Latest Updates
-
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ശിവഭക്തരെ ഭഗവാന് കൈവിടില്ല: ജ്യോതിഷപ്രകാരം ഈ പരിഹാരം ജീവിതത്തില്‍ ഉയര്‍ച്ച നല്‍കും
ശിവരാത്രി ദിനം ശിവഭക്തര്‍ക്ക് ആഘോഷമാണ്, ശിവഭക്തരുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് മഹാശിവരാത്രി. ഈ വര്‍ഷത്തെ മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 18-നാണ്. ഈ ദിനം ശിവപൂജയും ശിവരാത്രി വ്രതവും ശിവനാമജപവും കൊണ്ട് മുഖരിതമായിരിക്കും ലോകം. മഹാശിവരാത്രിക്ക് നമ്മുടെ പുരാണത്തില്‍ അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെയാണ് ശിവരാത്രി ദിനം ഇത്ര കെങ്കേമമായി നാം ആഘോഷിക്കുന്നതും. മഹാശിവരാത്രി ദിനത്തിലാണ് ശിവനും പാര്‍വ്വതിയും വിവാഹിതരായത് എന്നാണ് പറയുന്നത്. സ്കന്ദപുരാണം, പത്മപുരാണം, അഗ്നിപുരാണം എന്നിവയില്‍ ശിവരാത്രിയെക്കുറിച്ച് വിവരിക്കുന്നുണ്ട്.

ശിവരാത്രി ദിനത്തില്‍ ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ധനനേട്ടവും നിലനില്ക്കുന്നു എന്നാണ് പറയുന്നത്. ഒറ്റരാത്രി മാത്രം ഭഗവാനെ ആരാധിച്ചാലും ജീവിതകാലം മുഴുവന്‍ ഭഗവാന് അനുഗ്രഹം നല്കുന്നു എന്നാണ് വിശ്വാസം. ഇതിലൂടെ മഹാദേവന് ആ വ്യക്തിക്ക് സന്തോഷവും മോക്ഷവും നല്കുന്നു. ശിവരാത്രി ദിനത്തില്‍ ശിവമന്ത്രങ്ങള്‍ ഉരുവിടുന്നത് ആ വ്യക്തിക്ക് സന്തോഷവും സമാധാനവും ജീവിതത്തില്‍ നല്കുന്നു എന്നാണ് പറയുന്നത്. ശിവരാത്രി നാളില്‍ ചില ജ്യോതിഷ പരിഹാരങ്ങളിലുടെ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ തടസ്സത്തേയും നീക്കുന്നതിന് വേണ്ടി ശിവരാത്രി നാളില്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ജ്യോതിഷ പരിഹാരങ്ങള്‍
ജോലിയിലും ബിസിനസിലും നിങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ മഹാശിവരാത്രി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ വെള്ളവും തേനും കൊണ്ട് ശിവനെ അഭിഷേകം ചെയ്യുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ കൂവളത്തില കൊണ്ട് ഭഗവാന് മാല ചാര്‍ത്തുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തിലേയും ജോലിയിലേയും ബിസിനസിലേയും എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേതുമായി മാറുകയും ചെയ്യുന്നു.

അഭിഷേക ഫലം
ശിവന് വളരെ പ്രധാനപ്പെട്ടതാണ് അഭിഷേകം. മഹാശിവരാത്രിയില്‍ വെള്ളിപ്പാത്രത്തില്‍ വേണം ഭഗവാന് അഭിഷേകം നടത്തുന്നതിന്. അഭിഷേക സമയത്ത് ഓം നമഃ ശിവായ, ഓം പാര്‍വതീപതയേ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദാരിദ്ര്യത്തേയും ഇല്ലാതാക്കുകയും സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. മഹാശിവരാത്രിയില്‍ അശരണരെ സഹായിച്ചാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും സാധിക്കുന്നു. തൈര് കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാവുന്നു.

ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍
ജീവിതത്തില്‍ ഐശ്വര്യവും ലക്ഷ്മീ സാന്നിധ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കരിമ്പിന് നീര് കൊണ്ട് അഭിഷേകം ചെയ്യാവുന്നതാണ്. ഇത് ശിവരാത്രി ദിനത്തില്‍ ചെയ്യുന്നത് അത്യുത്തമമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ മഹാശിവരാത്രിയില്‍ തേനും നെയ്യും കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്യുന്നതും ആഗ്രഹസാഫല്യം നല്കുന്നു. ഇത് ധനസമ്പാദനത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കുകയും പണം കൈയിലെത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യവും ലക്ഷ്മീ സാന്നിധ്യവും ഭഗവാന്റെ അനുഗ്രഹത്തോടെ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനായി ഭഗവാന് ഇഷ്ടപ്പെട്ട പൂക്കള്‍ സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. തുളസി ഭഗവാന് പൂജയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ധനനമ്പാദനത്തിന്
ധനസമ്പാദനത്തിന് വേണ്ടി മഹാശിവരാത്രി ദിനം ഭഗവാന്റെ വാഹനമായ നന്ദികേശന് പുല്ല് നല്‍കാവുന്നതാണ്. നന്ദികേശന്റെ പര്യായമായി പശുക്കള്‍ക്കും കാളക്കും പുല്ല് നല്‍കണം. ഇത് കൂടാതെ മഹാശിവരാത്രി ദിനത്തില്‍ വൈകുന്നേരം മഹാമൃത്യുഞ്ജയ് മന്ത്രം 108 തവണ ജപിക്കുക. തല്‍ഫലമായി, ജീവിതത്തില്‍ നിന്ന് എല്ലാ തടസ്സങ്ങളും ഭയവും നീങ്ങുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. ഗ്രഹസ്ഥാനം ജാതകത്തില്‍ ദുര്‍ബലമെങ്കില്‍ ശിവന് രുദ്രാഭിഷേകം നടത്തി ഓം നമ: ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുക. ഇതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുന്നതിന് സാധിക്കുന്നു. കടബാധ്യതകളില്‍ നിന്ന് മോചനം നേടുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications