Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പരമേശ്വരന്റെ അനന്തമായ അനുഗ്രഹം, സര്‍വ്വദോഷ ശാന്തി; ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ അത്ഭുതം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തീയതിയിലാണ് മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് മഹാശിവരാത്രി. ഈ വര്‍ഷം മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 18 ശനിയാഴ്ച ആഘോഷിക്കും. പുരാണ വിശ്വാസമനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിയതിയിലാണ് ശിവനും പാര്‍വതിദേവിയും വിവാഹിതരായത്. ഓം നമഃ ശിവായ എന്ന മന്ത്രം ജപിച്ചാല്‍ ഭൂമി, അഗ്നി, ജലം, ആകാശം, വായു എന്നീ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.
ഈ മന്ത്രം ഒരു രക്ഷകനായി കണക്കാക്കപ്പെടുന്നു, എല്ലാ വേദങ്ങളുടെയും സാരാംശമാണ്. ഈ മന്ത്രത്തിലെ ഓരോ അക്ഷരവും വളരെ ശക്തമാണ്. ഈ പഞ്ചാക്ഷര മന്ത്രത്തിലെ ഓരോ അക്ഷരത്തിന്റെയും മഹത്വം പ്രകീര്‍ത്തിക്കാന്‍ ജഗദ്ഗുരു ആദിശങ്കരാചാര്യര്‍ പഞ്ചാക്ഷര സ്തോത്രം രചിച്ചു. പഞ്ചാക്ഷരത്തിന്റെ ശക്തി ഈ സ്തോത്രത്തില്‍ വിവരിച്ചിട്ടുണ്ട്. പഞ്ചാക്ഷര സ്തോത്രം സ്ഥിരമായി വായിക്കുകയാണെങ്കില്‍ അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാകുമെന്ന് പറയുന്നു. മഹാശിവരാത്രി ദിവസം മുതല്‍ നിങ്ങള്‍ക്ക് ഈ മന്ത്രം ചൊല്ലാന്‍ തുടങ്ങാം. ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ വരികളും അത് ചൊല്ലിയാലുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പഞ്ചാക്ഷര മന്ത്രത്തിന്റെ പ്രാധാന്യം
ഈ സ്തോത്രം ഭക്തിയോടെ ചൊല്ലുന്ന ഭക്തരില്‍ പരമേശ്വരന് എല്ലാ അനുഗ്രഹവും ചൊരിയുന്നു. ഈ ശ്ലോകം ചൊല്ലിയാല്‍ ഒരു വ്യക്തിയുടെ എല്ലാ വിഷമങ്ങളും ഇല്ലാതാകും. ഈ സ്തോത്രം ചൊല്ലിയാല്‍ ഒരു വ്യക്തിക്ക് അകാല മരണം ഒഴിവാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കാളസര്‍പ്പദോഷം അകറ്റാന്‍
കാളസര്‍പ്പ ദോഷം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് അവരുടെ പ്രവൃത്തികളില്‍ വിജയം ലഭിക്കില്ല. എപ്പോഴും മാനസിക വിഷമം അലട്ടും. കഠിനാധ്വാനം ചെയ്താലും ഫലം ലഭിക്കില്ല. കാളസര്‍പ്പ ദോഷത്തില്‍ നിന്ന് മുക്തി നേടാനായി ദിവസവും ശിവനെ പൂജിക്കണം. ശിവനെ ആരാധിക്കുന്നതിലൂടെ കാളസര്പ്പദോഷത്തില് നിന്ന് മോചനം ലഭിക്കുന്നതായിരിക്കും. ശിവനെ പൂജിക്കുമ്പോള്‍ ശിവപഞ്ചാക്ഷര സ്തോത്രം പാരായണം ചെയ്യുകയും ആ സമയത്ത് സുഗന്ധദ്രവ്യങ്ങളും കര്‍പ്പൂരം ഉപയോഗിക്കുകയും ചെയ്താല്‍ കാളസര്പ്പദോഷത്തില് നിന്ന് മുക്തി ലഭിക്കും.

എല്ലാ കഷ്ടപ്പാടുകളും നീങ്ങുന്നു
വേദങ്ങളും പുരാണങ്ങളും അനുസരിച്ച്, പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ശിവനെ പ്രീതിപ്പെടുത്താന്‍ 'ഓം നമഃ ശിവായ' എന്ന് ജപിച്ചാല്‍ മതി. ഈ മന്ത്രത്തില്‍ പരമേശ്വരന് വളരെ വേഗം പ്രസാദിക്കുന്നു, ഈ മന്ത്രം ജപിച്ചാല്‍ നിങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും അവസാനിക്കുകയും പരമേശ്വരന്റെ അനന്തമായ അനുഗ്രഹങ്ങള്‍ നിങ്ങളുടെ മേല്‍ വര്‍ഷിക്കാന്‍ തുടങ്ങുകയും ചെയ്യും. ഈ മന്ത്രം മോക്ഷദാതാവാണ്. അത് പാപങ്ങളെ നശിപ്പിക്കുന്നു.

മന്ത്രം ജപിക്കുന്ന വിധം
ശിവാലയത്തിലോ പൂജാമുറിയിലോ ശാന്തവും ആളൊഴിഞ്ഞതുമായ സ്ഥലത്തിരുന്ന് ഈ മന്ത്രം ജപിക്കണം. ഓം നമഃ ശിവായ മന്ത്രം എല്ലാ ദിവസവും 108 തവണയെങ്കിലും രുദ്രാക്ഷ ജപമാലയോടൊപ്പം ജപിക്കണം. രുദ്രാക്ഷം ശിവന് വളരെ പ്രിയപ്പെട്ടതാണ്. ജപം എപ്പോഴും കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്ന് നടത്തണം. പുണ്യനദിയുടെ തീരത്ത് ശിവലിംഗം സ്ഥാപിച്ച് പൂജിച്ചതിന് ശേഷം മന്ത്രം ജപിച്ചാല്‍ അതിന്റെ ഫലം ഉത്തമമായിരിക്കും. ശിവന്റെ 'ഓം നമഃ ശിവായ' മന്ത്രം എപ്പോള്‍ വേണമെങ്കിലും ജപിക്കാം. അതിന്റെ ഉച്ചാരണം എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തുന്നു, ആരോഗ്യപരമായ ഗുണങ്ങളും നല്കുന്നു.

ശിവ പഞ്ചാക്ഷര സ്തോത്രം
ശിവപഞ്ചാക്ഷര സ്തോത്രം ശിവനെയും, ന-മ-ശി-വാ-യ എന്ന അഞ്ച് പവിത്രമായ അക്ഷരങ്ങളുടെ ശക്തിയെയും സ്തുതിക്കുന്നു.
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ തൃലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ ന കാരായ നമഃ ശിവായ
മന്താകിനി സലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ കാരായ നമഃ ശിവായ
ശിവായ ഗൗരി വദനബ്ജ ബ്രിന്ദ
സൂര്യയാ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ
തസ്മൈ വ കാരായ നമഃ ശിവായ
യജ്ഞസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ



Click it and Unblock the Notifications