ക് മഹാശിവരാത്രി ഉത്സവം വളരെ വിശേഷമായിരിക്കും. ശിവന്റെ കൃപയാല്‍ നിങ്ങള്‍ കൈ വയ്ക്കുന്ന ഏത് ജോലിയിലും വിജയം കൈവരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പെട്ടെന്ന് ധനലാഭത്തിന് സാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും.

ശിവരാത്രിയുടെ പ്രാധാന്യം
മഹാശിവരാത്രി ദിനത്തില്‍ ശിവനെ പ്രീതിപ്പെടുത്താനായി ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിച്ച് ആരാധനകള്‍ ചെയ്യുന്ന ഭക്തരില്‍ പരമേശ്വരന് സന്തുഷ്ടനാകുകയും തന്റെ ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാ ജന്മങ്ങളിലെയും പാപങ്ങളില്‍ നിന്ന് ഒരാള്‍ക്ക് മോചനം ലഭിക്കും. ആഗ്രഹിച്ച വരനെ ലഭിക്കാന്‍ പെണ്‍കുട്ടികള്‍ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കണം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ വിവാഹ സംബന്ധമായ എല്ലാ തടസ്സങ്ങളും നീങ്ങുന്നതായിരിക്കും.

മഹാശിവരാത്രിയിലെ ഗ്രഹവിന്യാസം
ഇത്തവണ മഹാശിവരാത്രിയില്‍ ശനി അതിന്റെ രാശിയായ കുംഭത്തില്‍ ഇരിക്കും. കൂടാതെ ഫെബ്രുവരി 13ന് സൂര്യനും കുംഭ രാശിയില്‍ പ്രവേശിക്കും. അതായത് ഇത്തവണ മഹാശിവരാത്രിയില്‍ സൂര്യനും ശനിയും ഒരേ രാശിയായ കുംഭത്തില്‍ ഒന്നിച്ച് ഇരിക്കുന്നതിനാല്‍ സൂര്യ-ശനി സഖ്യത്തിന് രൂപം നല്‍കും. ജ്യോതിഷ പ്രകാരം ശനിയും സൂര്യനും ശത്രു ഗ്രഹങ്ങളാണ്. ഫെബ്രുവരി 15ന് ശുക്രനും മീനരാശിയില്‍ പ്രവേശിക്കും. അതായത് മഹാശിവരാത്രിയില്‍ ശുക്രന് മീനം രാശിയിലായിരിക്കും. മാര്‍ച്ച് 12 വരെ ശുക്രന് മീനം രാശിയിലായിരിക്കും. മഹാശിവരാത്രിയില്‍ ഈ ശുക്ര സംക്രമണം എല്ലാ രാശിക്കാര്‍ക്കും ശുഭഫലം നല്‍കുമെന്ന് വിശ്വസിക്കുന്നു.



Click it and Unblock the Notifications
